കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

May 26th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കേരളാ ഘടകം ബി. ജെ. പി. പ്രസിഡണ്ട് കുമ്മനം രാജ ശേഖരനെ മിസ്സോറാം ഗവർണ്ണർ ആയി നിയ മിച്ചു കൊണ്ട് രാഷ്ട്രപതി യുടെ ഉത്തരവ്.

നിലവിലെ മിസ്സോറാം ഗവർണ്ണർ ലെഫ്. ജനറൽ (റിട്ട.) നിർഭയ് ശർമ്മ യുടെ കാലാവധി മെയ് 28 ന് അവസാനി ക്കുന്നു. ഈ ഒഴിവിലേ ക്കാണ് കുമ്മന ത്തിന്റെ നിയ മനം. ഈ വർഷാവസാനം മിസ്സോ റാമിൽ നിയമ സഭാ തെരഞ്ഞെടുപ്പു നടക്കുവാന്‍ ഇരിക്കെ യാണു കുമ്മന ത്തിന്റെ നിയമനം എന്നതും ശ്രദ്ധേ യമാണ്

കോട്ടയ ജില്ലയിലെ കുമ്മനം വാളാവള്ളി യിൽ അഡ്വ. രാമ കൃഷ്ണ പിള്ള യുടെയും പാറുക്കുട്ടി യമ്മ യുടെ യും മകനായ രാജ ശേഖരൻ, കുമ്മനം ഗവ. യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാ സം പൂർത്തി യാക്കി. കോട്ടയം സി. എം. എസ്. കോളേ ജില്‍ നിന്ന് ബി. എസ്സ്. സി. ബിരുദ വും മുംബൈ യിൽ നിന്ന് പത്ര പ്രവര്‍ ത്തന ത്തില്‍ ബിരു ദാന ന്തര ബിരുദ വും കരസ്ഥ മാക്കിയ ശേഷം ദീപിക പത്ര ത്തിലൂടെ ജേര്‍ണ്ണലിസ്റ്റായി ജോലി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തി ട്ടുണ്ട്.

1976 ല്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. കൊച്ചി യിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷ മാണ് കുമ്മനം രാജശേഖരൻ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ മാവുന്നത്.

1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ൽ നിലക്കൽ ആക്ഷൻ കൗൺസില്‍ ജനറല്‍ കണ്‍വീനര്‍, 1985 ല്‍ ഹിന്ദു മുന്ന ണി ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യ വേദി ജനറൽ കൺവീനർ, വി. എച്ച്. പി. ഓർഗ നൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തി ച്ചി ട്ടുണ്ട്.

1987 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരു വനന്ത പുരം ഈസ്റ്റ് മണ്ഡല ത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി യായി രുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ ക്കാവില്‍ നിന്നും മല്‍സരിച്ചി രുന്നു.

- pma

വായിക്കുക: , , ,

Comments Off on കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- pma

വായിക്കുക: , , , , , , , ,

Comments Off on സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു

April 22nd, 2018

formar-minister-yashwant-sinha-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും ധന മന്ത്രി യും ആയിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു.  ജനാ ധി പത്യം സംരക്ഷിക്കു വാനായിട്ടാണ് ബി. ജെ. പി. യില്‍ നിന്നും രാജി വെക്കുന്നത്.  എല്ലാ തരത്തി ലുമുള്ള പാര്‍ട്ടി രാഷ്ട്രീയ ത്തില്‍ നിന്നും താന്‍ ‘സന്യാസം’ സ്വീകരി ക്കുക യാണ്. ബി. ജെ. പി. യുമായുള്ള എല്ലാ ബന്ധ വും അവ സാനി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിന്‍ഹ യും ബി. ജെ. പി. യുടെ എം. പി. ശത്രു ഘ്‌നന്‍ സിന്‍ഹ യും ചേര്‍ന്ന് രൂപീ കരിച്ച രാഷ്ട്ര മഞ്ചി ന്റെ വേദി യില്‍ വച്ചായിരുന്നു പാര്‍ട്ടി വിടുന്ന തിനെ ക്കുറിച്ചുള്ള സിന്‍ഹ യുടെ പ്രഖ്യാപനം.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരെ പാര്‍ട്ടി ക്കു ള്ളില്‍ നിന്നു കൊണ്ട് സ്ഥിര മായി വിമര്‍ ശിച്ചി രുന്നു. ഉയർന്ന മൂല്യമുള്ള നോട്ടു കൾ നിരോധിച്ച നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കു മായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താ വന വിവാദം ആയി രുന്നു. ജി. എസ്. ടി (ചരക്കു സേവന നികുതി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി യെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താ ക്കണം എന്നും യശ്വന്ത് സിന്‍ഹ ആവശ്യ പ്പെട്ടിരുന്നു.

വാജ്‌പേയി മന്ത്രി സഭ യില്‍ ധനം, വിദേശ കാര്യം വകുപ്പു കളാണ് യശ്വന്ത് സിന്‍ഹ കൈകാര്യം ചെയ്തി രുന്നത്. നിലവിൽ ബി. ജെ. പി. ദേശീയ നിർവ്വാഹക സമിതി അംഗ മാണ്. ദേശീയ നേതൃത്വ ത്തോട് നില നിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടു ന്നതിന് കാരണ മായത് എന്നറിയുന്നു.

- pma

വായിക്കുക: , ,

Comments Off on ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു

ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 9th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി യായി അധികാര മേറ്റു. ഗവര്‍ണ്ണര്‍ തഥാ ഗത റോയ് സത്യപ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു. ബി. ജെ. പി. നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപ മുഖ്യ മന്ത്രി യായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌ നാഥ് സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി യും പ്രതി പക്ഷ നേതാ വുമായ മണിക് സർക്കാർ, ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്ക ളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അമിത് ഷാ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 9th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി യായി അധികാര മേറ്റു. ഗവര്‍ണ്ണര്‍ തഥാ ഗത റോയ് സത്യപ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു. ബി. ജെ. പി. നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപ മുഖ്യ മന്ത്രി യായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌ നാഥ് സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി യും പ്രതി പക്ഷ നേതാ വുമായ മണിക് സർക്കാർ, ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്ക ളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അമിത് ഷാ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

Page 35 of 50« First...102030...3334353637...4050...Last »

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു
Next »Next Page » മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha