വൈറസ് വ്യാപനം : സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്

February 3rd, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് വ്യാപനത്തെ തടയുന്ന തിനായി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്. ആരോഗ്യ വിദഗ്ധ രുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗദി അധികൃതര്‍ ഈ നടപടി കൈ കൊണ്ടത്.

ഇന്ത്യ, യു. എ. ഇ., ജപ്പാൻ, ഇറ്റലി, ബ്രസീൽ, സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന, ജർമ്മനി, തുർക്കി, ഈജിപ്റ്റ്, ലെബനാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്ത കർ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ ഒഴികെ ഉള്ളവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ബാധകം ആവുക. ഇന്ന് (ബുധൻ) രാത്രി 9 മണി മുതലാണ് നിയമം പ്രാബല്യ ത്തില്‍ വരിക.

മാത്രമല്ല സൗദിയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍ പ്പെടുത്തിയ രാജ്യങ്ങ ളുടെ പട്ടിക യിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയിൽ നിന്ന് സൗദി യിലേക്ക് മുന്‍പേ തന്നെ പ്രവേശന അനുമതി ഇല്ലായിരുന്നു. യു. എ. ഇ. ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 14 ദിവസങ്ങള്‍ ക്വാറന്റൈ നില്‍ കഴിഞ്ഞതിന് ശേഷമാണ് പലരും  സൗദി യിലേക്ക് എത്തിരുന്നത്.

പുതിയ നിയമം പ്രാവര്‍ത്തികം ആവുന്നതോടെ മേല്‍ പ്പറഞ്ഞ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്ക് ഇടയില്‍ യാത്ര ചെയ്തവര്‍ക്കും സൗദി അറേബ്യ യിലേക്ക് വരാന്‍ സാധിക്കുകയില്ല.

* Saudi Press Agency :  Twitter

 

- pma

വായിക്കുക: , , , , , ,

Comments Off on വൈറസ് വ്യാപനം : സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്

ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം : വന്‍ തുക പിഴ ഈടാക്കും എന്ന് പോലീസ്

February 2nd, 2021

red-signal-new-law-abu-dhabi-police-traffic-department-ePathram
അബുദാബി : റെഡ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതര നിയമ ലംഘനം ആണെന്നും ഇത് അപ കട ങ്ങൾക്ക് കാരണമായാൽ വാഹനം 30 ദിവസത്തേക്ക് കണ്ടു കെട്ടും. 50000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്നും പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റു കളും ശിക്ഷ നല്‍കും. മാത്രമല്ല ആറു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. മൂന്നു മാസത്തിന് ഉള്ളില്‍ വാഹനം തിരിച്ച് എടുത്തില്ല എങ്കിൽ ലേലം ചെയ്യും.

പോലീസ് അത്യാഹിത വിഭാഗത്തിലെ വാഹനങ്ങള്‍, ആംബുലന്‍സ്, ഔദ്യോഗിക അകമ്പടി വാഹനങ്ങള്‍ എന്നിവക്കു കടന്നു പോകുവാന്‍ വഴി നല്‍കാതെ വാഹനം ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റുകളും ശിക്ഷ യായി നല്‍കും.

മാത്രമല്ല ആ വാഹനം കണ്ടു കെട്ടുകയും ചെയ്യും എന്നും അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം : വന്‍ തുക പിഴ ഈടാക്കും എന്ന് പോലീസ്

കൊവിഡ് വൈറസ് വ്യാപനം : കര്‍ശ്ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി

February 2nd, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
ദുബായ് : കൊവിഡ് വൈറസ് ബാധിത രുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ ദുബായ് എമിറേറ്റില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ച്ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയ പൊതു ചടങ്ങുകളിൽ പത്തു പേരില്‍ അധികം ആളു കള്‍ പങ്കെടുക്കരുത് എന്നും ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌ മെന്റ് ഉത്തരവ് ഇറക്കിയിരുന്നു.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടുത്ത ബന്ധു ക്കള്‍ മാത്രമേ ചടങ്ങു കളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, ടെന്റുകള്‍, വീടുകള്‍, ഹാളുകള്‍ എന്നിവിട ങ്ങളില്‍ നടക്കുന്ന വിവാഹ ച്ചടങ്ങുകള്‍, പാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടി കള്‍ തുടങ്ങി യവക്കും നിയന്ത്രണം ബാധകമാണ്.

റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ഹോട്ടലുകള്‍ എന്നിവിട ങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടു ത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ടേബിളുകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ആയി രിക്കണം. പാതിരാത്രി കഴിഞ്ഞാല്‍ ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല.

ജിംനാഷ്യം, ഫിറ്റനെസ് സെന്ററുകള്‍ എന്നിവക്കും പുതിയ നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ക്കൊണ്ട് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരവ് ഇറക്കി. ഇവിടങ്ങളില്‍ പരിശീലന ത്തിനു വരുന്നവര്‍ തമ്മിലും വ്യായാമ ഉപ കര ണങ്ങള്‍ തമ്മിലും ഉള്ള അകലം  മൂന്നു മീറ്റര്‍ ഉണ്ടായിരിക്കണം.

ആകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ ഷോപ്പിംഗ്‌ മാളു കളില്‍ പ്രവേശനം ഉള്ളൂ. ആകെ ശേഷി യുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ സിനിമാ തീയ്യേറ്റര്‍ അടക്കമുള്ള വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഇന്‍ഡോര്‍ തീയ്യേറ്റര്‍ എന്നിവയില്‍ പ്രവേശനം നല്‍കുകയുള്ളൂ തുടങ്ങിയവയാണ് ദുബായ് എമിറേറ്റില്‍ കൊണ്ടു വന്നിട്ടുള്ള പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വൈറസ് വ്യാപനം : കര്‍ശ്ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി

കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

February 1st, 2021

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ഗതാഗത മേഖലക്ക് പ്രതീക്ഷ. 1100 കിലോ മീറ്റര്‍ ദേശീയ പാത വികസന ത്തിന് 65,000 കോടി രൂപ അനു വദിച്ചു.

ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ – കന്യാ കുമാരി ഇട നാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടും. കൊച്ചി മെട്രോ രണ്ടാം ഘട്ട വിക സന ത്തിന്റെ ഭാഗ മായി 11.5 കിലോ മീറ്റര്‍ നീട്ടും. ഇതിനു വേണ്ടി 1957 കോടി രൂപ അനുവദിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് വന്‍ പദ്ധതികളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതു പോലെ  ആരോഗ്യ മേഖലയെ ശക്തി പ്പെ ടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കി.

കൊവിഡ് മഹാ മാരിക്ക് എതിരായ പോരാട്ടം തുടരും. കൊവിഡ് വാക്‌സിനു വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചി ട്ടുണ്ട്.  നിലവിലെ രണ്ട് വാക്സി നുകള്‍ കൂടാതെ പുതിയ രണ്ട് വാക്സിനു കള്‍ കൂടെ രാജ്യത്ത് ലഭ്യമാക്കും.

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ് ആയിരുന്നു. അംഗങ്ങള്‍ക്ക് ബജറ്റി ന്റെ സോഫ്റ്റ് കോപ്പി കള്‍ നല്‍കി. 2021 ല്‍ നടക്കാനിരിക്കുന്ന രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ ജന സംഖ്യാ കണക്ക് എടുപ്പിന്ന് വേണ്ടി 3,726 കോടി രൂപ അനു വദിച്ചു.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വിക സനം, മാനവിക മൂലധന വികസനം, ഗവേഷ ണവും വികസന വും, മിനിമം ഗവണ്‍ മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവ മുന്‍ നിറുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്നും ധനമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

January 14th, 2021

kerala-students-epathram
അബുദാബി : ജനുവരി മൂന്നിനു ശേഷം യു. എ. ഇ.ക്കു പുറത്തു നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം എന്ന് അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അറിയിച്ചു.

ക്ലാസ്സില്‍ എത്തുന്നതിനു 96 മണിക്കൂർ മുമ്പ്‌ ലഭിച്ച പി. സി. ആർ. ഫലമാണ് അഡെക് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി കൾക്കുള്ള കൊവിഡ് പരിശോധനാ കേന്ദ്ര ങ്ങളുടെ പട്ടികയും അഡെക് പുറത്തിറക്കിയിട്ടുണ്ട്.

മൂന്ന് ആഴ്ച ശൈത്യകാല ഇടവേള കഴിഞ്ഞു അബു ദാബി യിലെ സ്കൂളു കളിൽ ക്ലാസ്സുകൾ ആരംഭി ക്കുന്നതിന് മുമ്പാണ് ഈ നിബന്ധന പ്രഖ്യാ പിച്ചത്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ആദ്യ രണ്ടാഴ്ച ഓണ്‍ ലൈന്‍ പഠന സൗകര്യം അഡെക് നല്‍കിയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 

Page 53 of 164« First...102030...5152535455...607080...Last »

« Previous Page« Previous « കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
Next »Next Page » കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha