രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി

August 29th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ. ടി. പി. സി. ആർ. പരിശോധനക്കു വിധേയമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ആയതിനു ഒരു കാരണം പി. സി. ആർ. ടെസ്റ്റുകള്‍ കുറച്ചു കൊണ്ട് ആന്‍റിജന്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചതാണ് എന്നുള്ള പ്രതിപക്ഷ ത്തിന്റെ ആരോപണം മുഖ്യ മന്ത്രി തള്ളി ക്കളഞ്ഞു.

18 വയസ്സു കഴിഞ്ഞവരില്‍ 80 ശതമാനത്തിൽ അധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കിയിട്ടുള്ള ജില്ല കളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും.

80 % ത്തിനു താഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവ രിൽ രോഗ ലക്ഷണ ങ്ങൾ ഇല്ലാത്ത വര്‍ക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ വർക്കും പരിശോധന ആവശ്യമില്ല.

12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നെഗറ്റീവ് അണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറി കളുടെ ലൈസൻസ് റദ്ദാക്കും.

ഓരോ ലാബിലും ഉപയോ ഗിക്കുന്ന ആന്റിജൻ, ആർ. ടി. പി. സി. ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അഥോറിറ്റികൾ പരിശോധിക്കും. നിലവാരം ഇല്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

C M : Live 

- pma

വായിക്കുക: , , , , , ,

Comments Off on രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

July 15th, 2021

logo-who-world-health-organization-ePathram
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറിയിപ്പ്. കൊവിഡിന്റെ ഡെല്‍റ്റ വക ഭേദം ആഗോള തലത്തില്‍ വ്യാപിക്കുന്ന സാഹ ചര്യത്തിലാണ് ഡബ്ല്യു. എച്ച്. ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയി രിക്കുന്നത്.

കൊറോണ വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം തീവ്ര വ്യാപന ശേഷിയുള്ള വക ഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനോടകം 111 രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വക ഭേദം കണ്ടെത്തി. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും എന്ന് യു. എന്‍. റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഡബ്ല്യു. എച്ച്. ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കല്‍ വളരെ ഏറെ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ അതു കൊണ്ട് മാത്രം ഈ മഹാ മാരിയെ തടയാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

July 15th, 2021

zika_virus-spreading-mosquito-ePathram സിക്ക വൈറസ് വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ പ്രവര്‍ത്തകര്‍. ആലപ്പുഴ എന്‍. ഐ. വി. (നാഷണല്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് വൈറോളജി) യില്‍ നടത്തിയ പരിശോധന യില്‍ അഞ്ചു പേര്‍ക്ക് കൂടി ഇന്നലെ സിക്ക വൈറസ് സ്ഥിരീകരിച്ചു.

ആനയറ സ്വദേശികളായ 2 പേര്‍, കുന്നുകുഴി, പട്ടം, കിഴക്കേക്കോട്ട എന്നീ സ്ഥലങ്ങളിലെ ഒരാള്‍ വീതവു മാണ് സിക്ക വൈറസ് ബാധി തര്‍. ഇതില്‍ നാലു പേരുടെ സാമ്പിളുകള്‍ 2 സ്വകാര്യ ആശുപത്രി കളില്‍ നിന്നും ഒരെണ്ണം സര്‍വയലന്‍സിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളും ആയിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്നു വരെ ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം

July 11th, 2021

mbbs-interns-take-ayush-training-nmc-national-medical-commission-ePathram
ന്യൂഡല്‍ഹി : എം. ബി. ബി. എസ്. പഠന ശേഷം ആയുര്‍ വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളില്‍ പരിശീലനം നേടണം എന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) നിര്‍ദ്ദേശം. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരിക്കും പരിശീലനം.

ഇതിന്റെ സ്വഭാവം, ചാക്രിക രീതി, പരിശീലനത്തിന്‍റെ കാലാവധി തുടങ്ങിയവ വിശദമായി പ്രതിപാദി ക്കുന്ന വിവരങ്ങളുടെ കരട് രേഖ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി. വിഷയത്തില്‍ നില നില്‍ക്കുന്ന സംശയ ങ്ങള്‍ നീക്കുന്നതാണ് നിയമത്തിന്റെ കരട് രേഖ.

എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും എല്ലാ ആയുഷ് ചികിത്സാ രീതി കളിലും പരിശീലനം പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് കരടിലെ ശുപാര്‍ശ. പക്ഷേ, ഏത് വിഭാഗത്തില്‍ പരിശീലനം നേടണം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണം എന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിർദ്ദേശത്തിൽ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം

Page 11 of 41« First...910111213...203040...Last »

« Previous Page« Previous « കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
Next »Next Page » രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha