അബുദാബി : അലോഷി പാടുന്നു എന്ന ശീര്‍ഷക ത്തില്‍ ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് മാര്‍ച്ച് 12 ശനിയാഴ്ച രാത്രി 8 മണിക്ക് അബു ദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും എന്ന് ശക്തി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അലോഷി പാടുന്നു : ശക്തിയുടെ വാര്‍ത്താ സമ്മേളനം
നൂറു പൂക്കളേ… നൂറു നൂറു പൂക്കളെ… എന്ന ഗാന ത്തിലൂടെ ശ്രദ്ധേയനായ ഗായകന് അലോഷി ആദംസ് സംഗീത വിരുന്നിന് നേതൃത്വം നൽകും. ഇന്ത്യക്കു പുറത്തു നടക്കുന്ന അലോഷിയുടെ ആദ്യ ഗസല്‍ പരിപാടി കൂടിയാണിത്.
അനു പയ്യന്നൂര്‍ (ഹാര്‍മോണിയം), ഷിജിന് തലശ്ശേരി (തബല), കിരണ്‍ മനോഹര്‍ (ഗിറ്റാര്‍), സക്കറിയ (ക്ലാസ് ബോക്സ്) എന്നിവര്‍ പിന്നണിയില്‍ അണി നിരക്കും.
ഇതു സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ ഗായകന് അലോഷി, ശക്തി പ്രസിഡണ്ട് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കലാ വിഭാഗം സെക്രട്ടറി അന്‍വര്‍ ബാബു, ശക്തി മീഡിയാ ആന്‍ഡ് ഐ. ടി. സെക്രട്ടറി ഷിജിന കണ്ണൻ ദാസ്, ജോയിന്റ് സെക്രട്ടറി സി. എം. പി. ഹാരിസ് എന്നിവർ സംബന്ധിച്ചു.