അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിനു ഡിസംബര്‍ 26 തിങ്കളാഴ്ച തിരശ്ശീല ഉയരും. രാത്രി 8:30 നു കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാ രിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വേങ്ങര ‘നാടകോത്സവം 2016’ ഉദ്ഘാടനം ചെയ്യും.
അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ത്ഥം സംഘടി പ്പി ക്കുന്ന ഈ നാടകോത്സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള 12 നാടക ങ്ങള്‍ അവതരി പ്പിക്കും.
2016 ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. ജനുവരി 12 വരെ നടക്കുന്ന നാടകോ ത്സവ ത്തില്‍ കേരള ത്തിലേയും യു. എ. ഇ. യി ലേയും പ്രമുഖ നാടക – സിനിമാ പ്രവര്‍ത്ത കരുടെ സംവി ധാന ത്തിലാണ് നാടക ങ്ങള്‍ ഒരുക്കുന്നത്.
2017 ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം.
പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവരാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താക്കൾ.
വിവിധ വിഭാഗ ങ്ങളിലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.
വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55