സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു

January 12th, 2019

ram-nath-kovind-14th-president-of-india-ePathram
ന്യൂഡല്‍ഹി : മുന്നാക്ക സമുദായ ങ്ങളില്‍ സാമ്പ ത്തിക മായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക് തൊഴിൽ, വിദ്യാ ഭ്യാസ മേഖല കളിൽ 10 ശത മാനം സംവരണം നൽകുന്ന ബില്‍ ആണ് രാഷ്ട്ര പതി റാംനാഥ് കോവിന്ദ് ഒപ്പു വച്ചത്.

ഇതോടെ സംവരണ നിയമം പ്രാബല്യ ത്തിൽ വന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ചു വിജ്ഞാ പനം പുറ പ്പെടു വിച്ചു കഴിഞ്ഞു. സംവര ണത്തി നായി ഭരണ ഘടന യുടെ 15, 16 വകുപ്പു കളാണു ഭേദഗതി ചെയ്തത്. നിയമ നിർമ്മാണ ത്തി നുള്ള ഭരണ ഘടനാ പരമായ തടസ്സ ങ്ങൾ ഒഴി വാക്കു ന്നതാണു ഭേദ ഗതി.

മുന്നാക്ക വിഭാഗ ങ്ങളിൽ സാമ്പ ത്തിക മായി പിന്നാക്കം ആയവര്‍ക്കു സർക്കാർ ഉദ്യോഗ ത്തിലും സർക്കാർ-സ്വകാര്യ വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലും 10% സംവര ണത്തി നുള്ള താണു ഭേദഗതി. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്കു വ്യവസ്ഥ ബാധകമല്ല.

ലോക്സഭ യില്‍ മൂന്നി ന് എതിരെ 323 വോട്ടു കള്‍ക്കും രാജ്യ സ ഭയില്‍ ഏഴിന് എതിരെ 165 വോട്ടു കള്‍ക്കു മാണ് ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , ,

Comments Off on സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു

അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

January 7th, 2019

help-dest-activate-in-guruvayoor-temple-for-disabled-ePathram
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ത്തിന് എത്തുന്ന അംഗ പരിമിതരുടെ സഹായ ത്തി നായി ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീ കരിച്ച സാഹ ചര്യ ത്തില്‍ പ്രസ്‌തുത വിവരം അവരെ അറി യിക്കു ന്നതി നായി ആവശ്യമായ സ്ഥല ങ്ങളില്‍ ബോര്‍ഡു കള്‍ സ്ഥാപി ക്കണം എന്ന് മനുഷ്യാ വകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവ് ഇറക്കി.

ഗുരു വായൂര്‍ ദേവസ്വം അഡ്‌മിനി സ്‌ട്രേറ്റര്‍ ക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌. തിരു വനന്ത പുരം വള്ള ക്കടവ്‌ സ്വദേശി എസ്‌. ശ്രീകണ്‌ഠന്‍ നായര്‍ നല്‍കിയ പരാതി യിലാണ്‌ ഉത്തരവ്‌.

2017 ഡിസംബര്‍ 9 ന്‌ ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ പോയ അംഗ പരിമിത നായ തനിക്ക്‌ ദര്‍ശന ത്തിന്‌ പാസ്സ് ലഭി ച്ചില്ല എന്നും ഉദ്യോഗ സ്ഥര്‍ മോശ മായി പെരു മാറു കയും ചെയ്തു എന്ന് പരാതി യില്‍ പറയുന്നു. അംഗ പരി മിതര്‍ക്ക്‌ വേണ്ടി ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ ത്തിക്കു ന്നു എന്ന ബോര്‍ഡ്‌ എവിടെ യും സ്ഥാപിച്ചിട്ടില്ല എന്നും പരാതിക്കാരന്‍ കമ്മീ ഷനെ അറിയിച്ചു.

 

- pma

വായിക്കുക: , ,

Comments Off on അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി

January 2nd, 2019

sabarimala-women-entry-kanakadurga-and-bindu-ePathram
പത്തനംതിട്ട : ശബരിമലയില്‍ രണ്ടു യുവതി കള്‍ ദര്‍ശനം നടത്തി. കോഴിക്കോട് സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ എന്നി വ രാണ് ഇന്നു പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. നേരത്തെ ദര്‍ശന ത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍ വാങ്ങേ ണ്ടി വന്ന വരാണ് ഈ യുവതി കള്‍.

ഇന്ന് പോലീസ് സംരക്ഷണത്തിലാണ് ശബരിമല ദര്‍ശനം നടത്തിയത്.  പമ്പ യില്‍ എത്തിയ ശേഷ മാണ് പോലീസ് സംര ക്ഷണം ആവശ്യ പ്പെട്ടത് എന്നും ഇവര്‍ മാധ്യമ പ്രവര്‍ ത്തക രോട് പറഞ്ഞു.

പമ്പ യില്‍ നിന്ന് സന്നി ധാനം വരെയുള്ള പാത യില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരി ച്ചറി ഞ്ഞിരുന്നു. എന്നാല്‍ പ്രതി ഷേധം ഉണ്ടായില്ല. പോലീസ് പിന്‍ തിരിപ്പിക്കാന്‍ ശ്രമം നടത്തി യില്ല. പതിനെട്ടാം പടി വഴി യല്ല, വി. ഐ. പി. ലോഞ്ച് വഴി യാണ് സന്നിധാനത്ത് എത്തിയത്.

1 .30ന് പമ്പയില്‍ നിന്ന് പുറ പ്പെട്ടു. 3.30 സന്നി ധാനത്ത് എത്തി. സ്ത്രീ വേഷ ത്തില്‍ ത്തന്നെ യാണ് ഇവർ ദര്‍ ശനം നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി

വനിതാ മതില്‍ വന്‍മതിലായി

January 2nd, 2019

vanitha-mathil-womens-wall-in-kerala-ePathram
തിരുവനന്തപുരം : നവോത്ഥാന പ്രതിജ്ഞ യു മായി കേരള ത്തില്‍ വനിതാ മതില്‍ ഉയര്‍ന്നു. 2019 ഡിസംബര്‍ 1 ന്, കാസർ കോട് മുതല്‍ തിരു വനന്ത പുരത്തെ വെള്ള യമ്പലം അയ്യങ്കാളി സ്ക്വയര്‍ വരെ അമ്പതു ലക്ഷ ത്തോ ളം പേർ ചേര്‍ന്നാണ് 620 കിലോ മീറ്റന്‍ നീളത്തില്‍ വനിതാ മതില്‍ ഒരു വന്‍ മതില്‍ ആക്കി യത്.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ കാസർ കോട് വനിതാ മതിലിന്‍റെ ആദ്യ കണ്ണി യും വെള്ളയ മ്പലത്ത് സി. പി. എം. പൊളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട് അവ സാന കണ്ണി യുമായി.

ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ 15 മിനിട്ടു നേരം ദൈർഘ്യം ഉണ്ടാ യിരുന്ന വനിതാ മതിലില്‍ ഒത്തു ചേരു വാ നായി മൂന്നു മണി മുതല്‍ ആളുകള്‍ ദേശീയ പാത യില്‍ എത്തിയിരുന്നു. സ്ത്രീ – പുരുഷ വിത്യാസ മില്ലാതെ രാഷ്ട്രീയ – കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരും വനിതാ വന്‍ മതിലില്‍ ഭാഗമായി.

ശബരിമല യുവതീ പ്രവേശ ത്തിലെ സുപ്രീം കോടതി വിധി യായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുഖ്യ സംഘാടകരായ വനിതാ മതിലിന്റെ പശ്ചാത്തലം.

Image Credit : Nithin (Indian Express) 

- pma

വായിക്കുക: , , , , ,

Comments Off on വനിതാ മതില്‍ വന്‍മതിലായി

ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

Comments Off on ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

Page 54 of 84« First...102030...5253545556...607080...Last »

« Previous Page« Previous « ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു
Next »Next Page » കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha