അബുദാബി : എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ മൂന്നാം ദിന മായ ഡിസംബർ 29 ന് റിമമ്പറൻസ് തിയേറ്റർ ദുബായ് അവതരിപ്പിച്ച ‘മരക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം വേറിട്ട ഒരു അനു ഭവ മായി.
ചെറു കഥാ കൃത്തും നോവ ലിസ്റ്റു മായ അംബികാ സുതൻ മാങ്ങാ ടിന്റെ നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മായിരുന്നു ഇത്. കാസറ ഗോഡ് ജില്ല യിലെ മരക്കാപ്പ് കടപ്പുറ മാണ് പശ്ചാത്തലം. വടക്കേ മല ബാറിലെ അനുഷ്ഠാന കല യായ തെയ്യത്തെ അടിസ്ഥാന മാക്കി നാടി ന്റെയും നാട്ടാരു ടേയും ഇന്നിന്റെ വൈഷമ്യ ങ്ങളി ലൂടെ കടന്നു പോവു കയാണ് നാടകം.
ടൂറിസ ത്തിന്റെ ഭാഗ മായി കല കളും ആചാര ങ്ങളും വിശ്വാസ ങ്ങളും ദേശ സ്ഥാപന ങ്ങളു മെല്ലാം ജന ങ്ങളിൽ നിന്ന് ബലാൽക്കാര മായി മാറ്റ പ്പെടുന്ന ഒരു കാല ത്തി ന്റെ വ്യക്ത വും ഉചി ത വു മായ അടയാള പ്പെടു ത്ത ലാണ് ‘മരക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം.
വിദേശി കൾ ക്കായി മാത്രം തെയ്യം അവത രിപ്പി ക്കപ്പെടു വാൻ നിർബ്ബ ന്ധിത നാകുന്ന പെരു മലയൻ ഇതിന്റെ ഒരു സൂചന യാണ്.
പ്രശസ്ത നാടക കൃത്തും സംവി ധായ കനു മായ പ്രദീപ് മണ്ടൂരാണ് ഈ നാടക ത്തിന്റെ രചന യും സംവി ധാന വും നിർവ്വ ഹിച്ചി രിക്കുന്നത്. അദ്ദേഹം തന്നെയാണ് രംഗ പടം ഒരുക്കി യതും. രവി പട്ടേന വെളിച്ച വിതാന വും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വഹിച്ചു.
ഡിസംബര്‍ 30 വെള്ളി യാഴ്‌ച, ശ്രീജിത്ത് പൊയിൽ ക്കാവ് സംവിധാനം ചെയ്യുന്ന ‘അരാജക വാദി യുടെ അപകട മരണം’ ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരി പ്പിക്കും.