ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം

May 24th, 2023

friends-of-kssp-ePathram
അജ്മാന്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ കാല പ്രവർത്തകരുടെ യു. എ. ഇ. യി ലെ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പതിനെട്ടാം വാർഷിക സമ്മേളനം സംഘടനാ പ്രസിഡണ്ട് ഡോ. സിനി അച്യുതന്‍റെ അദ്ധ്യക്ഷതയിൽ നടന്നു. ‘പുത്തൻ സാങ്കേതിക വിദ്യകളും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ക്കൊണ്ടു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ടും എറണാകുളം മഹാ രാജാസ് കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ തലവനുമായ ഡോ. എൻ. ഷാജി സമ്മേളനം ഉത്‌ഘാടനം ചെയ്തു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത നാരായണൻ, ഹമീദ് (മാസ് ഷാർജ), വിജിൻ (ഫുജൈറ കൾചറൽ സൊസൈറ്റി), പ്രശാന്ത് ആലപ്പുഴ (യുവകലാസാഹിതി), സജീവൻ (ഓർമ), അനു സിനു ബാൽ (മാധ്യമ പ്രവർത്തകൻ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അരുൺ പരവൂർ സ്വാഗതവും ഗഫൂർ കൊണ്ടോട്ടി കൃതജ്ഞതയും പറഞ്ഞു. നിതി ആയോഗിന്‍റെ ആരോഗ്യ നയത്തിൽ പൊതു ജനാരോഗ്യ മേഖല യിലെ സ്വകാര്യ വൽക്കരണത്തെയും വാണിജ്യ വൽക്കരണ ത്തെയും ന്യായീകരിക്കുന്നതിനെ സമ്മേളനം വിമർശിച്ചു.

പൊതു ജനാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി ക്കൊണ്ട്, സ്വകാര്യ പങ്കാളിത്തത്തെ നിയന്ത്രിച്ചു കൊണ്ടു സമഗ്രമായ ആരോഗ്യ നയം നടപ്പിലാക്കാൻ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ബ്രഹ്മപുരം മാലിന്യ നിർമ്മാണ പ്ലാന്‍റിലെ തീ പിടുത്ത വുമായി ബന്ധപ്പെട്ടു ഹ്രസ്വ-ദീർഘ കാലത്തേക്ക് ഉണ്ടാകുവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്ന ങ്ങളെ ക്കുറിച്ചു സമഗ്രമായ പഠനം നടത്തണം എന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ കാല താമസം കൂടാതെ ദൂരീകരിക്കണം എന്നും സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. മനോജ് കുമാർ അരുൺ കെ. ആർ., ഗഫൂർ കൊണ്ടോട്ടി, ധനേഷ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം

റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

May 23rd, 2023

abudhabi-malappuram-kmcc-revive-23-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച ‘റിവൈവ് -23’ ഏക ദിന ക്യാമ്പ്, പ്രവർത്തകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. മുഹമ്മദ്‌ ഷാ ഉദ്ഘാടന സെഷന് നേതൃത്വം നൽകി. കെ. എം. സി. സി. പ്രിസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. യൂസഫ്, ഇബ്രാഹിം കീഴേടത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ക്യാമ്പിന് നേതൃത്വം നൽകി.

ജില്ലാ കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ ഹുസൈൻ സി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷാഹിദ് ബിൻ മുഹമ്മദ്‌ സ്വാഗതവും ബഷീർ വറ്റല്ലൂർ നന്ദിയും പറഞ്ഞു.

അടുത്ത മാസം 17, 18. (ശനി, ഞായര്‍) തിയ്യതികളിൽ നടക്കുന്ന മലപ്പുറം ഫെസ്റ്റ് – മഹിതം മലപ്പുറം എന്ന പ്രോഗ്രാം ലോഗോ പ്രകാശനം ഇസ്ലാമിക് സെന്‍റർ ട്രഷറർ ഹിദായത്തുള്ള, നൗഷാദ് തൃപ്രങ്ങോട് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. മലപ്പുറം ഫെസ്റ്റ് പ്രോഗ്രാമിനെ കുറിച്ചു സലാം ഓഴൂർ വിശദീകരിച്ചു.

സമീർ പുറത്തൂർ, നാസർ എൻ. പി., ഷാഹിർ എ. വി., ആഷിഖ് പുതുപ്പറമ്പ്, ഫൈസൽ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകിയ കള്‍ച്ചറല്‍ വിംഗിന്‍റെ സംഗീത വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

May 23rd, 2023

john-brittas-inaugurate-ksc-committee-activities-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എ‌സ്‌. സി.) പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാധ്യമ പ്രവർത്തകനും രാജ്യ സഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ്, എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ ലില്ലിസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സെന്‍റർ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റർ കലാ കാരന്മാരും ബാല വേദി – വനിതാ കമ്മറ്റിയും ചിട്ട പ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉത്ഘാടന സമ്മേളനത്തെ വര്‍ണ്ണാഭമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കരീം വടക്കയിലിനു യാത്രയയപ്പ് നൽകി

May 23rd, 2023

peruma-payyoli-sentoff-to-kareem-vatakkayil-ePathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പെരുമ പയ്യോളിയുടെ സീനിയർ മെമ്പറും ഭാരവാഹിയുമായ കരീം വടക്കയിലിനു യാത്രയയപ്പ് നൽകി. ഇരുപത്തഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് സർവ്വീസിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് കരീം.

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് സർക്കാരിന്‍റെ ഗുഡ് സർവ്വീസ് അംഗീകാരങ്ങളും പ്രൈസുകളും നേടിയിട്ടുണ്ട്.

പകർച്ച വ്യാധികളെക്കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും പൊതുജന ആരോഗ്യ ബോധ വത്കരണ ക്ലാസ്സുകളും നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപന കാലത്തെ ഇദ്ദേഹത്തിന്‍റെ ഇടപെടലുകൾ പ്രശംസനീയമാണ് എന്നുള്ളത് യാത്രയയപ്പ് യോഗ ത്തില്‍ ഭാരവാഹികള്‍ എടുത്തു പറഞ്ഞു.

പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി രാജൻ കൊളാവിപ്പാലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജു പണ്ടാരപ്പറമ്പിൽ ഉപഹാരം നൽകി. പ്രമോദൻ തിക്കോടി പൊന്നാട അണിയിച്ചു

അഡ്വ. മുഹമ്മദ്‌ സാജിദ്, വേണു പുതുക്കൂടി, സത്യൻ പള്ളിക്കര, മൊയ്‌ദീൻ പട്ടായി, സതീശൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ഷാമിൽ മൊയ്‌ദീൻ, റിയാസ് കാട്ടടി, ഷാജി പള്ളിക്കര, ജ്യോതിഷ് കുമാർ, കനകൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കരീം വടക്കയിലിനു യാത്രയയപ്പ് നൽകി

ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം

May 23rd, 2023

kaaba-hajj-eid-ul-adha-ePathram
റിയാദ് : ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ ആരംഭിക്കാറായ പശ്ചാത്തലത്തിലാണ് ഇത്. ഓൺ ലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.

2023 ജൂൺ 4 (ദുൽഖഅദ് 15) മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുകയില്ല. ഉംറ വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിക്കില്ല.

ഉംറ വിസയിലുള്ള എല്ലാ തീർത്ഥാടകരും ഉംറ നിര്‍വ്വഹിച്ച് ജൂൺ 18 നു മുമ്പായി സൗദിയിൽ നിന്നു മടങ്ങണം എന്നും ഉംറ തീർത്ഥാടകരെ ഹജ്ജ് നിർവ്വഹിക്കാൻ അനുവദിക്കില്ല എന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷം മാത്രമേ ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർത്ഥാടകർക്ക് ഉംറ ചെയ്യാന്‍ തടസ്സങ്ങള്‍ ഇല്ല. വിദേശത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കഴിഞ്ഞ ദിവസം മദീനയിൽ എത്തിത്തുടങ്ങി.

- pma

വായിക്കുക: , , , , ,

Comments Off on ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം

Page 58 of 320« First...102030...5657585960...708090...Last »

« Previous Page« Previous « ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും
Next »Next Page » കരീം വടക്കയിലിനു യാത്രയയപ്പ് നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha