അബുദാബി : ഇതുവരെ കൊവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത 18 വയസ്സു കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്ന് യു. എ. ഇ. ദേശീയ അടിയന്തര ദുരന്ത നിവാരണ അഥോറിറ്റി (NCEMA) അറിയിച്ചു.
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് ആറു മാസം പൂര്‍ത്തി ആക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. ഇവര്‍ക്ക് തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ സെന്‍ററുകളില്‍ നിന്ന് കുത്തിവെപ്പ് ലഭ്യമാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
രോഗ ബാധ ഒഴിവാക്കുന്നതിനൊപ്പം രോഗ ബാധിതരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് ഏറെ സഹായകമാണ്. മാത്രമല്ല കൊവിഡ് വൈറസ് വക ഭേദങ്ങളെ ചെറുക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണ് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ബൂസ്റ്റര്‍ ഡോസ് എടുത്തവർക്ക് മാത്രമേ അൽ ഹൊസൻ ആപ്പിൽ ഗ്രീന്‍ പാസ്സ് ഉണ്ടാവുകയുള്ളൂ. പൊതു സ്ഥല ങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആളുകള്‍ക്ക് പ്രവേശനത്തിന് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്.
എല്ലാവരും കൊവിഡു മാനദണ്ഡങ്ങൾ പാലിക്കണം. വാക്സിനുകൾ സ്വീകരിക്കുക എന്നതിനു കൂടെ തന്നെ ശരിയായ രീതിയിൽ ഫെയ്‌സ് മാസ്കുകൾ ധരിക്കുക, കൈകൾ ഇപ്പോഴും ശുചിയാക്കുക, പൊതു സ്ഥല ങ്ങളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്.
കൊവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടുന്നതിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും വിവിധ വകുപ്പു കളും ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് പൊതു ജന ങ്ങളിൽ നിന്നുള്ള സഹകരണവും കൊവിഡ് നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത വേണമെന്നും ഓർമ്മിപ്പിച്ചു. NCEMA UAE : Twitter