രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

December 1st, 2016

logo-uae-commemoration-day-ePathram
അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം,  അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: , , ,

Comments Off on രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

അബുദാബി ഏവിയേഷനിൽ ആഘോഷം

November 30th, 2016

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഏവിയേഷൻ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

യു. എ. ഇ. പോലീസിന്റെ പരേഡോടു കൂടി തുടക്ക മായ ആഘോഷ പരിപാടി കൾക്ക് അബുദാബി ഏവിയേഷൻ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം അൽ മെസ്രോയി, ഓഫീസ് മാനേജർ മാരായ ഖാലിദ് അൽ ബലൂഷി, ഹനാൻ അൽ ഖൂരി എന്നിവർ നേതൃത്വം നൽകി.

അബുദാബി ഏവിയേഷൻ ജീവന ക്കാരുടെ വിവിധ കലാ കായിക മത്സര ങ്ങളും പരിപാടി കൾക്ക് മാറ്റു കൂട്ടി.

രാജ്യ ത്തിന്റെ മുന്നേറ്റവും ചരിത്ര പശ്ചാത്തലവും വ്യക്ത മാക്കുന്ന ഫോട്ടോ പ്രദർശന ങ്ങളും കരകൗശല വസ്തു ക്കളു ടെയും നാടൻ കലാ രൂപ ങ്ങളു ടെയും അവതര ണവും ശ്രദ്ധേയ മായി. അറബിക് പരമ്പരാഗത നൃത്ത ങ്ങളും സംഗീതാ ലാപനവും കുട്ടി കളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറി.

അബു ദാബി ഏവിയേഷ നിലെയും പോലീസ് സേന യിലെയും ഉദ്യോഗസ്ഥ രും മലയാളി കൾ അടക്ക മുള്ള ഇന്ത്യ ക്കാരായ ജീവന ക്കാരും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളിൽ പങ്കാളി കളായി.

- pma

വായിക്കുക: , ,

Comments Off on അബുദാബി ഏവിയേഷനിൽ ആഘോഷം

യു. എ. ഇ. സഹിഷ്ണത യുടെ പരി പാലന കേന്ദ്രം : ശൈഖ ലുബ്‌ന അൽ ഖാസിമി

November 26th, 2016

sheikha-lubna-al-qasimi-inaugurate-harvest-fest-2016-ePathram.jpg
അബുദാബി : ഇരുനൂറിൽ അധികം രാജ്യ ങ്ങളില്‍ നിന്നുള്ള വിവിധ മത ക്കാരായ ജന ങ്ങൾക്ക് സമാധാന പൂർണ്ണവും സുരക്ഷിതവു മായ ജീവിത സാഹചര്യം ഒരുക്കുന്ന യു. എ. ഇ. യാണ് സഹിഷ്ണത യുടെ തിളക്ക മാർന്ന മാതൃക യും പരിപാലന കേന്ദ്ര വും എന്ന് യു. എ. ഇ. സഹിഷ്‌ണുതാ വകുപ്പു മന്ത്രി ശൈഖ ലുബ്‌ന അൽ ഖാസിമി അഭി പ്രായപ്പെട്ടു.

അബുദാബി മാർത്തോമ്മാ ഇടവക യുടെ കൊയ്ത്തു ത്സവ ദിന ത്തിൽ, ഇടവക യുടെ സഹിഷ്ണത മാസാ ചരണ പ്രഖ്യാപനം നിർവ്വഹിച്ചു കൊണ്ടാണ് ശൈഖാ ലുബ്‌ന അൽ ഖാസിമി ഇക്കാര്യം പറഞ്ഞത്.

മത ത്തിന്റെയും ജാതി യുടെയും നിറത്തിന്റെയും പേരിൽ വിവേചനം നടത്തുന്ന വർക്കും മത ഭ്രാന്ത് മനസ്സിൽ കൊണ്ട് നടക്കുന്ന വർക്കും യു. എ. ഇ. യുടെ മണ്ണിൽ സ്ഥാനമില്ല. വിഭാഗീയ ചിന്ത കൾക്ക് അതീത മായി ഭാവി തലമുറ യുടെ ഉന്നതി ക്കായി സഹിഷ്‌ണുത യുടെ സന്ദേശം പ്രചരി പ്പിക്കു കയും പ്രാവർ ത്തിക മാക്കു കയും വേണം എന്നും അവർ ഓർമ്മിപ്പിച്ചു.

ഡിസംബർ ഒന്നു മുതൽ 31 വരെ ഇടവകയിൽ നടക്കുന്ന സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക മന്ത്രി കൈമാറി. ആകർഷ കമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവ ത്തിന് തുടക്ക മായത്.

ഇടവക വികാരി പ്രകാശ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക പ്രധാന വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ്മാ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്‌റ്റി മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ സ്റ്റാളുകൾ, വിവിധ സംഗീത – വിനോദ പരി പാടികൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ചി രുന്നു. വിവിധ എമിറേറ്റു കളില്‍ നിന്നു മായി ആയിര ക്കണ ക്കിനു പേരാണ് ആഘോഷ പരി പാടി കളില്‍ പങ്കെടുക്കു വാന്‍ എത്തി ച്ചേര്‍ന്നത്.

പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയി കൾക്ക് 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. സഹിഷ്ണത യുടെ പരി പാലന കേന്ദ്രം : ശൈഖ ലുബ്‌ന അൽ ഖാസിമി

പൊടിക്കാറ്റിനും മഴക്കും സാദ്ധ്യത

November 24th, 2016

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ പടിഞ്ഞാറന്‍ മേഖല യില്‍ അടുത്ത മൂന്നു ദിവസം പൊടി ക്കാറ്റും കനത്ത മഴയും ഉണ്ടാകുവാന്‍ സാദ്ധ്യത എന്ന് മുന്നറി യിപ്പു മായി കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം.

രാജ്യത്ത് വടക്കു കിഴക്കന്‍ കാറ്റി ന്റെയും വടക്കു പടി ഞ്ഞാറന്‍ കാറ്റി ന്റെയും സാന്നിദ്ധ്യം ഉണ്ടെന്നും ഇത് വടക്കു ഭാഗ ത്തേക്കും കിഴക്കു ഭാഗ ത്തേയ്ക്കും വ്യാപി ച്ചേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാണി ക്കുന്നു.

കൂടിയ താപ നില 32 ഡിഗ്രി സെല്‍ഷ്യസ് വരെ യും കുറഞ്ഞ താപ നില 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയി രിക്കും. റാസല്‍ ഖൈമ യിലും സമീപ പ്രദേശ ങ്ങളിലും പൊടി ക്കാറ്റിന് സാദ്ധ്യത ഉള്ള തിനാൽ വാഹനം ഓടി ക്കുന്നവർ കരുതൽ വേണം എന്നും അധി കൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , ,

Comments Off on പൊടിക്കാറ്റിനും മഴക്കും സാദ്ധ്യത

ദേശീയ ദിനം : മൂന്നു ദിവസം അവധി

November 19th, 2016

uae-flag-epathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന വും രക്ത സാക്ഷി ദിന ആചാരണ വും പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല, സ്വകാര്യ മേഖല സ്ഥാപന ങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ (വ്യാഴം, വെള്ളി, ശനി) പൊതു മേഖലക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല യില്‍ ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസ ങ്ങളിലു മാണ് അവധി.

രക്ത സാക്ഷിദിന മായ നവംബര്‍ 30 ന്റെ അവധി യാണ്, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് വ്യാഴാഴ്ച (ഡിസംബര്‍ 1) നല്‍കി യിരിക്കുന്നത്. ഡിസംബർ നാലിന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാ ശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദേശീയ ദിന ത്തോട് അനു ബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനം : മൂന്നു ദിവസം അവധി

Page 153 of 161« First...102030...151152153154155...160...Last »

« Previous Page« Previous « ഐ. സി. എഫ്. പ്രവാസി വിചാരം വ്യാഴാഴ്ച ഇസ്‌ലാമിക് സെന്ററിൽ
Next »Next Page » ക്നാനായ കാത്തലിക് യു. എ. ഇ. കുടുംബ സംഗമം നടത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha