ന്യൂഡൽഹി : ഇന്ത്യയില്‍ 5G യുഗത്തിന് തുടക്കമായി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനി യിൽ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി 5 ജി സേവന ങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ ആറാം പതിപ്പും പ്രധാന മന്ത്രി ഉദ്ഘാടനംചെയ്തു.
Historic day for 21st century India! 5G technology will revolutionise the telecom sector. https://t.co/OfyAVeIY0A
— Narendra Modi (@narendramodi) October 1, 2022
രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു. 5 ജി യുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024 ഓടെ രാജ്യത്ത് ഉടനീളം 5 ജി സേവനം ലഭ്യമാകും.
വയര്‍ലെസ് സാങ്കേതിക മികവിന്‍റെ അഞ്ചാം തലമുറ യെയാണ് 5G എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്‍റര്‍ നെറ്റ് കണക്റ്റിവിറ്റി യാണ് 5 ജി യുടെ പ്രത്യേകത.
ഇത്രയും നാള്‍ എം. ബി. പി. എസ്. വേഗം ആയിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ 5G യിലേക്ക് എത്തുമ്പോള്‍ അത് ജി. ബി. പി. എസ്. വേഗതയിലേക്ക് മാറും.
ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്.