തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ

October 19th, 2017

dalai-lama-epathram
ഇംഫാല്‍ : തീവ്രവാദി കള്‍ക്ക് മതം ഇല്ല എന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. ലോകത്ത് മുസ്ലിം തീവ്ര വാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നീ എന്നീ വേർ തിരിവു കള്‍ ഇല്ല. ഒരാളുടെ മതം ഏതായാലും അയാൾ തീവ്ര വാദം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മത ത്തിന് പ്രസക്തി നഷ്ട പ്പെടുന്നു. മൂന്നു ദിവസത്തെ സന്ദർശന ത്തി നായി മണി പ്പൂരിൽ എത്തിയ ദലൈ ലാമ ഇംഫാലില്‍ ഒരു പൊതു പരി പാടി യില്‍ സംസാരി ക്കുക യായി രുന്നു.

ഭീകര വാദ ത്തിലേക്ക് എത്തുന്ന നിമിഷം മുതൽ അവർക്കു മുസ്‍ലിം എന്നോ ക്രിസ്ത്യന്‍ എന്നോ മറ്റ് ഏതെ ങ്കിലും മതം എന്നോ ഉള്ള വേർ തിരി വുകള്‍ നഷ്ട പ്പെടുന്നു.

മത വിശ്വാസം പുലര്‍ത്തു ന്നതും മത പ്രചാരണം നടത്തു ന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ഓരോ വിഭാഗ ത്തിനും വ്യത്യസ്ത വിശ്വാസ ങ്ങൾ ഉണ്ടാവും. അവര്‍ അത് സംരക്ഷി ക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റു വിഭാഗ ങ്ങളെ പരി വര്‍ത്തനം നടത്തുന്നത് ശരി യല്ല എന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാന ങ്ങളില്‍ നില നില്‍ക്കുന്ന മത അസഹിഷ്ണുതക്ക് എതിരെ ശക്ത മായ ഭാഷ യിൽ പ്രതി കരിച്ച ദലൈ ലാമ, മ്യാൻ മറിലും മണി പ്പൂരിലും മുസ്‍ലിം കൾക്ക് എതിരെ നടക്കുന്ന അക്രമ ങ്ങൾ ദൗർ ഭാഗ്യകരം ആണെന്നും പറഞ്ഞു.

അഹിംസ യുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം നില നിൽക്കുന്ന ഇന്ത്യയിൽ ചരിത്ര പരമായി വ്യത്യസ്ത മത ങ്ങളും ഉണ്ട്. പല വിധ ത്തി ലുള്ള ആളുകൾ, വിവിധ സമു ദായ ങ്ങളിൽ നിന്നുള്ള വർ, വിവിധ വിശ്വാസ ങ്ങൾ ഉള്ളവർ.  ഇവയെല്ലാം സംരക്ഷിക്ക പ്പെടേണ്ട താണ്.

ഒരു മത ത്തിനും ഇതിൽ കൈ കടത്തുന്നതിനോ ഇവ തകർക്കുന്ന തിനോ അവകാശമില്ല. അങ്ങിനെ ചെയ്യു ന്നതും തെറ്റാണ് ദലൈലാമ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധം പ്രയോഗിച്ചു

September 22nd, 2016

is-epathram

ഇറാഖിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധ പ്രയോഗം നടത്തി. ആദ്യമായിട്ടാണ് സൈന്യത്തിന് നേരെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുന്നത്. മോസൂളിനടുത്തുള്ള ഖയാറ വ്യോമതാവളത്തിലാണ് ആക്രമണം നടന്നതായി സംശയിക്കുന്നതെങ്കിലും സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മസ്റ്റാർഡ് ഏജന്റ് നിറച്ച റോക്കറ്റ് ആണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് സൂചന. ഇതിനെ പ്രതിരോധിക്കാൻ പരിശീലനം നേടിയ സൈനികരാണ് വ്യോമതാവളത്തിൽ ഉള്ളത്. സെപ്തംബർ 20 നാണ് ആക്രമണം നടന്നതെന്ന് കരുതുന്നു.

- അവ്നി

വായിക്കുക: ,

Comments Off on അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധം പ്രയോഗിച്ചു

Page 2 of 212

« Previous Page « വന്ദേമാതരം : കേരളത്തില്‍ നിന്ന് 30 കുട്ടികള്‍ പങ്കെടുക്കും
Next » കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha