ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

December 8th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്കാരിക വേദി ഒരുക്കുന്ന ‘ദൃശ്യം-3’ എന്ന നൃത്ത സംഗീത നിശ 2023 ഡിസംബർ 9 ശനിയാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ അരങ്ങേറും.

പ്രശസ്ത കഥാകൃത്തും സംവിധായകനും ആയിരുന്ന പി. പത്മാരാജൻ്റെ സ്മരണാർത്ഥം നൽകി വരുന്ന മൂന്നാമത്  പത്മരാജൻ പുരസ്കാരം  ദൃശ്യം -3 പ്രോഗ്രാമിൽ വെച്ച് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്‌ജി പണിക്കർക്ക് സമ്മാനിക്കും.

അവാർഡ് ദാന ചടങ്ങിൽ വെച്ച് അബുദാബി സാംസ്കാരിക വേദിയുടെ 2023 വർഷത്തെ ‘ബിസ്സിനസ്സ് എക്സലൻസി അവാർഡ്’ ഫ്രാൻസിസ് ആൻറണിക്കും ‘യംഗ് എൻറർ പ്രണർ അവാർഡ്’ ഫർഹാൻ നൗഷാദിനും ‘വുമൻ എംപവർ മെൻറ് അവാർഡ്’ സൗമ്യ മൈലുക്കിനും സമ്മാനിക്കും.

സംവിധായകൻ മൻജിത് ദിവാകറിനെയും ചടങ്ങിൽ വെച്ച് ആദരിക്കും. അബുദാബി സാംസ്കാരിക വേദി കലാ കാരന്മാർ ഒരുക്കുന്ന വിവിധ സംഗീത- നൃത്ത- കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

റീബൂട്ട് യുവർ ബിസിനസ്സ് : എഡോക്സി ബിസിനസ്സ് കോൺക്ലേവ് ദുബായിൽ

December 8th, 2023

reboot-your-business-edoxi-conclave-in-dubai-ePathram
ദുബായ് : കോർപ്പറേറ്റ് ട്രെയിനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന എഡോക്സി (edoxi) ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ബിസിനസ്സ് കോൺക്ലേവ് ‘റീബൂട്ട് യുവർ ബിസിനസ്സ്’ എന്ന പേരിൽ 2023 ഡിസംബർ 9 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ ദുബായ് ഹിൽട്ടൺ ഹോട്ടൽ ഡബിൾ ട്രീയിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബിസിനസ്സ് പാടവവും തന്ത്രങ്ങളും നവീകരിക്കാൻ ഗൾഫ് നാടുകളിലെ വ്യവസായി കളെയും സംരംഭ കരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ യാണ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദ പരിശീലകൻ ഷമീം റഫീഖ് കോൺക്ലേവ് നയിക്കും.

വ്യവസായ വാണിജ്യ രംഗങ്ങളിലെ വെല്ലു വിളികളെ നേരിടാൻ വ്യവസായികളെയും സംരംഭകരെയും പ്രാപ്തരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. ശറഫുദ്ദീൻ മംഗലാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സമാന മനസ്കരുമായി കൈകോർക്കാനും സ്വപ്നങ്ങളും പദ്ധതികളും പങ്കിടാനുമുള്ള വിശിഷ്ടാവാസരം കൂടിയാണ് യു. എ. ഇ. യിലെ സംരംഭകരും ചെറുകിട-ഇടത്തരം ബിസിനസ്സ് സംരംഭങ്ങളുടെ തലവന്മാരും മേഖലയിൽ വിദഗ്ധരുമായ മലയാളികൾക്കു മുന്നിൽ ഒരുങ്ങുന്നത് എന്നും ശറഫുദ്ദീൻ കൂട്ടിച്ചേർത്തു.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും എഡോക്സി വെബ് സൈറ്റ് സന്ദർശിക്കാം. എഡോക്സി സീനിയർ ബിസിനസ്സ് മാനേജർ മുഹമ്മദ് ഫാസിൽ, ബിസിനസ്സ് അഡ്മിനിസ്ട്രേറ്റർ അഷിത പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB Page edoxi 

- pma

വായിക്കുക: , , ,

Comments Off on റീബൂട്ട് യുവർ ബിസിനസ്സ് : എഡോക്സി ബിസിനസ്സ് കോൺക്ലേവ് ദുബായിൽ

പലോത്ത് പറമ്പ് അബുദാബി മുസാഅദ കമ്മിറ്റി കൺവെൻഷൻ

December 8th, 2023

abudhabi-musaada-committee-reception-ePathram
അബുദാബി : ഹ്രസ്വ സന്ദർശനാർത്ഥം അബുദാബി യിൽ എത്തിയ പലോത്ത് പറമ്പ് മഹല്ല് സെക്രട്ടറി യു. വി. ആരിഫ്, പി. പി. ഫൈസൽ എന്നിവർക്ക് അബു ദാബി പലോത്ത് പറമ്പ്  മഹല്ല് മുസാഅദ കമ്മിറ്റി സ്വീകരണം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച മുസാഅദ കമ്മിറ്റിയുടെ കൺവെൻഷനിൽ മുസാഅദ പ്രസിഡണ്ട് ഇബ്രാഹിം മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.

palothu-parambu-mahallu-abudhabi-committee-ePathram

ജനറൽ സെക്രട്ടറി നൗഷാദ് തൃപ്രങ്ങോട് സ്വാഗതം പറഞ്ഞു. പലോത്ത് പറമ്പ് മഹല്ല് കമ്മിറ്റി സെക്രട്ടറി യു. വി. ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു.

പി. പി. ഫൈസൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അടുത്തിടെ വിട പറഞ്ഞ അലിക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് ഇബ്രാഹിം ഉസ്താദ് നേതൃത്വം നൽകി.

മുസാഅദ കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി. അബ്ദു, നജീബ്, ട്രഷറർ ബഷീർ എന്നിവർ അതിഥികളെ പൊന്നാട അണിയിച്ചു. ഹുസൈൻ പുല്ലത്ത്, അഷ്റഫ് സി. വി. ബാബു എന്നിവർ ആശംസകൾ നേർന്നു.

ഫഹദ്, ഗഫൂർ വി. പി. ഹാഷിം, യു. വി റഷീദ് എന്നിവർ നേതൃത്വം നൽകി. ബഷീർ ടി. പി. നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പലോത്ത് പറമ്പ് അബുദാബി മുസാഅദ കമ്മിറ്റി കൺവെൻഷൻ

തൈക്കടപ്പുറം സോക്കർ ലീഗ് : ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കൾ

December 7th, 2023

thaikkadappuram-soccer league-ePathram

ദുബായ് : യു. എ. ഇ. യിലെ നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ പ്രവാസി കൂട്ടായ്മ, തൈക്കടപ്പുറം സോക്കർ ലീഗ് സീസൺ -4 (ടി. എസ്. എൽ. സീസൺ-4) ഫുട് ബോൾ ടൂർണ്ണ മെൻറ്‌ സംഘടിപ്പിച്ചു.

യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കളായി. തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഗഫൂർ കാരയിൽ ടൂർണ്ണമെൻറ്‌ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, റേഡിയോ ജോക്കി തൻവീർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on തൈക്കടപ്പുറം സോക്കർ ലീഗ് : ഗ്രാനൈറ്റോ എഫ്‌. സി. ജേതാക്കൾ

Page 34 of 320« First...1020...3233343536...405060...Last »

« Previous Page« Previous « ദേശീയ ദിനആഘോഷം : 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി
Next »Next Page » പലോത്ത് പറമ്പ് അബുദാബി മുസാഅദ കമ്മിറ്റി കൺവെൻഷൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha