പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു

May 7th, 2024

mappila-kala-p-h-abdullah-master-passes-away-ePathram
മലപ്പുറം : കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ അന്തരിച്ചു. പരേതനായ ആക്കോട് ചണ്ണയില്‍ പാലത്തിങ്ങല്‍ ഹസ്സൻ എന്നവരുടെ മകനാണ്. മെയ് 7 ചൊവ്വാഴ്ച രാവിലെയാണ് മരണം.

ഉച്ചക്ക് ഒന്നര മണിക്ക് മലപ്പുറം കാരാട് ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരവും രണ്ടര മണിക്ക് ആക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിൽ ഖബറടക്കവും നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. എം. എസ്. എഫ്. ഹരിത നേതാവ് പി..എച്ച്. ആയിഷാ ബാനു മകളാണ്.

- pma

വായിക്കുക: , , , ,

Comments Off on പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു

ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി

April 16th, 2024

malappuram-kmcc-shawwal-nilav-eid-show-2024-ePathram

അബുദാബി : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒരുക്കിയ ‘ശവ്വാൽ നിലാവ്’ എന്ന സംഗീത നിശ, സംഘാടക മികവ് കൊണ്ടും ജന ബാഹുല്യം കൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രശസ്ത പിന്നണി ഗായകരായ അൻസാർ കൊച്ചി, ദാന റാസിക്ക്, ബാദുഷ (പതിനാലാം രാവ് വിജയി), നൗഷാദ് തിരൂർ (പട്ടുറുമാൽ വിജയി), കാവ്യ, റിയാസ് ദുബായ് എന്നിവർ ശവ്വാൽ നിലാവിൽ അണി നിരന്നു.

പ്രോഗ്രാമിൽ കാണികളായി എത്തിയവരെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി. അലിഫ് മീഡിയ മുഹമ്മദലി, കളപ്പാട്ടിൽ അബു ഹാജി, കെ. എ. മുട്ടിക്കാട് എന്നിവരെ ആദരിച്ചു.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുക്കൊടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി

കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

April 14th, 2024

ksc-eid-vishu-easter-celebrations-2024-ePathram
അബുദാബി : വൈവിധ്യമാർന്ന പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്‍റ ഈദ് – വിഷു – ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ കെ. എസ്. സി. ബാലവേദി, വനിതാ വിഭാഗം, കലാ വിഭാഗം എന്നിവർ അവതരിപ്പിച്ച വേറിട്ട വിവിധ കലാ പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡണ്ട് കെ. ബി. മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ ഷബിൻ പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ ചിത്ര ശ്രീവത്സൻ, ബാലവേദി പ്രസിഡണ്ട് അഥീന ഫാത്തിമ, വളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു ജോൺ പരിപാടിയുടെ അവതാരകയായി.

കേരള സോഷ്യൽ സെന്‍റർ നടത്തിയ യു. എ. ഇ. തല യുവ ജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു. F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

Comments Off on പങ്കജ് ഉദാസ് അന്തരിച്ചു

കെ. എസ്. സി. യുവജനോത്സവം സമാപിച്ചു

February 2nd, 2024

ksc-youth-fest-2024-ePathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ച യുവജനോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും ശ്രദ്ധേയമായി.

കലാ മത്സരം, സാഹിത്യോത്സവം എന്നിങ്ങനെ യുവജനോത്സവത്തിൻ്റെ ഭാഗമായി 37 ഇനങ്ങളിലായി നടത്തിയ മത്സരങ്ങളിൽ അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.

കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കുട്ടിയെ ‘ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ 2024’ ആയി തെരഞ്ഞെടുത്തു. സേതു ലക്ഷ്മി അനൂപ്( കിഡ്സ്), ശിവാനി സഞ്ജീവ് (സബ് ജൂനിയർ),പ്രാർത്ഥന വിമൽ (ജൂനിയർ), മീനാക്ഷി മനോജ് കുമാർ (സീനിയർ), ഗൗരി ജ്യോതിലാൽ (സൂപ്പർ സീനിയർ) എന്നിവരാണ് ഓരോ വിഭാഗങ്ങളി ലെയും പുരസ്‌കാര ജേതാക്കൾ.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ. സത്യൻ, ട്രഷറർ ഷെബിൻ പ്രേമ രാജൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം സമാപിച്ചു

Page 4 of 43« First...23456...102030...Last »

« Previous Page« Previous « നോൽ കാർഡുകൾ​ ഡിജിറ്റൽ വാലറ്റ് ആക്കുന്നു
Next »Next Page » മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha