അബുദാബി : ആഗോള കത്തോലിക്കാ സഭ യുടെ തല വന്‍ ഫ്രാൻസിസ് മാർ പാപ്പ മൂന്നു ദിവസത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനായി ഫെബ്രു വരി മൂന്ന്, ഞായ റാഴ്ച രാത്രി പത്തു മണി യോടെ അബു ദാബി യില്‍ എത്തുന്നു.
അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായു ധ സേന ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പോപ്പ് യു. എ. ഇ. യില്‍ എത്തു ന്നത്.
അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ വന്നിറ ങ്ങുന്ന മാർ പ്പാപ്പ യെ യു. എ. ഇ . ഭര ണാ ധികാ രികൾ നേരിട്ട് എത്തി സ്വീകരിക്കും.
മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർ ശനം. അബു ദാബി എമി റേറ്റ്സ് പാലസ് ഹോട്ടല്‍, തിങ്കളാഴ്ച മറീന യിലെ ഫൗണ്ടേഴ്‌സ് മെമ്മോറി യല്‍ എന്നി വിട ങ്ങളി ലായി സംഗമ ങ്ങളും സമ്മേളനങ്ങ ളും നടക്കും. വിവിധ രാജ്യങ്ങളിലെ മത പണ്ഡിതരും മാനവ സാഹോ ദര്യ സംഗമ ത്തിന്റെ ഭാഗമാകും.
മാര്‍പ്പാപ്പ കാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധ കുർ ബാന, ലോക ശാന്തി ക്കായുള്ള പ്രാർത്ഥന, പൊതു സമ്മേ ളനം എന്നിവ അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ ചൊവ്വാ ഴ്ച നടക്കും.