വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

August 27th, 2021

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ് (ഐ. സി. എ.)യില്‍ നിന്നും എന്ന നിലയില്‍ വരുന്ന ഇ – മെയില്‍ പലതും വ്യാജം എന്നും ഇത്തരം ഇ – മെയിലുകള്‍ക്ക് മറുപടി നല്‍കരുത് എന്നും മുന്നറിയിപ്പു നല്‍കി ഐ. സി. എ. വ്യാജ ഓൺ ലൈൻ ലിങ്കുകൾ നൽകി പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയാണ് വ്യാജ ഇ. മെയിലുകള്‍ അയക്കുന്ന സംഘങ്ങളുടെ ലക്ഷ്യം എന്നും പൊതു ജനങ്ങളെ ഐ. സി. എ. ഓര്‍മ്മിപ്പിച്ചു.

ചില ഉപഭോക്താക്കൾക്ക് ഐ. സി. എ. യിൽ നിന്നുള്ളത് എന്ന വിധത്തില്‍ വ്യാജ ഇ – മെയിലുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ യാണ് ഐ. സി. എ. (ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ്) മുന്നറിയിപ്പ് നൽകിയത്.

- pma

വായിക്കുക: , , , ,

Comments Off on വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു

August 26th, 2021

kmcc-mappila-song-anthakshari-ePathramഅബുദാബി : പ്രവാസ ലോകത്ത് തയ്യാറാക്കിയ ‘മിഴികളിൽ’ എന്ന സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രമുഖ അഭിഭാഷകനും ലീഗൽ കൺസൾട്ടന്റുമായ അഡ്വ. അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബുദാബി കെ. എം. സി. സി. പ്രസി ഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്നാണ് ‘മിഴികളിൽ’ പ്രകാശനം ചെയ്തത്. അഡ്വക്കേറ്റ് മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്ത കരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

redex-music-album-mizhikalil-released-ePathram

മുസ്സഫയിലെ മോഡൽ സ്‌കൂൾ പ്രധാന അദ്ധ്യാപിക യും എഴുത്തു കാരി യുമായ ഡോക്ടർ ഹസീന ബീഗം എഴുതിയ കാവ്യാത്മ കമായ വരികളാണ് ‘മിഴികളിൽ’ എന്ന സംഗീത ആൽബ ത്തിനു വേണ്ടി കേരള ത്തിലും ഗൾഫിലുമായി അബുദാബി റെഡ് എക്സ് മീഡിയ ചിത്രീ കരിച്ചത്. മൗനത്തിന്റെ വിവിധ ഭാവങ്ങൾ കണ്ണു കളിലൂടെ പ്രതിഫലിക്കുന്നതാണ് ‘മിഴികളിൽ’ എന്ന ആൽബത്തിൻറെ പ്രമേയം. സതീഷ്, വിനോദ് എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗായിക : ചന്ദന പവിത്രൻ.
* ALBUM : YouTube

- pma

വായിക്കുക: , , ,

Comments Off on സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു

നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

August 24th, 2021

logo-uae-public-prosecution-ePathram
അബുദാബി : നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ ത്തോടെ പ്രവർത്തിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും എന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതി പീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യക്തി കളുടെയോ സ്ഥല ങ്ങളുടെയോ വസ്തുക്കളുടെയോ അവസ്ഥ മാറ്റുകയോ കുറ്റ കൃത്യ ങ്ങളുടെ തെളിവു കൾ നശിപ്പിക്കുകയോ അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങൾ നല്‍കുകയോ ചെയ്യുന്ന വരെ തടങ്കലിൽ വെക്കും.

യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം, മലയാളം അടക്കമുള്ള വിവിധ ഭാഷ കളില്‍ ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on നീതി പീഠത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ തടവു ശിക്ഷ : പബ്ലിക് പ്രോസിക്യൂഷൻ

പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

August 8th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : യു. എ. ഇ. ഗതാഗത നിയമങ്ങളിലെ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി പോലീസ്. വാഹന ങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെൽറ്റ് നിര്‍ബ്ബന്ധം എന്നുള്ള മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചു. അതി നൂതന റഡാർ സംവിധാനം വഴി യാണ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുക.

സ്വന്തം വാഹനം, ടാക്സി എന്നിവയിലും സീറ്റ് ബെൽറ്റ് നിർബ്ബന്ധം തന്നെയാണ്. നിയമ ലംഘ കര്‍ക്ക് 400 ദിർഹം പിഴ ചുമത്തുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ എങ്കില്‍ 260 ദിർഹം പിഴ അടച്ചാല്‍ മതി.

സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഡ്രൈവിംഗിന് ഇട യിലെ സെല്‍ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നല്‍ മറി കടക്കുക തുടങ്ങിയവ റഡാര്‍ ക്യാമറ കളിൽ പതിയും. ഇവ നിർമ്മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തി ക്കുന്നവയാണ്.

2021 ജനുവരി മുതൽ നഗരത്തിലെ പ്രധാന വീഥി കളില്‍ ഇവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on പിന്‍ സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധം

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

August 3rd, 2021

penalties-for-acquiring-pornographic-materials-child-sex-photo-ePathram
അബുദാബി : കുട്ടികളുടെ പോണാ ഗ്രാഫിക് ചിത്രങ്ങള്‍, വീഡിയോ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ കയ്യില്‍ വെച്ചാല്‍ ആറു മാസം ജയിൽ വാസവും 150,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും എന്ന് പബ്ലിക് പ്രോസി ക്യൂഷൻ അറിയിച്ചു. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോ ഗ്രാഫുകൾ, ഡ്രോയിംഗ്, ചിത്രീകര ണങ്ങള്‍ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെ യുള്ള കുട്ടികളുടെ ഒറിജിനല്‍, വെർച്വൽ കൃത്രിമ ലൈംഗിക പ്രവർത്ത നങ്ങൾ എന്നിവ യാണ് പോണോ ഗ്രാഫി എന്ന് അർത്ഥമാക്കുന്നത്.

ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌ വർക്ക്, വെബ്‌ സൈറ്റ്, അല്ലെങ്കില്‍ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ, കുട്ടികളെ മോശമായി ചിത്രീ കരിക്കുന്ന കലാ രൂപങ്ങള്‍, കുട്ടികളുടെ നഗ്ന രൂപ ങ്ങള്‍ വരുന്ന റെക്കോർഡിംഗു കൾ, ഡ്രോയിംഗുകൾ എന്നിവ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷി ക്കുന്നത് യു. എ. ഇ. നിയമ പ്രകാരം ശിക്ഷാര്‍ഹം എന്നു ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടാണ് സാമൂഹ്യ മാധ്യമ ങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിപ്പു നല്‍കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ 2012 ലെ ഫെഡറൽ ഉത്തരവ് നിയമം 5 ലെ ആർട്ടിക്കിൾ (18) സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതു ജന ങ്ങളിലേക്ക് എത്തുന്നതിനും രാജ്യത്തെ നിയമ പരമായ സംസ്കാരവും പൊതു ജനങ്ങളിൽ അവബോധവും ഉയർത്തു ന്നതിനും കൂടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണ ത്തിന്റെ ഭാഗ മാണ് ഈ സോഷ്യല്‍ മീഡിയാ പോസ്റ്റുകൾ.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

Page 36 of 59« First...102030...3435363738...50...Last »

« Previous Page« Previous « നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം
Next »Next Page » മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha