ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ

January 10th, 2025

ima-committee-2025-inauguration-adeeb-ahmed-of-lulu-exchange-poster-release-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

2025 ഫെബ്രുവരി 16 ഞായറാഴ്ച അബുദാബി ‘ലെ റോയല്‍ മെറീഡിയന്‍’ ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്കു നടക്കുന്ന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്യും.

indian-media-abudhabi-2025-programme-poster-ePathram

അബുദാബി ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും അടക്കം ക്ഷണിക്കപ്പെട്ടവർ അതിഥികളായി സംബന്ധിക്കും.

ഇമ പ്രസിഡണ്ട് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണൻ ദാസ്, ലുലു എക്സ് ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, ഇമ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി. ഇടിക്കുള, പി. എം. അബ്ദുൽ റഹിമാൻ, എന്‍. എ. എം. ജാഫര്‍, വിഷ്ണു നാട്ടായിക്കല്‍, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ

ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

January 8th, 2025

shakthi-khalidia-unit-x-mas-new-year-2025-celebration-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗവും ബാല സംഘവും  സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം ‘നൈറ്റ്സ് ഓഫ് കരോൾ’ എന്ന പേരിൽ അബുദാബി കേരള സോഷ്യൽ സെൻ്റർ മിനി ഹാളിൽ അരങ്ങേറി.

കുരുന്നുകളുടെയും വനിതകളുടെയും കലാ സാംസ്കാരിക പരിപാടികൾ, സംഗീത ശില്പങ്ങൾ, നൃത്ത നൃത്യങ്ങളും ‘നൈറ്റ്സ് ഓഫ് കരോൾ’ ഏറെ ശ്രദ്ധേയമാക്കി.

ശക്തി തിയ്യറ്റേഴ്സ് ഖാലിദിയ മേഖല വനിതാ വിഭാഗം, ബാല സംഘം എന്നിവയുടെ പ്രവർത്തനോദ്ഘാടനം ഗായകൻ കലാ ഭവൻ സാബു നിർവ്വഹിച്ചു. കൺവീനർ എസ്. ജെ. രേവതി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പി. വി. സമീറ മുഖ്യ അഥിതി ആയിരുന്നു.

അബുദാബി ശക്തി തിയ്യറ്റേഴ്സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി പ്രകാശൻ പല്ലിക്കാട്ടിൽ, മറ്റു ഭാരവാഹികളായ സ്മിത ധനേഷ്, സുമ വിപിൻ, പ്രീതി സജീഷ്, ശശികുമാർ, ബിന്ദു രാജീവ്, റഷ, രമ്യ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രജിന അരുൺ നയനിക എന്നിവർ അവതാരകർ ആയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി

കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ

January 4th, 2025

calicut-kmcc-kozhikkodan-fest-season-2-ePathram

അബുദാബി : കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോടൻ ഫെസ്റ്റ്’ സീസൺ -2, 2025 ജനുവരി 4, 5 ശനി, ഞായർ ദിവസ ങ്ങളിൽ ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊതിയൂറുന്ന കോഴിക്കോടൻ പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവുന്ന 30 ഓളം സ്റ്റാളുകളും ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള കലാ പരിപാടികൾ, റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.

ആദ്യ ദിവസം ശനിയാഴ്ച രാത്രി ഏഴു മണിക്ക് മത സൗഹാർദ്ദ സദസ്സിൽ ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാദർ ഗീവർഗീസ്, സ്വാമി അഭിലാഷ് ഗോപി കുട്ടൻപിള്ള എന്നിവർ സംബന്ധിക്കും.

calicut-kmcc-kozhikkodan-fest-2-press-meet-ePathram

കോഴിക്കോടിൻ്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ഡോക്യൂമെന്ററി യുടെ പ്രദർശനം, ജില്ലയിലെ കെ. എം. സി. സി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വേറിട്ട പരിപാടികളും അരങ്ങേറും. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 4 മണിക്ക് തുടക്കം കുറിക്കുന്ന കോഴിക്കോടൻ ഫെസ്റ്റിൽ ഇരുനൂറോളം കലാകാരന്മാർ അരങ്ങിൽ എത്തുന്ന വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.

പ്രവാസികൾക്ക് നാടോർമ്മകൾ സമ്മാനിക്കുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകൾക്കപ്പുറം ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ്, വീടില്ലാതെ കഷ്ടപ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമ്മിച്ച് നൽകും.

പരിപാടിയുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ നൽകും. 13 മണ്ഡലം കമ്മറ്റി കളും 36 പഞ്ചായത്ത് -മുനിസിപ്പൽ കമ്മറ്റി കളുമുള്ള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്‌മ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പൺ ഹാർട്ട് തിയേറ്റർ, സി. എച്ച് സെൻറ റുമായി സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റർ തുടങ്ങിയവയാണ്.

കോഴിക്കോട് ഫെസ്റ്റിന് മുന്നോടിയായി വനിതകൾക്ക് പാചക മത്സരവും മെഹന്ദി മത്സരവും സംഘടിപ്പിച്ചു എന്നും സംഘാടകർ അറിയിച്ചു.

കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറൂഖി, ജില്ലാ പ്രസിഡണ്ട് സി. എച്ച്. ജാഫർ തങ്ങൾ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്‌റഫ് നജാത്, മജീദ് അത്തോളി, ബഷീർ കപ്ലിക്കണ്ടി, നൗഷാദ് കൊയിലാണ്ടി, അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, ഷഹീർ ഫാറൂഖി, ഷറഫ് കടമേരി എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

Comments Off on കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ

കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്

December 31st, 2024

ksc-keralolsavam-2024-mega-prize-nissan-sunny-ePathram
അബുദാബി : മൂന്നു ദിവസങ്ങളിലായി കെ. എസ്. സി. സംഘടിപ്പിച്ച കേരളോത്സവം-2024 ലെ മുഖ്യ ആകർഷക മെഗാ സമ്മാനം നിസ്സാൻ സണ്ണി കാറിനു കൊച്ചു കൂട്ടുകാരി ജാൻവി അനന്തു അർഹയായി.

കേരളോത്സവം മൂന്നാം ദിവസം തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, മറ്റു കമ്മിറ്റി അംഗങ്ങളുടെ മേൽ നോട്ടത്തിൽ അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി നറുക്കെടുത്ത കൂപ്പൺ നമ്പർ 37343 ഒന്നാമത്തെ വിജയിയെ കണ്ടെത്തി പ്രഖ്യാപിച്ചു.

winner-of-nissan-sunny-ksc-keralolsavam-2024-mega-prize-ePathram

രണ്ടാം സമ്മാനം HP ലാപ്ടോപ്പ് (കൂപ്പൺ 16839),
മൂന്നാം സമ്മാനം ഫ്രിഡ്‌ജ്‌ (കൂപ്പൺ 48038),
നാലാം സമ്മാനം ഫ്രിഡ്‌ജ്‌ (കൂപ്പൺ 53410),
അഞ്ചാം സമ്മാനം ടി. വി (കൂപ്പൺ 66985)
അങ്ങിനെ 101 സമ്മാനാർഹരെയും നറക്കെടുപ്പിലൂടെ കണ്ടെത്തി.

ഒന്നാം സമ്മാനം അൽ മസൂദ് ഓട്ടോ മൊബൈൽസ് നൽകുന്ന നിസ്സാൻ സണ്ണി ജാൻവി അനന്തുവിനു സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്

സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച

December 29th, 2024

harvest-fest-2024-at-geogian-pilgrim-center-in-uae-st-george-orthodox-church-ePathram

അബുദാബി : യു. എ. ഇ. യിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച അബു ദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച പള്ളി അങ്കണത്തിൽ നടക്കും.

രാവിലെ പത്തര മണിക്ക് ആദ്യ ഘട്ടം ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് പ്രധാന സ്റ്റാളുകളുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ നിർവ്വഹിക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

കത്തീഡ്രൽ അംഗങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി കൾച്ചറൽ ഫെസ്റ്റ്, ചലച്ചിത്ര സംഗീത സംവിധായകൻ മെജോ ജോസഫ് നേതൃത്വം നൽകുന്ന സംഗീത മേള, നാട്ടുത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന ബാൻഡ് മേളം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.

വൈവിധ്യമാർന്ന കേരളിയ രുചിക്കൂട്ടുകളുടെ സമന്ന്വയത്തോടൊപ്പം അബുദാബി മലയാളികളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്തുത്സവ ദിനത്തിൽ അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് പള്ളിയങ്കണം. ഇവിടുത്തെ കപ്പയും മീൻകറിയും തട്ടുകട വിഭവങ്ങളും നസ്രാണി പലഹാരങ്ങളും വളരെ പ്രസിദ്ധമാണ്.

പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ വീട്ട് സാമഗ്രികൾ തുടങ്ങി വലിയ ഹൈപ്പർ മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളും ഇവിടെ സുലഭമാണ് കൂടാതെ കര കൌശല വസ്തുക്കൾ ഔഷധ ചെടികൾ പുസ്തകങ്ങൾ, വിവധ ഇനം പായസങ്ങൾ, ബിരിയാണി വിഭവങ്ങൾ, ഗ്രില്‍ ഇനങ്ങളും ഇവിടെ ലഭ്യമാണ്. Harvest Fest

- pma

വായിക്കുക: , , , , ,

Comments Off on സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച

Page 2 of 11112345...102030...Last »

« Previous Page« Previous « മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
Next »Next Page » ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha