നാടക ഗാനാലാപന മത്സരം

September 25th, 2025

logo-drama-songs-by-hmv-records-ePathram

ദുബായ് : വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പേരിൽ 2025 ഒക്ടോബർ 18 ന് ദുബായ് ഫോക്‌ലോർ അക്കാദമിയിൽ ഒരുക്കുന്ന പരിപാടി യുടെ ഭാഗമായി നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാള നാടക ഗാനങ്ങളിൽ നിന്നുള്ള ഏതെങ്കിലും നാലു വരി പാടുന്ന വീഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

കരോക്കെ സംഗീതം പാടില്ല. പ്രായ പരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പാട്ടിന്റെ വീഡിയോ ഒക്ടോബർ 10 നു മുൻപായി ലഭിക്കണം.

മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഇതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവുകയും വേണം.

ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സമ്മാനവും ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയിൽ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി. ശ്രീറാം എന്നീ പ്രശസ്ത ഗായകർക്ക് ഒപ്പം വേദിയിൽ പാടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971 55 924 0999 എന്ന വാട്സാപ്പിൽ (വിനോദ്) ബന്ധപ്പെടുക.

 

- pma

വായിക്കുക: , , , ,

Comments Off on നാടക ഗാനാലാപന മത്സരം

ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു

September 11th, 2025

isc-onam-2025-poove-poli-poove-rimi-tomy-live-show-ePathram

അബുദാബി : വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബർ 14 ഞായറാഴ്ച നടക്കുന്ന ഓണസദ്യയോട് കൂടി തുടക്കം കുറിക്കും. രാവിലെ 11:30 മുതൽ ആരംഭിക്കുന്ന സദ്യ 3.30 വരെ നീളും. നാലായിരത്തി അഞ്ഞൂറോളം പേര് ഓണസദ്യയുടെ ഭാഗമാകും.

ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, വൈവിധ്യമാർന്ന നാടൻ കലാ മത്സരങ്ങൾ, തിരുവാതിര ക്കളി മത്സരം, ഓണക്കളികൾ എന്നിവ വിവിധ ദിവസങ്ങളിലായി ഐ. എസ്. സി. പ്രധാന വേദിയിൽ അരങ്ങേറും.

2025 സെപ്റ്റംബർ 20 ശനിയാഴ്ച രാത്രി 8 മണിക്ക് ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ‘പൂവേ പൊലി പൂവേ’ എന്ന പേരിൽ ലൈവ് മ്യൂസിക്കൽ ഷോ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഹൈലൈറ്റ് ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു

ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

July 27th, 2025

singer-muhammed-rafi-the legend-ePathram
ഷാർജ : വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ പേരിലുള്ള ചിരന്തന-ദർശന സാംസ്കാരിക വേദി പുരസ്കാരങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശാഫി അഞ്ചങ്ങാടി, ഡോ. അൻജു, പി. പി. പ്രഭാകരൻ പയ്യന്നൂർ എന്നിവർ അർഹരായി.

chiranthana-darshana-muhammed-raffi-award-2025-for-shafi-anchangadi-ePathram

ശാഫി അഞ്ചങ്ങാടി, ഡോ. അൻജു, പി. പി. പ്രഭാകരൻ പയ്യന്നൂർ

മുഹമ്മദ് റഫിയുടെ 45 ആം ചരമ വാർഷിക ദിനമായ 2025 ജൂലായ് 31 വൈകുന്നേരം ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന മുഹമ്മദ് റഫി നൈറ്റ് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രശസ്ത ഗായകർ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിക്കും.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു

July 21st, 2025

singer-muhammed-rafi-the legend-ePathram
ഷാർജ : കലാ സാംസ്കാരിക കൂട്ടായ്മകളായ ചിരന്തന, ദർശന സംയുക്തമായി സംഘടിപ്പിക്കുന്ന മുഹമ്മദ് റഫി നൈറ്റ് സംഗീത മത്സരം 2025 ജൂലായ് 31 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് 050 674 6998 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

Comments Off on മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു

ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ

June 13th, 2025

world-of-happiness-abu dhabi-eid-malhar-3-ePathram

അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.

ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.

പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ

Page 3 of 4712345...102030...Last »

« Previous Page« Previous « അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
Next »Next Page » യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha