മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

September 19th, 2018

face-veil-burqa-niqab-ordinance-on-triple-talaq-ePathram
ന്യൂഡൽഹി : മുത്തലാഖ് നിയമ വിരുദ്ധമാക്കി ക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറ ത്തി റക്കി. ഇസ്ലാം മത ത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റം ആയി വ്യവസ്ഥ ചെയ്യുന്ന താണ് ഈ ഓര്‍ഡിനന്‍സ്.

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെ ടു ത്തുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ നൽകണം എന്നാണ് ഓർഡി നൻ സിലെ വ്യവസ്ഥ.

വാക്കുകളാല്‍, അല്ലെങ്കില്‍ ടെലിഫോൺ കോൾ വഴി, എഴുത്തു വഴിയോ, മെസ്സേജു കളിലൂടെ യോ (എസ്. എം. എസ്.) മറ്റു സാമൂഹിക മാധ്യമ ങ്ങള്‍ എന്നിവ യിലൂടെ തലാഖ് ചൊല്ലി യാലും അതു നിയമ വിധേയം അല്ല എന്നും ബില്ലിൽ പറയുന്നു.

2017 ആഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധി യിലൂടെ സുപ്രീം കോടതി, മുത്തലാഖ് നിരോധിച്ചിരുന്നു. മാറ്റം ആവശ്യ മാണ് എങ്കില്‍ ആറു മാസത്തി നകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

തുടര്‍ന്നാണ് ബില്‍ ലോക്‌സഭ യില്‍ അവ തരി പ്പിച്ചത്. ലോക് സഭ യിൽ മുത്തലാഖ് ബില്‍ പാസ്സാ ക്കി യിരുന്നു എങ്കിലും രാജ്യ സഭ യില്‍ ഇതു പാസ്സാ ക്കു വാന്‍ ആയി രുന്നില്ല. ഇതേ ത്തുടര്‍ ന്നാണ് സര്‍ ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി യത്.

- pma

വായിക്കുക: , , , , , ,

Comments Off on മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം

September 14th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധിച്ചു. ചാര ക്കേസ് ഗൂഢാലോചന അന്വേ ഷിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ചാരക്കേസില്‍ തന്നെ കുടു ക്കിയ ഉദ്യോഗ സ്ഥര്‍ ക്ക് എതിരേ നടപടി വേണം എന്നുള്ള നമ്പി നാരാ യണന്റെ ഹര്‍ജി യില്‍ വിധി പറയുക യായി രുന്നു സുപ്രീം കോടതി.

നഷ്ടപരിഹാരം അല്ല, തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, മുന്‍ എസ്. പി. മാരായ കെ. കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി യാണ് വേണ്ടത് എന്നാ യിരുന്നു നമ്പി നാരാ യണന്റെ മുഖ്യ വാദം.

1994 നവംബര്‍ 30 നാണ് ചാര ക്കേസില്‍ നമ്പി നാരായ ണനെ അറസ്റ്റ് ചെയ്തത് എന്നാല്‍, കേസ് വ്യാജ മാണെന്ന് സി. ബി. ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റ ക്കാരായ അന്വേഷണ ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി എടുക്കണം എന്നും സി. ബി. ഐ. ശുപാര്‍ശ ചെയ്തി രുന്നു. എന്നാല്‍, കേസ് അവ സാനി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക യായി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം

ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

September 14th, 2018

west-virginia-bishop-michael-bransfield-resigns-over-sexual-harassment-allegations-ePathram
വാഷിംഗ്ടണ്‍ : ലൈംഗിക പീഡന ആരോപണം നേരി ടുന്ന അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡ് രാജി വെച്ചു. ബിഷപ്പിന്റെ രാജി സ്വീകരി ച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്ന് എതിരെ 2007 ല്‍ ഉയര്‍ന്ന ലൈംഗിക ആരോപണ ത്തിലാണ് നടപടി.

ലൈംഗിക ആരോപണം സംബ ന്ധിച്ച് അന്വേഷണം നടത്തു വാന്‍ പോപ്പ് ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേ ഷണം നടത്തു ന്നതിന് ബാള്‍ട്ടി മോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Image Credit : KDKA

 

- pma

വായിക്കുക: , , , , , ,

Comments Off on ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്

September 10th, 2018

manmohan-singh-epathram
ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പ്രവര്‍ത്ത നങ്ങള്‍ എല്ലാം തന്നെ ദേശീയ താല്‍ പര്യ ങ്ങള്‍ ക്ക് വിരു ദ്ധമാണ് എന്നും അവര്‍ എല്ലാ അതിരു കളും ലംഘിച്ചു എന്നും മുന്‍ പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ്.

പ്രതിപക്ഷ കക്ഷി കൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദി നോട് അനു ബന്ധിച്ചു നടത്തിയ പ്രതിഷേധ പരി പാടി യിൽ സംസാരി ക്കുക യായിരുന്നു ഡോ. മന്‍ മോഹന്‍ സിംഗ്.

ഇന്ധന വില വർദ്ധനക്ക് എതിരെ കോൺ ഗ്രസ്സി ന്റെ നേതൃത്വ ത്തിൽ 21 പ്രതി പക്ഷ പാർട്ടി കളാണ് പ്രതി ഷേധ വു മായി ഭാരത് ബന്ദ് നടത്തി യത്.

രാജ്യ താത്പര്യ ത്തിന് എതിരായ കാര്യ ങ്ങ ളാണ് മോഡി സർക്കാർ ചെയ്തു കൊണ്ടി രിക്കുന്നത്. കർഷ കരെ സഹായി ക്കു ന്ന തിൽ സർ ക്കാർ പരാജയ മാണ്. രാജ്യ ത്തിന്റെ ഐക്യ വും സമാധാ നവും നില നിർത്തു വാനും സംര ക്ഷി ക്കു വാനു മാണ് നാം ഒന്നിച്ചു ചേര്‍ന്നി രിക്കു ന്നത്.

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ ചെറിയ അഭി പ്രായ വ്യത്യാസ ങ്ങളെ നാം അവ ഗണി ക്കണം. പഴയ പ്രശ്‌ന ങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടി കള്‍ ഐക്യ ത്തോടെ മുന്നോട്ട് പോകണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്

ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

September 6th, 2018

qatar-national-flag-ePathram
ദോഹ : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി കൾക്ക് രാജ്യം വിട്ടു പോകുവാന്‍ ഇനി മുതല്‍ തൊഴില്‍ ഉടമ യുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീ കാരം നൽകി. എൻട്രി, എക്സിറ്റ്, താമസ നിയമ ങ്ങളിൽ ഭേദഗതി വരുത്തി യാണ് പ്രവാസി കൾക്ക് ആനു കൂല്യം നൽകു ന്നത്.

ഖത്തറിലെ നില വിലെ നിയമം അനു സരിച്ച് ജോലി മാറു വാനും രാജ്യ ത്തിന് പുറത്തേക്ക് യാത്ര ചെയ്യു വാനും സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെർമിറ്റ് ആവശ്യ മാണ്. ഗാർഹിക ത്തൊഴി ലാളി കൾ ഉൾപ്പെടെ ഉള്ള വർക്ക് പുതിയ നിയമ ഭേതഗതി ബാധകം ആയി രിക്കും. എന്നാൽ, ജോലി യുടെ സ്വഭാവം അനു സരിച്ച് ചിലർക്ക് തൊഴില്‍ ഉടമ യുടെ എൻ. ഒ. സി. നിര്‍ബ്ബന്ധം തന്നെ യാണ്. ഇവരു ടെ വിവര ങ്ങൾ തൊഴില്‍ ഉടമ മന്ത്രാലയ ത്തിന് സമര്‍പ്പി ച്ചിരി ക്കണം.

പുതിയ നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ തൊഴി ലാളി കളുടെ അവകാശ ങ്ങൾ സംര ക്ഷി ക്ക പ്പെടും എന്നും തൊഴിൽ മേഖല യിലെ പ്രശ്ന ങ്ങൾ ഏറെക്കുറെ പരി ഹരിക്ക പ്പെടും എന്നുമാണ് കരുതുന്നത്.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ നിന്നും മികച്ച പ്രതി കരണം ആണ് കിട്ടുന്നത്. നിയമ ഭേദഗതി യെ അന്താ രാഷ്ട്ര തൊഴിൽ സംഘടന (ഐ. എൽ. ഒ.) സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.

- pma

വായിക്കുക: , , , , , ,

Comments Off on ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

Page 56 of 83« First...102030...5455565758...7080...Last »

« Previous Page« Previous « സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി
Next »Next Page » ഏഷ്യാ കപ്പ് 2018 : മുഖ്യ പ്രായോജക പദവി ‘യൂണി മണി’ക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha