ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു

August 5th, 2025

roads-transport-authority-dubai-logo-rta-ePathram

ദുബായ് : അധികൃതരുടെ നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ ദുബായിലെ 2172 ടാക്സി ഡ്രൈവർമാരെ ദുബായ് റോഡ്‌സ് & ട്രാന്‍സ്‌ പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ആദരിച്ചു. എല്ലാ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും അതോടൊപ്പം വ്യക്തിഗത, വാഹന ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും നഷ്ടപ്പെട്ട വസ്തുക്കള്‍ അവയുടെ ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്ത 2,172 ഡ്രൈവര്‍മാരെയാണ് ‘റോഡ് അംബാസഡര്‍മാര്‍’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി പൊതു ചടങ്ങില്‍ വെച്ച് ആര്‍. ടി. എ. ആദരിച്ചത്.

കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവിലെ വിലയിരുത്തലിലാണ് ഇവരെ തെരഞ്ഞെടുത്തത്. ആരോഗ്യകരമായ മത്സര മനോഭാവം ഡ്രൈവര്‍ മാര്‍ക്ക് ഇടയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ചടങ്ങുകൾ ഉപയോഗപ്പെടും എന്നും ഇതിലൂടെ ഉപഭോക്തൃ സംതൃപ്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നും RTA അധികൃതർ അറിയിച്ചു.

rta

- pma

വായിക്കുക: , , , , , ,

Comments Off on ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു

അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

August 4th, 2025

athirapally-waterfall-epathram

തൃശൂര്‍ : കഴിഞ്ഞ ദിവസം രാത്രി പെയ്ത അതിശക്ത മഴ യിൽ, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താൽക്കാലികമായി അടച്ചിടും എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഞായറാഴ്ച രാത്രി നാലു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ തുടരും എന്നാണു മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴി നില നിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അതി തീവ്ര മഴ പെയ്യുന്നത് എന്നാണു കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

Comments Off on അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു

August 1st, 2025

parkin-paid-parking-around-dubai-mosques-areas-jumeira-masjid-ePathram
ദുബായ് : നിസ്കാര സമയത്ത് മാത്രം ദുബായിലെ മസ്ജിദുകൾക്ക് ചുറ്റും ഉള്ള വാഹന പാർക്കിംഗ് സൗജന്യ സംവിധാനം നില നിർത്തി കൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇത് പ്രാർത്ഥനക്കായി പള്ളി കളിൽ എത്തുന്നവർക്ക് പാർക്കിംഗിനുള്ള ലഭ്യത വർദ്ധിപ്പിക്കും.

പാര്‍ക്കിംഗ് സേവനങ്ങള്‍ നല്‍കുന്ന പാർക്കിൻ കമ്പനി ഇസ്‌ലാമിക് അഫയേഴ്‌സ് & ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌ മെന്റുമായി ഇതു സംബന്ധിച്ച് കരാറില്‍ ഒപ്പു വച്ചു.

vehicle-parking-in-dubai-roads-with-parkin-ePathram

ദുബായിലെ പാർക്കിൻ കമ്പനിയുടെ അധീനതയിൽ ഉള്ള എല്ലാ ഇടങ്ങളിലും 24 മണിക്കൂര്‍ പെയ്ഡ് പാർക്കിംഗ് സംവിധാനം 2025 ആഗസ്റ്റ് ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

പള്ളികൾക്ക് സമീപം നിസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് അനുവദിക്കും എന്നും ബന്ധപ്പെട്ടവർ  അറിയിച്ചു.

ദുബായിലെ 59 പള്ളികളിലെ 2100 വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും. ഈ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സോണ്‍ എം (സ്റ്റാന്‍ഡേര്‍ഡ്) അല്ലെങ്കില്‍ സോണ്‍ എം. പി. (പ്രീമിയം) ആയി അറിയപ്പെടും.

ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഫീസ് ഈടാക്കും. 59 പാർക്കിംഗ് ഏരിയകളില്‍ 41 എണ്ണം സോണ്‍ എമ്മിലും 18 എണ്ണം സോണ്‍ എം. പി. യിലും ആയിരിക്കും.

- pma

വായിക്കുക: , , ,

Comments Off on പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു

ടാക്‌സികളിൽ സുരക്ഷാ പരിശോധന

July 26th, 2025

illegal-taxi-services-police-warning-to-fake-taxi-ePathram
അബുദാബി : തലസ്ഥാനത്തെ ടാക്സികളിൽ സുരക്ഷാ നിയമങ്ങളും ശുചിത്വവും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാനായി അധികൃതർ പരിശോധനകൾ നടത്തുന്നു. കൂടുതൽ സുരക്ഷിതത്വവും ഉപഭോക്തൃ സൗഹൃദവുമായ യാത്രാ സാഹചര്യങ്ങൾ ഒരുക്കി ടാക്സി സേവനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും കൂടിയാണ് അധികൃതർ പരിശോധനകൾക്ക് തുടക്കം കുറിച്ചത്

ഡ്രൈവർമാരുടെ പെരുമാറ്റം, സ്വഭാവ രീതികൾ, ശുചിത്വം, വാഹനത്തിൻറെ അവസ്ഥ, ലൈസൻസിംഗ് മാനദണ്ഡങ്ങൾ എന്നിവയും പരിശോധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എമിറേറ്റിലെ പൊതു ഗതാഗതത്തിൽ അന്താരാഷ്‌ട്ര രീതികൾ സമന്വയിപ്പിക്കുക, ഈ മേഖലയിൽ പൊതുജന വിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി മുൻ നിറുത്തിയാണ് ഈ നടപടികൾ എന്ന് അധികൃതർ അറിയിച്ചു. AD TAXI : AD Mobility

- pma

വായിക്കുക: , , ,

Comments Off on ടാക്‌സികളിൽ സുരക്ഷാ പരിശോധന

വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

July 26th, 2025

accident-graphic

ദുബായ് : റോഡ് അപകടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണം എന്നും അപകടത്തിൽപ്പെട്ട വാഹനം അധികൃതരുടെ അനുമതിയോടെ കൂടെ മാത്രം അപകട സ്ഥലത്ത് നിന്നും മാറ്റിയിട്ട് ഗതാഗത തടസ്സം ഒഴിവാക്കുകയും വേണം എന്നും ദുബായ് ട്രാഫിക് പോലീസ്.

കഴിഞ്ഞ ദിവസം ദുബായ് ഹോർ അൽ അൻസ് എന്ന പ്രദേശത്തു ഗുരുതരമായ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം അധികൃതരുടെ അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു.

ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.

അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണം എന്നും അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ട്രാഫിക് നിയമങ്ങളും സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഒരു കാരണവശാലും അപകടത്തിൽപ്പെട്ട വാഹനവുമായി കടന്നു കളയരുത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അപകട വിവരം പോലീസിൽ അറിയിക്കുകയും വേണം എന്നും പോലീസ് ഓർമ്മപ്പെടുത്തി. DXB POLICE

- pma

വായിക്കുക: , , , ,

Comments Off on വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

Page 3 of 6212345...102030...Last »

« Previous Page« Previous « കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » ടാക്‌സികളിൽ സുരക്ഷാ പരിശോധന »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha