ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 25 മുതല്‍

May 21st, 2020

airlines-india-epathram
ന്യൂഡൽഹി : രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെയാണ് എങ്കിലും മെയ് 25 തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കും എന്ന് കേന്ദ്ര വ്യോമ യാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളി ലേക്ക് ആയിരിക്കും ആദ്യഘട്ട ത്തിൽ സര്‍വ്വീസ് നടത്തുക. എന്നാല്‍ രാജ്യാന്തര സർവ്വീസുകളുടെ കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ സാമൂഹിക അകലം പാലിക്കുന്ന തിന്റെ ഭാഗമായി വിമാന ങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിവാക്കി ഇടേണ്ടി വരും. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. സീറ്റ് ഒഴിച്ചിടുകയാണ് എങ്കിൽ വിമാന യാത്ര നിരക്കില്‍ 33% വര്‍ദ്ധനവ് വരുത്തേണ്ടിവരും എന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

യാത്രക്കാര്‍ നിര്‍ബ്ബന്ധ മായും ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തി രിക്കണം. ആരോഗ്യ സേതു വില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാന ത്താവള ത്തില്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യ സേതു നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖ യില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 25 മുതല്‍

നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം

May 18th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതി നായി രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി.

സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സോണുകൾ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന ങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.

ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹന ങ്ങളുടെ സഞ്ചാരം സംസ്ഥാന ത്തിന് തീരുമാനിക്കാം. കേന്ദ്ര ഭരണ പ്രദേശ ങ്ങളു ടെയും സംസ്ഥാന ങ്ങളു ടെയും പരസ്പര സമ്മത ത്തോടെ ബസ്സ് സർവ്വീസുകൾ ഉൾപ്പെടെ അന്തർ സംസ്ഥാന യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ആഭ്യന്തര – അന്താ രാഷ്ട്ര യാത്രാ വിമാന സർവ്വീസുകൾ, മെട്രോ ഗതാഗതം എന്നിവ വിലക്കിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണു കളിൽ ഒരു തര ത്തിലും ഉള്ള യാത്രയും അനുവദിക്കില്ല. ഇവിടങ്ങളില്‍ നിന്നും ആരെയും പുറത്ത് ഇറങ്ങാന്‍ അനുവാദം ഇല്ല. പുറത്തു നിന്നും വാഹനമോ ആള്‍ പ്രവേശനമോ പാടില്ല.

ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫു കൾ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളി കൾ, ആംബുലൻസു കൾ എന്നിവക്ക് യാത്രാ അനുമതി നല്‍കിയിട്ടുണ്ട്.സ്കൂളുകള്‍, കോളേജുകള്‍, ട്രെയിനിംഗ് – കോച്ചിംഗ് സെന്ററു കള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് 31 വരെ അടച്ചിടും. എന്നാല്‍ ഓൺ ലൈൻ – വിദൂര വിദ്യാഭ്യാസം എന്നിവ തുടരും.

- pma

വായിക്കുക: , , , , ,

Comments Off on നാലാം ഘട്ട ലോക്ക് ഡൗൺ : സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

May 13th, 2020

modi-epathram

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടം പുതിയ രൂപ ത്തില്‍ പ്രാവ ര്‍ത്തിക മാക്കും എന്ന് പ്രധാന മന്ത്രി. സംസ്ഥാന ങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ ങ്ങളെ അടിസ്ഥാന പ്പെടുത്തി യാവും പുതിയ മാനദണ്ഡ ങ്ങളോടെ മേയ് 18 മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക. അതിനു മുമ്പായി വിശദാംശങ്ങള്‍ അറിയിക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോ ഷിപ്പി ക്കുവാന്‍ 20 ലക്ഷം കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് ആണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ത്തിന്റെ (ജി. ഡി. പി.) പത്ത് ശതമാനം വരുന്ന പാക്കേജ് ആണ് ‘ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍’ പദ്ധതി.

നിലവിലെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 17 ന് അവസാനി ക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി മാരു മായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണ ങ്ങള്‍ ലഘൂകരി ക്കണം എന്നാണ് മിക്ക സംസ്ഥാന ങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണം എന്ന് ആറ് സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹ ചര്യത്തിൽ മാര്‍ച്ച് 25 മുതൽ 21 ദിവസ മാണ് ആദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വാഹന – വ്യോമ ഗതാഗതം നിറുത്തി വെച്ചത് അടക്കം കര്‍ശ്ശന നിബന്ധനക ളോടെ രാജ്യ വ്യാപക മായി അടച്ചു പൂട്ടല്‍ തുടര്‍ന്നിട്ടും വൈറസ് വ്യാപന ത്തിന്റെ തോത് കുറയാത്ത പശ്ചാത്തല ത്തില്‍ ഭൂരി പക്ഷം സംസ്ഥാന ങ്ങളും ലോക്ക് ഡൗൺ നീട്ടണം എന്ന് കേന്ദ്ര ത്തോട് ആവശ്യ പ്പെട്ട തിന്റെ അടിസ്ഥാന ത്തില്‍ രണ്ടാം ഘട്ട മായി ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി.

സ്ഥിതിഗതികള്‍ നിയന്ത്രണം ഇല്ലാതെ വന്നതോടെ ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവു മായി ആറു സംസ്ഥാ നങ്ങള്‍ രംഗത്തു വന്നതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക യായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും

May 5th, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡൽഹി : വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യ ക്കാരെ മേയ് ഏഴ് വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കൊണ്ടു വരും എന്ന് കേന്ദ്ര സര്‍ക്കാര്‍. യാത്രാ ച്ചെലവ് പ്രവാസി കള്‍ തന്നെ വഹിക്കണം. വിമാനങ്ങളും നാവിക സേനാ കപ്പലു കളും ഉപയോഗ പ്പെടുത്തിയാണ് പ്രവാസി മടക്ക യാത്ര പ്രാവര്‍ത്തികമാക്കുക.

യു. എ. ഇ. യില്‍ നിന്നുള്ള പ്രവാസി കളെ യായിരിക്കും ആദ്യം എത്തിക്കുക. യാത്രക്കു മുന്‍പ് കൊറോണ വൈറസ് പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുക യുള്ളൂ. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധന കള്‍ യാത്രികര്‍ കര്‍ശ്ശനമായി പാലിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

തൊഴിൽ രഹിതര്‍, വയോധികർ, രോഗികള്‍, ഗർഭിണി കൾ, മറ്റു ബുദ്ധി മുട്ടുകൾ ഉള്ളവര്‍ എന്നിവര്‍ക്കു പ്രഥമ പരിഗണന നല്‍കും.

ഇന്ത്യയില്‍ എത്തിയാല്‍ ഉടനെ ഇവര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. സംസ്ഥാനങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്ര ങ്ങളില്‍ രണ്ടാഴ്ച തങ്ങി യതിനു ശേഷം വീണ്ടും പരിശോധന നടത്തി രോഗ ബാധിതര്‍ അല്ല എന്നു തെളിഞ്ഞതിനു ശേഷമേ വീടുകളിലേക്ക് അയക്കൂ. ആശുപത്രികളിലോ ക്വാറന്റൈന്‍ കേന്ദ്ര ങ്ങളിലോ സ്വന്തം ചെലവില്‍ കഴിയണം എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും

ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

May 1st, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കടുത്ത നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ വരുത്തി മൂന്നാം ഘട്ടം ലോക്ക് ഡൗണ്‍ 14 ദിവസ ത്തേക്ക് കൂടി നീട്ടി. നില വിലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നാം തിയ്യതി അവസാനി ക്കുവാന്‍ ഇരിക്കെ യാണ് മെയ് 17 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണു കള്‍ക്ക് പ്രത്യേകം നിബന്ധന കള്‍ കൊണ്ടു വരികയും ഗ്രീന്‍, ഓറഞ്ച് സോണു കളില്‍ നിയന്ത്രിത ഇളവു കള്‍ നല്‍കും എന്നും മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദി ക്കുക യുള്ളൂ. ഗര്‍ഭി ണി കളും പത്തു വയസ്സിനു താഴെ പ്രായ മുള്ള കുട്ടികളും 65 വയസ്സിനു മുക ളില്‍ ഉള്ള വരും ഗുരുതര രോഗം ഉള്ള വരും ആശു പത്രി ആവശ്യങ്ങൾ പോലെ യുള്ള അടിയന്തര കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുത്.

വ്യോമ – റെയില്‍ – മെട്രോ ഗതാഗതവും അന്തര്‍ സംസ്ഥാന യാത്ര കളും അനുവദിക്കില്ല. കൂടാതെ സ്‌കൂള്‍, കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തി ക്കുകയില്ല. ആരാധനാലയ ങ്ങളിലെ സമൂഹ പ്രാര്‍ത്ഥന കളും അനുവദിക്കില്ല. സിനിമാ തിയ്യേറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്സ്‌,  ഓഡിറ്റോ റിയം, അസംബ്ലി ഹാള്‍, ബാര്‍ എന്നിവ തുറന്നു പ്രവർത്തിക്കില്ല.

ജില്ല കളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണു കള്‍ എന്ന രീതി യിൽ വിഭജിച്ചു നിയന്ത്രണങ്ങള്‍ ഉണ്ടാവും.

* Ministry of Home Affairs  : Press  Release 

 

 

- pma

വായിക്കുക: , , , , ,

Comments Off on ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി

Page 33 of 72« First...1020...3132333435...405060...Last »

« Previous Page« Previous « പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Next »Next Page » സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha