തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
- pma
വായിക്കുക: covid-19, job-opportunity, kerala-government-, ആരോഗ്യം, നിയമം, സാമൂഹികം
ഉമ്മുൽഖുവൈൻ : പ്രാര്‍ത്ഥനക്കായി യാത്രക്കാര്‍ വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം എന്ന് ഉമ്മുൽ ഖുവൈൻ പോലീസ്.
തറാവീഹ് നിസ്കാരത്തിനായി പള്ളി കള്‍ക്കു സമീപം എൻജിൻ ഓഫ് ചെയ്യാതെ വാഹന ങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
എൻജിൻ ഓഫ് ചെയ്യാതെ പോകുന്നത് മൂലം എൻജിൻ ചൂടായി തീപിടിക്കുവാന്‍ സാദ്ധ്യത യുണ്ട്. മാത്രമല്ല മോഷണ സാദ്ധ്യതയും കണക്കില്‍ എടുക്കണം. വണ്ടി കളില്‍ നിന്നും വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോവുക മാത്രമല്ല വാഹനം തന്നെ മോഷ്ടിക്കപ്പെടാനും ഇത് അവസരം നല്‍കും.
പാര്‍ക്കിം ഗിനു അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്കു ചെയ്തു വേണം പ്രാർത്ഥനക്കു പോകുവാന്‍ എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
- pma
വായിക്കുക: traffic-fine, ഗതാഗതം, നിയമം, പോലീസ്
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും. ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക് ഇതേ രീതിയാണ് അവലംബിച്ചത്.
#cbseboardexams2021#CBSE2021#boardexams2021@SanjayDhotreMP @OfficeOfSDhotre @KVS_HQ @ncert pic.twitter.com/WujnCZurZ8
— CBSE HQ (@cbseindia29) April 14, 2021
ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.
- pma
വായിക്കുക: cbse, covid-19, ആരോഗ്യം, കുട്ടികള്‍, കേരളം, നിയമം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം
അബുദാബി : സമൂഹത്തില്‍ നിയമ പരമായ അവ ബോധം വളര്‍ത്തുവാന്‍ ഉള്ള പ്രചാരണ ത്തിന്റെ ഭാഗമായി വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ കള്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി. ആരെങ്കിലും തുക, ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തു വക കൾ തട്ടിക്കു കയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ, മുകളിൽ പറഞ്ഞ കൈമാറ്റം ചെയ്യാവുന്ന സ്വത്ത് നിക്ഷേപം, പാട്ടം, പണയം, ഉപഭോഗ ത്തിനായുള്ള വായ്പ അല്ലെങ്കില്‍ പ്രോക്‌സി, വിശ്വാസ ലംഘനം എന്നീ മാർഗ്ഗങ്ങളിൽ അയാൾക്കു ലഭിക്കുന്ന സാഹചര്യത്തിൽ, അയാൾ തടവിന് അല്ലെങ്കില്‍ പിഴ ശിക്ഷക്ക് വിധേയ നാകാം എന്ന് ഫെഡറല്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 404 ഉദ്ധരിച്ച് കൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
- pma
വായിക്കുക: expat, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം
അബുദാബി : റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്ന് അബുദാബി പൊലീസ്.
റമദാനിലെ തിരക്കുള്ള സമയങ്ങളായ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്കു ശേഷം 2 മണി മുതൽ 4 മണി വരെയുമാണ് വലിയ ബസ്സുകള്‍, ട്രക്ക്, ട്രെയ്‌ലർ എന്നിവക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യിരിക്കു ന്നത്. 50 യാത്രക്കാരിൽ കൂടുതലുള്ള ബസ്സു കൾക്കു രാവിലെ മാത്രമാണ് വിലക്ക്.
ട്രാഫിക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഡൈവ് ചെയ്യണം എന്നും യാത്രക്കര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക, വാഹനങ്ങള്‍ തമ്മില്‍ കൃത്യ മായ അകലം പാലിക്കുക, ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ ഓര്‍മ്മ പ്പെടുത്ത ലുകളും മുന്നറിയിപ്പുകളും അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ നല്‍കി യിട്ടുണ്ട്.
- pma
വായിക്കുക: abu-dhabi-police, ഗതാഗതം, നിയമം, യു.എ.ഇ.