കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു

December 10th, 2024

kanacheri-koottam-uae-golden-jubilee-celebration-ePathram
അബുദാബി : കാനച്ചേരി കൂട്ടം യു. എ. ഇ. യുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്നു.

പൊതു പരിപാടിയിൽ വൈസ് പ്രസിഡണ്ട് സാജിദ് കെ. എൻ. അദ്ധ്യക്ഷത വഹിച്ചു. കെ. പി. ഇബ്രാഹിം മാസ്റ്റർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ദീർഘകാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി. വി. അബ്ദു റഹിമാൻ ഹാജി, എം. പി.നൂറുദ്ദീൻ, കെ. പി. ഷംസുദ്ദീൻ, പി. വി. അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ആദരിച്ചു.

മുഖ്താർ, ജലീൽ, ഷാഹിദ് എന്നിവർ അവതാരകർ ആയിരുന്നു. ജനറൽ സെക്രട്ടറി ഷമീം ടി. വി. സ്വാഗതവും ട്രഷറർ ഇഖ്ബാൽ മരുവോട്ട് നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.

1974 ൽ അബുദാബിയിൽ രൂപീകരിച്ച കാനച്ചേരി കൂട്ടം, രക്തദാന ക്യാമ്പ് ഉൾപ്പെടെ ഒട്ടേറെ ജീവ കാരുണ്യ പ്രവത്തങ്ങൾ നടത്തി വരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു

എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ

December 6th, 2024

champians-mpl-season-8-mattul-kmcc-football-tournament-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിച്ച ഏട്ടാമത് മാട്ടൂൽ പ്രിമിയർ ലീഗ് മത്സരത്തിൽ ഡൊമൈൻ എഫ്സി ചാമ്പ്യന്മാരായി. റൈഡേഴ്‌സ് എഫ്സി തെക്കുമ്പാട് റണ്ണേഴ്‌സ് അപ്പ് നേടി. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കായി ഒരുക്കിയ ജൂനിയർ എം. പി. എൽ. സീസൺ -1 മത്സരത്തിൽ കേവീസ് എഫ്സി ചാമ്പ്യൻമാരായി. എം. സി. സി. എഫ്സി റണ്ണേഴ്സ് അപ്പായി.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി അബു ദാബി ഹുദരിയാത്ത് മൈതാനത്ത് ഒരുക്കിയ മാട്ടൂൽ പ്രിമിയർ ലീഗ് മത്സരങ്ങൾ ബുർജീൽ ഹോസ്പിറ്റൽ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സൈനുൽ ആബിദ് നിർവ്വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം, അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവി ആയിഷ, കെ. എം. സി. സി. നേതാക്കൾ അൻവർ നഹ, യു. അബ്ദുള്ള ഫാറൂഖി, ഹിദായത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു. എം. പി. എൽ. ചെയർമാൻ സി. എച്ച്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.

എം. പി. എൽ. സീസൺ-എട്ട് വിന്നേഴ്സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും വെൽടെക് എം. ഡി. ഫൈസൽ സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും കല്യാശ്ശേരി മണ്ഡലം കെ. എം. സി. സി. പ്രസിഡന്റ് മുസ്തഫ സി. എം. കെ. സമ്മാനിച്ചു.

ജൂനിയർ എം. പി. എൽ. സീസൺ-1 മത്സരത്തിൽ ചാമ്പ്യൻമാർക്കുള്ള ട്രോഫിയും മെഡലുകളും ഡോ. സൈനുൽ ആബിദീനും പി. ടി. എച്ച്. മാട്ടൂൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ടി. പി. അബ്ബാസ് ഹാജിയും ചേർന്ന് സമ്മാനിച്ചു.

മാട്ടൂൽ കെ. എം. സി. സി. കോൽക്കളി ടീം അവതരിപ്പിച്ച കൊൽക്കളിയും സ്ത്രീകൾക്കായി ഹെന്ന മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. ആരിഫ് കെ. വി., സി. എം. വി. ഫത്താഹ്, ലത്തീഫ് എം. എന്നിവർ നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , , , ,

Comments Off on എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ

മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.

December 4th, 2024

malabar-pravasi-uae-eid-al-etihad-celebration-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) യുടെ ആഭിമുഖ്യത്തിൽ ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷിച്ചു. ദുബായ് കമ്മ്യൂണിറ്റി അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി ഉത്ഘാടനം ചെയ്തു. യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിൻ്റെ മുഖ മുദ്ര എന്നും ‘ഈദ് അല്‍ ഇത്തിഹാദ്’ ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഡോ. ഖാലിദ് അൽ ബലൂഷി, മുഹമ്മദ് അൽ വാസി എന്നിവർ മുഖ്യ അതിഥികളായി. നെല്ലിയോട്ട് ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. മലബാർ പ്രവാസി(യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

മോഹൻ എസ്. വെങ്കിട്ട്, മൊയ്തു കുറ്റിയാടി, മുഹമ്മദ് അലി, കിഷോർ, പോൾ, ശങ്കർ, അഷ്‌റഫ് ടി. പി., സുനിൽ പയ്യോളി, ബഷീർ മേപ്പയൂർ, മുരളി കൃഷ്ണൻ, മൊയ്തു പേരാമ്പ്ര, അഹമ്മദ് ചെനായി, നൗഷാദ്, അസീസ് വടകര, സതീഷ് നരിക്കുനി, നാസർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും അഡ്വ. അസീസ് തോലേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.

ഈദ് അല്‍ ഇത്തിഹാദ് : കെം. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി

December 4th, 2024

uae-eid-al-etihad-abudhabi-kmcc-walkathone-ePathram
അബുദാബി : അൻപത്തിമൂന്നാം യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ദിനത്തിൽ സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി അബുദാബി കോര്‍ണീഷില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾ അടക്കം വിവിധ പ്രായക്കാരായ നൂറുകണക്കിനാളുകൾ അണി നിരന്നു.

കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ അൽ ഷെഹി, സംസ്ഥാന കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, സി. എച്ച്. യൂസുഫ് എന്നിവര്‍ക്ക് യു. എ. ഇ. ദേശീയ പതാക കൈ മാറി വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

abudhabi-kmcc-walkathone-53-rd-uae-national-day-eid-al-etihad-ePathram

പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അല്‍ ഇത്തിഹാദിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഈരടികളുമായും ചതുര്‍ വർണ്ണ ദേശീയ പതാകയേന്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കെ. എം. സി. സി. നേതാക്കളും പ്രവര്‍ത്തകരും വാക്കത്തോണിൽ അണി നിരന്നു. സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ ക്കമ്മിറ്റികളും പങ്കാളികളായി.

കെ. എം. സി. സി. നേതാക്കളും ഭാരവാഹികളുമായ യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, അഷ്‌റഫ് പൊന്നാനി, സി. എച്ച്. യൂസുഫ്, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, അബ്ദുല്‍ ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, കോയ തിരുവത്ര, ഷറഫുദ്ദീന്‍ കുപ്പം, ഇ. ടി. മുഹമ്മദ് സുനീര്‍, ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വെളേറി, സാബിര്‍ മാട്ടൂല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഹനീഫ പടിഞ്ഞാറമൂല തുടങ്ങിയവർ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഈദ് അല്‍ ഇത്തിഹാദ് : കെം. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി

ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി

December 4th, 2024

uae-eid-al-etihad-abudhabi-kmcc-walkathone-ePathram
അബുദാബി : അൻപത്തിമൂന്നാം യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ദിനത്തിൽ സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി അബുദാബി കോര്‍ണീഷില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾ അടക്കം വിവിധ പ്രായക്കാരായ നൂറുകണക്കിനാളുകൾ അണി നിരന്നു.

കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ അൽ ഷെഹി, സംസ്ഥാന കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, സി. എച്ച്. യൂസുഫ് എന്നിവര്‍ക്ക് യു. എ. ഇ. ദേശീയ പതാക കൈ മാറി വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

abudhabi-kmcc-walkathone-53-rd-uae-national-day-eid-al-etihad-ePathram

പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അല്‍ ഇത്തിഹാദിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ഈരടികളുമായും ചതുര്‍ വർണ്ണ ദേശീയ പതാകയേന്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കെ. എം. സി. സി. നേതാക്കളും പ്രവര്‍ത്തകരും വാക്കത്തോണിൽ അണി നിരന്നു. സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ ക്കമ്മിറ്റികളും പങ്കാളികളായി.

കെ. എം. സി. സി. നേതാക്കളും ഭാരവാഹികളുമായ യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, അഷ്‌റഫ് പൊന്നാനി, സി. എച്ച്. യൂസുഫ്, ഹംസ നടുവില്‍, റഷീദ് പട്ടാമ്പി, അബ്ദുല്‍ ബാസിത് കായക്കണ്ടി, അനീസ് മങ്ങാട്, കോയ തിരുവത്ര, ഷറഫുദ്ദീന്‍ കുപ്പം, ഇ. ടി. മുഹമ്മദ് സുനീര്‍, ഷാനവാസ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വെളേറി, സാബിര്‍ മാട്ടൂല്‍, നിസാമുദ്ദീന്‍ പനവൂര്‍, ഹനീഫ പടിഞ്ഞാറമൂല തുടങ്ങിയവർ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി

Page 17 of 108« First...10...1516171819...304050...Last »

« Previous Page« Previous « മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
Next »Next Page » മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു. »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha