അഗര്‍ത്തല : ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി യായി അധികാര മേറ്റു. ഗവര്‍ണ്ണര്‍ തഥാ ഗത റോയ് സത്യപ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു. ബി. ജെ. പി. നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപ മുഖ്യ മന്ത്രി യായും സത്യപ്രതിജ്ഞ ചെയ്തു.
#BiplabDeb sworn-in as Chief Minister of #Tripura pic.twitter.com/YXDHiJ6tyA
— Doordarshan News (@DDNewsLive) March 9, 2018
പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി യും പ്രതി പക്ഷ നേതാ വുമായ മണിക് സർക്കാർ, ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്ക ളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അമിത് ഷാ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിച്ചു.