ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് 13 മുതല്‍

January 6th, 2023

45-th-isc-apex-badminton-gold-championship-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) സംഘടിപ്പിക്കുന്ന 45 ആമത് ഐ. എസ്. സി.- അപെക്സ് ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ 2023 ജനുവരി 13 മുതല്‍ തുടക്കം കുറിക്കും. ജനുവരി 22 വരെ നടക്കുന്ന ജൂനിയര്‍ സീരീസിലേക്ക് ഏഴാം തീയ്യതി വരെ അപേക്ഷിക്കാം.

ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികള്‍ കോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ അംഗീകാരത്തോടെയാണ് മല്‍സരം നടക്കുന്നത് എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-isc-apex-badminton-gold-championship-ePathram

ജനുവരി 28 ന് ആരംഭിക്കുന്ന സീനിയര്‍ സീരീസിലേക്ക് 21 ആം തീയ്യതി വരെ അപേക്ഷിക്കാം. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഇന്തോനീഷ്യ, മലേഷ്യ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്‍റണ്‍ താരങ്ങളും മത്സരത്തിന് എത്തും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +971 2 6730066 എന്ന നമ്പറിൽ നിശ്ചിത തീയ്യതിക്കു മുന്‍പായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യണം.

ഐ. എസ്‌. സി. പ്രസിഡണ്ട് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൺ ജേക്കബ്ബ്, ബാഡ്മിന്‍റൺ സെക്രട്ടറി നൗഷാദ് അബൂ ബക്കർ, പ്രായോജക പ്രതിധികളായ പി. എ. ഹിഷാം, എം. പി. രാജേന്ദ്രന്‍ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് 13 മുതല്‍

ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്

December 15th, 2022

france-defeat-morocco-in-second-semi-final-of-fifa-qatar-world-cup-2022-ePathram
ഖത്തർ ലോക കപ്പ് രണ്ടാം സെമി ഫൈനൽ മത്സര ത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മൊറോക്കോയെ പരാജയപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കുള്ള ഫ്രാന്‍സിന്‍റെ പ്രവേശനം അത്ര എളുപ്പം ആരുന്നില്ല എന്ന് ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ ഫ്രഞ്ചു പടയുടെ നീക്കങ്ങളില്‍ നിന്നും വ്യക്തമായി.

ഇഞ്ചോടിഞ്ച് പിടിച്ചു നിന്ന മൊറോക്കോയെ തറപറ്റിച്ച് കലാശ പ്പോരാട്ട ത്തിലേക്ക് കയറി അര്‍ജന്‍റീനക്ക് ഒപ്പം കൊമ്പു കോര്‍ക്കാന്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് ഇനി ഞായറാഴ്ച കളിക്കളത്തില്‍ ഇറങ്ങും.

മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ മൊറോക്കോയും ക്രോയേഷ്യയും ഏറ്റു മുട്ടും.

Second semi final highlights 

- pma

വായിക്കുക: , ,

Comments Off on ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്

ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്

December 14th, 2022

argentines- footballer-lionel-messi-ePathram

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ എത്തി. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിലെ ആദ്യ 20 മിനിറ്റിൽ കുതിച്ചു പായുന്ന ക്രൊയേഷ്യയെ ആയിരുന്നു കളിക്കളത്തില്‍ കണ്ടത്.

പന്തടക്കത്തിലും പാസ്സിംഗിലും എല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തി. എന്നാല്‍ ക്രൊയേഷ്യയെ വിറപ്പിച്ചു കൊണ്ട് 32 ആം മിനിറ്റിൽ ലയണൽ മെസ്സി യുടെ ആദ്യ ഗോള്‍ എത്തി. ഈ ലോക കപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോള്‍ ആണിത്.

പന്തുമായി ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് മുന്നേറിയ ജൂലിയന്‍ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാ കോവിച്ച് ഫൗള്‍ ചെയ്യുക യായിരുന്നു. അൽവാരസിനെ വീഴ്ത്തി യതിലൂടെ കിട്ടിയ പെനാൽട്ടി കിക്കിലൂടെ ആയിരുന്നു ക്യാപ്റ്റന്‍ മെസ്സിയുടെ ഈ ഗോള്‍.

തുടര്‍ന്ന് 39ാം മിനിറ്റില്‍ വിദഗ്ദമായ മുന്നേറ്റത്തിലൂടെ അല്‍വാരസ് രണ്ടാമതു ഗോള്‍ നേടി. ലുസൈല്‍ സ്റ്റേഡിയത്തെ കിടുക്കിക്കൊണ്ട് ക്യാപ്റ്റന്‍ ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റത്തിലൂടെ മൂന്നാം ഗോള്‍ വല യില്‍ വീണു. കഴിഞ്ഞ 2018 റഷ്യൻ ലോക കപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ യുടെ ഫൈനൽ സ്വപ്നം ഇതോടെ തകര്‍ന്നടിഞ്ഞു.

ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ മൊറോക്കോ – ഫ്രാൻസ് ടീമുകള്‍ കളത്തില്‍ ഇറങ്ങും. ഇതിലെ ജേതാക്കളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അർജൻ്റീന നേരിടുക. first semi final highlights

‌- പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: , ,

Comments Off on ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്

മാട്ടൂൽ സൂപ്പർ ലീഗ് സീസൺ -5 : കിരീടം നില നിര്‍ത്തി ഇoപാക്റ്റ്

December 13th, 2022

logo-msl-mattul-kmcc-cricket-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. ഷഹാമ വോൾക്കാനോ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മാട്ടൂൽ സൂപ്പർ ലീഗ് സീസൺ -5 ക്രിക്കറ്റ് ടുർണ്ണ മെന്‍റിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഇoപാക്ട് കിരീടം നില നിർത്തി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ‘വയ അബു ദാബിയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇoപാക്റ്റ് ജേതാക്കളായത്.

ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സിദ്ദീഖ് (ഇംപാക്ട്), ടൂര്‍ണ്ണ മെന്‍റിലെ മികച്ച കളിക്കാര നായി ഷാനി (എം. സി. സി.) പ്രോമിസിംഗ് പ്ലയെർ ഓഫ് മാട്ടൂൽ ആയി ഷുഹൈബ് (വയ അബുദാബി) ഏറ്റവും നല്ല ക്യാച്ച് മഷൂദ് (സി. എസ്. ബി.) ഏറ്റവും നല്ല ബൗളർ ഹാഷിഫ് (വയ) ഫെയർ പ്ലേ ടീം സി. എസ്. ബി. മാട്ടൂൽ എന്നിവരെയും തെരഞ്ഞെടുത്തു.

msl-mattul-kmcc-cricket-5-th-super-league-impact-mattool-winners-ePathram

വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും മുഖ്യ പ്രയോജകരായ ബേബി പ്ലസ് മാർക്കറ്റിംഗ് മാനേജർ സാജിദ് തുന്ത കാച്ചി, യൂസഫ് സി. എച്ച്., മുസ്തഫ സി. എം. കെ., ആരിഫ് കെ. വി., സി. എം. വി. ഫത്താഹ്, സാഹിർ എ. കെ., ഇസ്മായിൽ എ. വി., നൗഷാദ് വി. സി., മുഹമ്മദ് അലി കെ. വി., ലത്തീഫ് എം., ഇബ്രാഹിം സി. കെ. ടി., അഹ്‌മദ്‌ തെക്കുമ്പാട്, റഹീം സി. എം. കെ., എന്നിവർ സമ്മാനിച്ചു.

ഫൈസൽ റജബ്, എ. സി. ഇക്ബാൽ, ഇ. ടി. സുനീർ, ഷംസുദ്ദീൻ, മഷൂദ് മാട്ടൂൽ, റസാഖ് നരിക്കോട്, അഷ്‌റഫ് ഹസൈനാർ, ഷറഫുദ്ദീൻ കുപ്പം, അലി കുഞ്ഞി, താജ് എന്നിവർ സന്നിഹിതരായിരുന്നു. സി. എച്ച്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. കെ. വി. ആരിഫ് സ്വാഗതവും സി. എം. വി. ഫത്താഹ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on മാട്ടൂൽ സൂപ്പർ ലീഗ് സീസൺ -5 : കിരീടം നില നിര്‍ത്തി ഇoപാക്റ്റ്

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

Page 9 of 40« First...7891011...203040...Last »

« Previous Page« Previous « അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്
Next »Next Page » ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha