ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

April 8th, 2021

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ബറാഖ ആണവ നിലയ ത്തിൽ വ്യാവസായിക അടിസ്ഥാന ത്തിലുള്ള ഊർജ്ജ ഉല്പാദനത്തിന്‌ തുടക്കമായി. ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് ആരംഭിച്ചത്.

അബുദാബി എമിറേറ്റിലെ അല്‍ ദഫ്ര മേഖല യില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് നാല് എ. പി. ആര്‍ -1400 യൂണിറ്റുകള്‍ ഉള്ള ലോകത്തി ലെ ഏറ്റവും വലിയ ആണവോര്‍ജ്ജ പ്ലാന്റുകളില്‍ ഒന്നാണ്. ഇതിൽ ആദ്യ യൂണിറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനമാണ് തുടങ്ങിയത്. ബാക്കി മൂന്ന് യൂണിറ്റു കളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്.

- pma

വായിക്കുക: , ,

Comments Off on ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

April 8th, 2021

logo-uae-public-prosecution-ePathram
അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.

ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

April 6th, 2021

prohibited-medicine-ePathram
അബുദാബി : നെഞ്ചെരിച്ചിലിന് കഴിക്കുന്ന 2 മരുന്നുകള്‍ യു. എ. ഇ. വിപണിയില്‍ നിന്നും പിന്‍ വലിക്കുവാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണ നിലവാരം പുലർത്തുന്നില്ല എന്നതി നാല്‍ പ്രോട്ടോൺ 20, പ്രോട്ടോൺ 40 മില്ലിഗ്രാം ഗുളിക കളാണ് പിന്‍ വലിച്ചത്.

ഇൗ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികൾ ഉടനെ ഡോക്ടറു മായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചു വാങ്ങണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

വയറ്റിലെ ആസിഡിന്റെ അളവില്‍ വര്‍ദ്ധന ഉണ്ടാവു മ്പോള്‍ അനുഭവ പ്പെടുന്ന നെഞ്ച് എരിച്ചില്‍ (heart burn) മാറ്റുവാനുള്ള മരുന്ന് ആണിത്. പ്രോട്ടോൺ ഗുളികയുടെ നിർമ്മാ താക്കൾ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡ സ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷന്‍ എന്ന കമ്പനിയാണ്.

സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അഥോറിറ്റി മാർച്ച് 21 ന് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാന ത്തിലും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലു മാണ് നടപടി. പ്രോട്ടോൺ ഗുളിക യു. എ. ഇ. വിപണി യിൽ നിന്നും പിന്‍ വലിക്കുവാന്‍ വിതരണ ക്കാരായ സിറ്റി മെഡിക്കൽ സ്റ്റോര്‍ എന്ന സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു

March 24th, 2021

ദുബായ് : യു. എ. ഇ. ധനകാര്യ വകുപ്പു മന്ത്രിയും ദുബായ് ഉപ ഭരണാധ‌കാരി യുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു (75) അന്തരിച്ചു.

1971 ൽ യു. എ. ഇ. യുടെ ആദ്യത്തെ ധന കാര്യ- വ്യവസായ വകുപ്പു മന്ത്രിയായി സ്ഥാനം ഏറ്റു. 1995 മുതല്‍ ദുബായ് ഉപ ഭരണാധികാരി സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തോടുള്ള ആദര സൂചക മായി ദുബായ് ഗവണ്മെന്റ് വകുപ്പു കൾക്കും സ്ഥാപന ങ്ങൾക്കും വ്യാഴാഴ്ച മുതൽ 3 ദിവസത്തെ അവധി നല്‍കും. കൂടാതെ രാജ്യ വ്യാപ കമായി പത്തു ദിവസത്തെ ഔദ്യോഗിക ദുഃഖാ ചരണം നടക്കും.

- pma

വായിക്കുക: ,

Comments Off on ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം അന്തരിച്ചു

ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

March 18th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : യു. എ. ഇ. ജന സംഖ്യയുടെ 52.46 % ആളു കളും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ- പ്രതിരോധ വകുപ്പു മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ ഒവൈസ്.

പ്രായം കൂടിയവരും ദുർബ്ബല വിഭാഗങ്ങളിലും പെട്ട 70.21% ആളുകള്‍ക്കു വാക്സിന്‍ നല്‍കി ക്കഴിഞ്ഞു. ഏഴു മില്ല്യണ്‍ വാക്സിനുകള്‍, രാജ്യത്തെ 205 കേന്ദ്ര ങ്ങളി ലൂടെ വിതരണം ചെയ്തു കഴിഞ്ഞു. വാക്സിനേഷന്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു. എ. ഇ.ക്ക് ഉള്ളത്.

- pma

വായിക്കുക: , , ,

Comments Off on ജനസംഖ്യയുടെ 52.46 % പേര്‍ക്കും കൊവിഡ് വാക്സിൻ നല്‍കി

Page 46 of 158« First...102030...4445464748...607080...Last »

« Previous Page« Previous « പള്ളികളിലെ തറാവീഹ് പ്രാർത്ഥനക്ക് അനുമതി
Next »Next Page » പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha