അബുദാബി : യു. എ. ഇ. യിൽ അഞ്ഞൂറില്‍ ഏറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ നല്‍കി. ആരോഗ്യ മേഖലക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തെയും ആരോഗ്യ മേഖല യിൽ കഴിവു തെളിയിച്ചവരെ രാജ്യത്ത് നില നിർത്തേണ്ട ആവശ്യകതയും പരിഗണിച്ചു കൊണ്ടാണ് ഇത്രയധികം പേർക്ക് ഗോൾഡന്‍ വിസ നല്‍കിയത്.
വിജയകരമായ അപേക്ഷകർക്ക് 10 വർഷം വരെ വിസ നൽകുന്നു, ഗോൾഡൻ ഉടമകൾക്ക് ഒരു സ്പോൺസറുടെ ആവശ്യം ഇല്ലാതെ എമിറേറ്റിൽ ജീവിക്കാനും ജോലി ചെയ്യു വാനും പഠിക്കുവാനും കഴിയും.
ആരോഗ്യ പരിപാലനം ഉൾപ്പെടെ എമിറേറ്റിന്റെ പ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും മറ്റു വിവിധ മേഖലകളില്‍ മികവ് പുലർത്തുന്നവര്‍ക്കും എല്ലാ അപേക്ഷകർക്കും വിശാലമായ വിസ ഓപ്ഷനുകൾ ലഭ്യമാണ് എന്നും അധികൃതര്‍ പറഞ്ഞു. ആഗോള പ്രതിഭകൾക്കും നിക്ഷേപകർക്കും യു. എ. ഇ. യുടെ ഗോൾഡൻ വിസ അബുദാബിയിൽ ലഭ്യമാണ്.
ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ദീർഘകാല റസിഡൻസി പ്രയോജനപ്പെടു ത്തുന്നതിന് രാജ്യത്ത് താമസിക്കുന്ന ഡോക്ടർമാരോട് ഗോൾഡൻ വിസക്കു വേണ്ടി അപേക്ഷിക്കുവാൻ യു. എ. ഇ. സർക്കാർ ആവശ്യപ്പെട്ടു.
ഗോൾഡൻ വിസയിലൂടെ ഈ മേഖല യിലെ മികച്ച പ്രതിഭകളെ ആകർഷിക്കുവാനും രാജ്യത്തും ലോകത്തും ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവന ങ്ങൾ തുടർച്ചയായി എത്തിക്കുവാനും സാധിക്കും.