കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം : രാഹുല്‍ ഗാന്ധി

August 28th, 2019

rahul-gandhi-epathram

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ വിഷയ ത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉന്ന യിച്ച് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം അടക്കം പല കാര്യ ങ്ങളി ലും കേന്ദ്ര സര്‍ക്കാരു മായി വിയോജിപ്പ് ഉണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇട പെടേണ്ടതില്ല’

ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ട് എന്നത് ശരി യാണ്. അവിടെ അക്രമ ങ്ങള്‍ നടക്കുന്നത് എല്ലാം പാകിസ്ഥാ ന്റെ പിന്തുണ യോടെ യാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര തീരു മാന ത്തിന്ന് എതിരെ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. കശ്മീരിലെ സ്ഥിതിഗതി കൾ വിലയിരുത്തു വാന്‍ രാഹുല്‍ ഗാന്ധി യുടെ നേതൃത്വ ത്തില്‍ പോയി രുന്ന പ്രതി പക്ഷ സംഘ ത്തെയും ശ്രീനഗര്‍ വിമാന ത്താവള ത്തില്‍ തടഞ്ഞിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം : രാഹുല്‍ ഗാന്ധി

പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

August 5th, 2019

indian-government-revoked-article-370-in-jammu-kashmir-ePathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കുവാനും തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.

രാജ്യസഭ യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രഖ്യാപന ത്തി നു പിന്നാലെ പ്രത്യേക ഭരണ ഘടന പദവി റദ്ദാക്കിയ ഉത്തര വിൽ രാഷ്ട്ര പതി ഒപ്പു വെച്ചു. രാഷ്ട്ര പതി യുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാവുന്നതോടെ ജമ്മു കശ്മീ രിന് പ്രത്യേക പദവിയും അധി കാരവും അനുവദി ക്കുന്ന ആര്‍ട്ടിക്കിള്‍ 35 A യും ഇല്ലാതെ ആവും. ഇനി മുതല്‍ ജമ്മു കശ്മീർ – ലഡാക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ആയി രിക്കും.

ജമ്മു കശ്മീ രിന് സംസ്ഥാന പദവി നഷ്ടമായി. എന്നാൽ ഡൽഹി മാതൃക യിൽ നിയമ സഭ ഉണ്ടാകും. ലഡാ ക്കിൽ നിയമ സഭ ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , ,

Comments Off on പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

August 5th, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്ക ലിൽ ആക്കി. കശ്മീര്‍ താഴ് വര യിലെ  എല്ലാ സ്‌കൂളുകളും അടച്ചി ടുവാനും പൊതു പരി പാടി കളും റാലി കളും നടത്തരുത് എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍, ഇന്റര്‍ നെറ്റ് സംവിധാന ങ്ങള്‍ ഭാഗിക മായി റദ്ദാക്കി.

ജമ്മുകശ്മീർ മുഖ്യമന്ത്രിമാർ ആയിരുന്ന മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങി യവരും രാഷ്ട്രീയ നേതാ ക്ക ളായ സജ്ജാദ് ലോണ്‍, സി. പി. എം. നേതാ വും എം. എല്‍. എ. യു മായ മുഹമ്മദ് യൂസഫ് തരിഗാമി അടക്ക മുള്ള വരെ യും വീട്ടു തടങ്കലി ലാക്കി. കാരണം വെളി പ്പെടു ത്താതെ യാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കി യിട്ടുള്ളത്.

ഞായാറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ താന്‍ അടക്കമുള്ള നേതാക്കള്‍ വീട്ടു തട ങ്കലില്‍ ആണെന്നും ജന ങ്ങള്‍ സംയ മനം പാലിക്കണം, നിയമം കൈയ്യില്‍ എടുക്ക രുത് എന്നും ആഹ്വാനം ചെയ്തു കൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

ചാവേര്‍ ഓടിച്ചു കയറ്റി യത് ഒരു ചുവന്ന കാര്‍ : ദൃക് സാക്ഷി

February 17th, 2019

jammu-kashmir-pulwama-terror-attack-2019-ePathram

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍ വാമ യില്‍ സി. ആര്‍. പി. എഫ്. ജവാന്മാരുടെ വാഹന വ്യൂഹ ത്തിലേക്ക് ചാവേര്‍ ഓടിച്ചു കയറ്റിയത് ഒരു ചുവന്ന കാര്‍ ആയി രുന്നു എന്ന് ദൃക് സാക്ഷി യുടെ മൊഴി. ഒരു ചുവന്ന ഇക്കോ കാര്‍ ആയിരുന്നു വാഹന വ്യൂഹത്തെ ആക്ര മിച്ചത് എന്നും കാറും സൈനി ക വാഹന ങ്ങളും ഇടി യില്‍ പൊട്ടി ത്തെറിച്ചു എന്നു മാണ് അന്വേഷണ സംഘം ദൃക്‌സാക്ഷി യില്‍ നിന്നും മൊഴി രേഖപ്പെടു ത്തി യത്.

സംഭവ സ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി യതായി ജമ്മു കശ്മീര്‍ പോലീസും അറിയിച്ചു എന്നും പ്രാഥ മിക നിഗമനം അനുസരിച്ച് ഇത് ചാവേര്‍ അക്രമ ത്തിന്ന് ഉപയോഗിച്ച കാറിന്റേതാണ് എന്ന് സ്ഥിരീ കരിച്ചിട്ടില്ല എന്നും പോലീസ് ഉദ്യോഗ സ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു മുതല്‍ ചുവന്ന കാര്‍ ജവാന്മാ രുടെ വാഹന വ്യൂഹ ത്തെ പിന്തുടര്‍ന്നിരുന്നു എന്ന് സൈനിക വാഹന ത്തില്‍ ഉണ്ടായിരുന്ന ജവാന്‍ അന്വേ ഷണ സംഘത്തെ അറി യിച്ചു. വാഹന വ്യൂഹ ത്തിന്റെ ഇരു വശത്തു കൂടെ യും ഓടി ച്ചു പോകാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറോട് സൈനിക വാഹന വ്യൂഹത്തില്‍ നിന്നും അകലം പാലി ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ദൃക് സാക്ഷി കള്‍ പറഞ്ഞു.

സൈനിക വാഹന വ്യൂഹ ത്തിലെ അവസാന ബസ്സി നെ ഇടിക്കു വാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പെട്ടെന്നു തന്നെ ചുവന്ന കാര്‍ മൂന്നാം നമ്പര്‍ ബസ്സിന് നേരേ ഇടിച്ചു കയറ്റുക യായിരുന്നു എന്നും ദൃക് സാക്ഷി കൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
Image Credit   – Wiki  Pulwama Terror Attack

- pma

വായിക്കുക: , , ,

Comments Off on ചാവേര്‍ ഓടിച്ചു കയറ്റി യത് ഒരു ചുവന്ന കാര്‍ : ദൃക് സാക്ഷി

Page 2 of 212

« Previous Page « പ്രിൻസസ് ഹയ അവാർഡിന് യു. എ. ഇ. എക്സ് ചേഞ്ചി ന്റെ പങ്കാളിത്തം
Next » യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു – സംസ്ഥാനത്ത് ഹര്‍ത്താല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha