റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ

May 10th, 2019

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : റമദാന്‍ ആശംസ കള്‍ അറിയിച്ചു കൊണ്ട് രാഷ്ട്ര തലവന്മാര്‍ അബുദാബി യില്‍ ഒത്തു കൂടി.

പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങില്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍, വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം, കിരീട അവ കാശി യും യു. എ. ഇ. സായുധ സേന ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, എന്നി വരും മറ്റ് ഭരണാ ധികാ രികളും കിരീട അവകാശി കളും ഉപ ഭരണാധി കാരി കളും പങ്കെടുത്തു.

ഭരണാധികാരികൾക്കും യു. എ. ഇ. ജനതക്കും ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ റമദാന്‍ ആശംസ കൾ നേർന്നു.

- pma

വായിക്കുക: , , ,

Comments Off on റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ

പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

April 11th, 2019

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിൽ നിന്നും ഇന്ത്യന്‍ പാസ്സ് പോര്‍ട്ട് പുതുക്കു വാനും പുതിയ പാസ്സ് പോര്‍ട്ട് എടുക്കു വാനും ഓൺ ലൈന്‍ അപേക്ഷകൾ നിര്‍ബ്ബന്ധം എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഇനി മുതൽ പ്രവാസി കൾ ഈ പോർട്ടൽ വഴി  അപേക്ഷ നല്‍കണം. തുടർന്ന് അപേക്ഷ യുടെ കോപ്പി യും മറ്റു രേഖ കളു മായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി തുടർ നടപടി കൾ പൂർത്തിയാക്കണം.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബൽ പാസ്സ് പോര്‍ട്ട് സേവാ പദ്ധതി യുടെ ഭാഗ മായാണ് പുതിയ ഈ പരിഷ്കാരം.

ഇതു പ്രകാരം ഓണ്‍ ലൈന്‍ വഴി അപേക്ഷി ക്കുകയും പ്രവാസി കള്‍ താമസി ക്കുന്ന രാജ്യം സെലക്ട് ചെയ്യു കയും (ഉദാ: യു.എ. ഇ.) തുടര്‍ന്ന് പേര് രജി സ്റ്റര്‍ ചെയ്തു യൂസര്‍ നെയിം ഉണ്ടാക്കണം.  ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പി ക്കുകയും വേണം.

തുടര്‍ന്നു ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടാ, മറ്റു രേഖ കളുമായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി മറ്റു നടപടി കള്‍ പൂര്‍ത്തി യാക്കാം.

പ്രവാസികള്‍ക്ക് പണവും സമയവും ലാഭിക്കു വാനും നട പടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കു വാനും ഓൺ ലൈൻ അപേക്ഷാ സംവി ധാനം ഉപ കാര പ്പെടും.

നിലവിൽ അഞ്ചു ദിവസം കോണ്ടാണ് പാസ്സ് പോര്‍ട്ട് ലഭി ക്കുന്നത്. പുതിയ ഓൺ ലൈൻ സംവി ധാനം വരുന്ന തോടെ മൂന്നു ദിവസം കൊണ്ട് പാസ്സ് പോര്‍ട്ട് ഉട മക്കു ലഭിക്കും എന്ന് എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

പരമോന്നത ബഹു മതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്

April 4th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram
അബു ദാബി : യു. എ. ഇ. യുടെ പരമോന്നത സിവി ലിയന്‍ ബഹു മതി യായ ‘സായിദ് മെഡല്‍’ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കു സമ്മാനിക്കും. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാ നാണ് ‘സായിദ് മെഡല്‍’ പുര സ്കാരം പ്രഖ്യാ പിച്ചത്.

ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധവും സഹ കരണ വും മെച്ചപ്പെടുത്തിയത് മുന്‍ നിര്‍ത്തി യാണ് ‘സായിദ് മെഡല്‍’ സമ്മാനി ക്കുന്നത് എന്ന് അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാ ധിപനു മായ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ശേഷം രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശി ക്കുകയും റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങു കളില്‍ പങ്കെടുക്കു കയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on പരമോന്നത ബഹു മതി ‘സായിദ് മെഡല്‍’ നരേന്ദ്ര മോഡിക്ക്

സ്വദേശി വത്കരണം ശക്തമാക്കുന്നു

March 19th, 2019

logo-uae-ministry-of-human-resources-emiratisation-ePathram
ദുബായ് : യു. എ. ഇ. യില്‍ സ്വദേശി വത്കരണം ശക്ത മാക്കുന്നു. ഈ വർഷം 30,000 തൊഴില്‍ അവ സര ങ്ങൾ സ്വദേശി കൾ ക്കായി സൃഷ്ടി ക്കും എന്ന് മാനവ വിഭവ ശേഷി സ്വദേശി വൽക്ക രണ മന്ത്രാ ലയം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, വിവര സാങ്കേ തിക വിദ്യ, വ്യോമ യാനം, ഗതാഗതം, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഇന്‍ഷ്വ റന്‍സ്, തുടങ്ങിയ മേഖല കളില്‍ ആയിരിക്കും സ്വദേശി കൾക്ക് ജോലി നൽകുന്നത്.

നേരിട്ടുള്ള നിയമന ത്തിലൂടെ സ്വദേശി വത്കരണ പദ്ധതി കൾ കൂടുതല്‍ ഊര്‍ജ്ജിതം ആക്കും എന്നും വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറി യിച്ചു.

ഇതി നായി തൊഴിൽ പരിശീ ലനം അടക്കം 4 പദ്ധതി കൾ നടപ്പി ലാക്കും. കഴിഞ്ഞ വർഷ ത്തിൽ 20,225 സ്വദേശി കൾക്കു ജോലി നൽകാന്‍ സാധിച്ചു. 2031 ആകു മ്പോഴേ ക്കും യു. എ. ഇ. യുടെ തൊഴിൽ മേഖല യില്‍ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on സ്വദേശി വത്കരണം ശക്തമാക്കുന്നു

കുടിയേറ്റ ക്കാരെ സംരക്ഷി ച്ചാൽ പിഴ : മുന്നറി യിപ്പു മായി അധികൃതര്‍

March 19th, 2019

jail-prisoner-epathram
ദുബായ്: രാജ്യത്ത് അനധികൃത മായി കുടിയേ റിയ വരെ സംര ക്ഷി ക്കുന്ന വർക്ക് 1,00 000 ദിർഹം പിഴ ചുമത്തും. ഇത്തര ക്കാരെ സംര ക്ഷി ക്കുക മാത്രമല്ല, അവരെ ജോലി ക്ക് നിയമി ക്കുകയോ ചെയ്യു ന്ന വർക്ക് എതിരെ യും കര്‍ശ്ശന നടപടി കള്‍ ഉണ്ടാവും എന്ന് ദുബായ് ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റസി ഡൻസി ആൻഡ് ഫോറി നേഴ്സ് അഫ യേഴ്സ് (ദുബായ് എമി ഗ്രേഷൻ) അധി കൃതർ മുന്നറി യിപ്പ് നൽകി.

അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസ – കുടി യേറ്റ രേഖ കൾ ശരിയാ ക്കുവാനും പിഴയോ ശിക്ഷാ നട പടി കളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരി യാക്കു വാനു മായി കഴിഞ്ഞ വർഷം യു. എ. ഇ. യിൽ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നു.

കാരുണ്യവർഷ മായി രാജ്യം ആചരിച്ച സായിദ് വർഷ ത്തിന്റെ ഭാഗ മായി രുന്നു അഞ്ചു മാസ ക്കാലം നീണ്ടു നിന്ന പൊതു മാപ്പ്. ഈ അവസരം ഉപ യോഗ പ്പെടു ത്താതെ ഇനിയും അന ധികൃത മായി ഇവിടെ തങ്ങുന്ന വർക്ക് എതിരെ കടുത്ത നടപടി കൾ ഉണ്ടാകും എന്നും രാജ്യ ത്തിന്റെ നിയമ വ്യവ സ്‌ഥകൾ അംഗീ കരി ക്കാ തെ ഇവിടെ തങ്ങുന്നത് ഏറെ ഗൗരവ ത്തോടെ യാണ് കാണുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on കുടിയേറ്റ ക്കാരെ സംരക്ഷി ച്ചാൽ പിഴ : മുന്നറി യിപ്പു മായി അധികൃതര്‍

Page 75 of 158« First...102030...7374757677...8090100...Last »

« Previous Page« Previous « കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി
Next »Next Page » സ്വദേശി വത്കരണം ശക്തമാക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha