ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം

September 12th, 2022

biggest-pookkalam-in-burjeel-and-thiruvathirakkali-ePathram
അബുദാബി : ഓണാഘോഷത്തിന് അകമ്പടിയായി അബുദാബിയിൽ ഒരുങ്ങിയത് പടുകൂറ്റൻ പൂക്കളം. ആഗോള നഗരമായുള്ള അബുദാബി യുടെ വളർച്ച അടയാളപ്പെടുത്തി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.

700 കിലോ പൂക്കൾ കൊണ്ടാണ് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളം എന്ന ആശയം യാഥാർത്ഥ്യമായത്.

രണ്ടര നൂറ്റാണ്ടു മുമ്പ് കല്ലിൽ കെട്ടി ഉയർത്തിയ പൗരാണിക കൊട്ടാരം ‘ഖസ്ർ അൽ ഹൊസൻ’ മുതൽ വൃത്താകൃതി യില്‍ ഉയർത്തിയ അൽദാർ ആസ്ഥാന നിലയവും (Coin Building) സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് എന്നിവയും പൂക്കളത്തില്‍ ചിത്രീകരിച്ചു.

ആഗോള നഗരം എന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബി യിലെ നാനൂറില്‍ അധികം ആരോഗ്യ പ്രവർത്തകർ പൂക്കളം ഒരുക്കുവാനായി ഒത്തു ചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം.

burjeel-pookkalam-emirati-staff- arranging-onam-floral carpet-ePathram

പൂക്കളം ഒരുക്കാന്‍ ഇമാറാത്തി വനിതകളും

അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻ. ബി. എ. ഡി. ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തില്‍ ഉണ്ട്. പ്രത്യേക ഓർഡർ നൽകിയാണ് തമിഴ്‌ നാട്ടിൽ നിന്നും പൂക്കൾ എത്തിച്ചത്.

burjeel-arab-staff-arranging-floral-carpet-pookalam-ePathram

പൂക്കളത്തിന്‍റെ ഭാഗമായി അറബ് പൗരനായ ബുര്‍ജീല്‍ സ്റ്റാഫ്

പൂക്കളത്തിനു ചുറ്റും ഒരുക്കിയ തിരുവാതിര ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തി നാല് ആരോഗ്യ പ്രവർത്തകരാണ് തിരുവാതിരയിൽ ചുവടു വച്ചത്.

burjeel-onam-2022-staff-thiruvathira-ePathram

വിവിധ രാജ്യക്കാരായ സ്റ്റാഫുകള്‍ ഒരുക്കിയ
തിരുവാതിരക്കളി

വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അബുദാബി യുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയത് എന്നും പൂക്കളത്തിനു നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, യു. എ. ഇ., സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ള ബുര്‍ജീല്‍ ജീവനക്കാര്‍ ആഘോഷങ്ങളിൽ പങ്കെടുത്തു. ആശുപത്രി യിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

- pma

വായിക്കുക: , , , , , , , ,

Comments Off on ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം

ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

August 1st, 2022

singer-muhammed-rafi-the legend-ePathram
ഷാർജ : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ പേരിൽ ചിരന്തന സാംസ്കാരികവേദി നൽകി വരുന്ന ചിരന്തന – മുഹമ്മദ് റഫി പുരസ്കാരം പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ നടക്കുന്ന റഫി നെറ്റിൽ വെച്ച് മാധ്യമ പ്രവർത്തകൻ രാജു മാത്യു, സാംസ്കാരിക- ജീവ കാരുണ്യ പ്രവർത്തകൻ എ. വി. സയിദ് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ പുരസ്കാരം സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ചിരന്തന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’

August 1st, 2022

logo-peruma-payyyoli-ePathram
ദുബായ് : സാംസ്‌കാരിക കൂട്ടായ്മ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ കലാ രംഗത്തെ യുവ പ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നേഹ ഫാത്തിമ, സംഗീത രംഗത്തെ പ്രതിഭ പയ്യോളി സ്വദേശി വിപിൻ നാഥ് എന്നിവരെയാണ് പെരുമയുടെ സ്നേഹാദരം നൽകി ആദരിച്ചത്.

payyoli-peruma-felcitate-neha-fathima-vipin-nath-ePathram

ദുബായ് ഖിസൈസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക നസ്രീൻ അബ്ദുള്ള ഉൽഘടനം ചെയ്തു. യുവ പ്രതിഭകൾക്ക് ഉപഹാരം നൽകി. പെരുമ പ്രസിഡണ്ട്‌ ഷാജി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്, ബിജു പണ്ടാര പറമ്പിൽ, ഹാരിസ്, സാജിദ് വള്ളിയത്, റിയാസ് കാട്ടടി, മൊയ്തീൻ പാട്ടായി, രാജൻ കൊളാവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ്‌ സാജിദ്, റാഷിദ്‌ കിഴക്കയിൽ, സലാം ചിത്രശാല, മൊയ്തു, ഷഹനാസ് തിക്കോടി, കരീം വടക്കയിൽ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പെരുമ പയ്യോളിയുടെ ‘സ്നേഹാദരം’

മെഗാ സ്റ്റേജ് ഷോ ‘ആഘോഷ രാവ്’ ഇസ്‌ലാമിക് സെന്‍ററില്‍

June 30th, 2022

emarati-mallu-aghosha-ravu-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കലാകാരന്മാർ ചേർന്ന് ടീം ലൈവ് ഈവ് ബാനറിൽ ഒരുക്കുന്ന ‘ആഘോഷ രാവ്’ എന്ന മെഗാ സ്റ്റേജ് ഷോ, ജൂലായ് 2 ശനിയാഴ്ച രാത്രി 7 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

aaghosha-raavu-ePathram

നാല് മണിക്കൂർ നീളുന്ന വ്യത്യസ്ഥങ്ങളായ കലാ പരിപാടികളിൽ യു. എ. ഇ.യിലെ പ്രമുഖ ഫോക്ക് ബാൻഡ് ‘ഉറവ് നാടൻ പാട്ട്’ സംഘവും പങ്കാളികൾ ആവുന്നു. ഏഴ് എമിറേറ്റുകളിൽ നിന്നുള്ള നൂറിൽപരം പ്രഗത്ഭരായ കലാകാരെ അണി നിരത്തിയാണ് നൃത്ത സംഗീത വിരുന്നു ഒരുക്കുന്നത്. പ്രവേശനം സൗജന്യം ആയിരിക്കും.

സംഘാടകരായ നഈമ അഹ്മദ്, ബഷീർ, നിർമ്മൽ തോമസ്, ഷിനു സുൾഫിക്കർ, പ്രോഗ്രാം ഡയറക്ടർ ഇമറാത്തി മല്ലു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കാണികൾക്കായി നിരവധി ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മെഗാ സ്റ്റേജ് ഷോ ‘ആഘോഷ രാവ്’ ഇസ്‌ലാമിക് സെന്‍ററില്‍

ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി

April 3rd, 2022

redex-media-film-event-meet-2022-ePathram
അബുദാബി : മലയാളി കലാകാരൻമാരുടെ കൂട്ടായ്മ ഫിലിം ഇവന്‍റ്- റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ‘ഫിലിം ഇവന്‍റ് മീറ്റ് 2022’ അബുദാബി ഐ. എസ്. സി. യില്‍ അരങ്ങേറി.

ഫിലിം ഇവന്‍റ് പ്രസിഡണ്ട് ഫിറോസ്. എം. കെ. അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ ഉത്‌ഘാടനം നിർവഹിച്ചു. ഫിലിം ഇവന്‍റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂര്‍, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, യേശു ശീലന്‍, ഫ്രാൻസിസ് ആന്‍റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ഇവന്‍റ് ട്രെഷറർ ഉമ്മർ നാലകത്ത് നന്ദി പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഷിജിൽ കുമാർ, ബാബുരാജ് എന്നിവരും സംബന്ധിച്ചു.

അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നയീമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ, അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം, ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂർ, സാഹിൽ ഹാരിസ് എന്നിവരെ ആദരിച്ചു.

സൗമ്യ, രമ്യ എന്നി വരുടെ നൃത്തത്തോടെയാണ് കലാ വിരുന്നുകൾക്കു തുടക്കമായത്.

ഫിലിം ഇവന്‍റ് കലാകാരന്മാർ അണിനിരന്ന നൃത്ത സംഗീത വിരുന്ന്, ശബ്ദാനുകരണം എന്നിവ ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്‌ടിച്ച ഉറവ് ടീം ഒരുക്കിയ നൃത്ത സംഗീത മേളം ഐ. എസ്. സി. യില്‍ ഉത്സവാന്തരീക്ഷം ഒരുക്കി.

Film Event FB Page

- pma

വായിക്കുക: , , , , , , ,

Comments Off on ഫിലിം ഇവന്‍റ് മീറ്റ് 2022 അരങ്ങേറി

Page 13 of 42« First...1112131415...203040...Last »

« Previous Page« Previous « ഇന്ത്യയിലേക്ക്​ പി. സി. ആർ. പരിശോധന ഒഴിവാക്കി
Next »Next Page » സിറ്റി ബസ്സ് സര്‍വ്വീസ് റമദാനില്‍ രാവിലെ 5 മണി മുതൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha