എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

May 18th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും.

എസ്. എസ്. എല്‍. സി. മൂന്നു ദിവസ ങ്ങളിലും ഹയര്‍ സെക്കന്‍ഡറി അഞ്ച് ദിവസ ങ്ങ ളിലും പരീക്ഷ നടത്തും. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. ഇതിനായി സ്കൂള്‍ ബസ്സു കള്‍ അടക്കം ഉള്ളവ ഉപയോഗിക്കും.

- pma

വായിക്കുക: , ,

Comments Off on എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിശദീകരണം നടത്തിയത്. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചെങ്കിലും ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ ഹോട്ട് സ്പോട്ടുകൾ.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

May 7th, 2020

transport-vehicle-national-highway-ePathram
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി കള്‍ക്ക് റോഡ് പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. പാസ്സ് ലഭിച്ച ആളുകളെ അതിര്‍ത്തി കടത്തി വിടുകയും ക്വാറന്റൈന്‍ സംവി ധാന ത്തില്‍ ആക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയ പാസ്സുകള്‍ അനുവദിക്കുക യുള്ളൂ.

ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഈ നിര്‍ദ്ദേശം വെച്ചത്.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്ന് കേരള ത്തി ലേക്ക് വരാനുള്ള വര്‍ക്ക് ‘കൊവിഡ് ജാഗ്രത’ എന്ന വെബ് സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം.

കേരള ത്തിലേക്ക് എത്തിയവരുടെ കൊവിഡ് പരി ശോധന കളും ക്വാറന്റൈന്‍ നട പടി കളുടെ കാല താമസവു മാണ് പുതിയ പാസ്സ് അനുവദിക്കുന്ന തിന് തടസ്സം നില്‍ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

ഇതര സംസ്ഥാന പ്രവാസി മടക്കയാത്ര :  രജിസ്‌ട്രേഷൻ ബുധനാഴ്ച മുതല്‍

April 29th, 2020

logo-government-of-kerala-ePathram
തിരുവനന്തപുരം : നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്ര ഹിക്കുന്ന ഇതര സംസ്ഥാന ങ്ങളിലെ മല യാളി കളുടെ പേരു വിവര ങ്ങളുടെ ഓണ്‍ ലൈന്‍ രജി സ്‌ട്രേഷൻ ഏപ്രിൽ 29 ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത്, നോർക്ക റൂട്ട്സ് വെബ് സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാം

ഇതര സംസ്ഥാന ങ്ങളില്‍ ചികിത്സക്കു വേണ്ടി പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സ യക്ക് രജിസ്റ്റർ ചെയ്യുക യും തിയ്യതി നിശ്ചയിക്ക പ്പെടുകയും ചെയ്ത മറ്റ് സംസ്ഥാന ങ്ങളിലെ താമസക്കാർ, പഠനം പൂർത്തീ കരിച്ച മലയാളി കൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോ ദയാത്ര, ബന്ധു ഗൃഹ സന്ദർശനം എന്നിവ ക്കു വേണ്ടി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ കേരളീയ വിദ്യാർത്ഥി കൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് മുൻ ഗണന നല്‍കും.

- pma

വായിക്കുക: , , ,

Comments Off on ഇതര സംസ്ഥാന പ്രവാസി മടക്കയാത്ര :  രജിസ്‌ട്രേഷൻ ബുധനാഴ്ച മുതല്‍

പ്രവാസി മടക്കയാത്ര : നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

April 27th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളി കളുടെ ഓൺ ലൈൻ രജിസ്‌ട്രേഷൻ നോര്‍ക്ക ആരംഭിച്ചു.

നോർക്ക – റൂട്ട്സ് വെബ് സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നൽകണം. ക്വാറന്റയിൻ ഉൾപ്പെടെ യുള്ള സംവി ധാന ങ്ങള്‍ ഒരുക്കുന്ന തിനു  വേണ്ടി യാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ്  മുന്‍ഗണന ക്കു ബാധകമല്ല.

കേരള ത്തിലെ വിമാന ത്താവള ത്തിൽ എത്തുന്നവരെ പരിശോധി ക്കുവാനും ആവശ്യ മുള്ളവരെ നിരീക്ഷണ ത്തിലോ ക്വാറന്റയിൻ കേന്ദ്രത്തി ലേക്കോ മാറ്റു വാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള മാര്‍ഗ്ഗ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി യിരുന്നു.

രാജ്യത്തിന്ന് അകത്ത് വിവിധ സംസ്ഥാന ങ്ങളിൽ നിന്ന് കേരള ത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മല യാളി കളുടെ രജിസ്‌ട്രേഷൻ വൈകാതെ ആരംഭിക്കും എന്ന് നോർക്ക സി. ഇ. ഒ. അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി മടക്കയാത്ര : നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

Page 49 of 70« First...102030...4748495051...6070...Last »

« Previous Page« Previous « ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍
Next »Next Page » ഹോട്ട് സ്പോട്ടു കളില്‍ ലോക്ക് ഡൗണ്‍ തുടരുക : പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha