പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

March 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ നാമ നിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നീ മണ്ഡല ങ്ങളില്‍ ബി. ജെ. പി. നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കളുടെ പത്രിക, സാങ്കേതിക പിഴവിന്റെ പേരില്‍ വരണാധികാരികള്‍ തള്ളിയിരുന്നു.

ഇതിന്നെതിരെ ഗുരുവായൂര്‍ മണ്ഡലം ബി. ജെ. പി. സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരി യിലെ സ്ഥാനാര്‍ത്ഥി ഹരിദാസ്, ദേവി കുളത്തെ സ്ഥാനാര്‍ത്ഥി ധന ലക്ഷ്മി എന്നിവര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങി എന്നതിനാല്‍ ഇത്തരം ഹര്‍ജി കളില്‍ ഇട പെടു ന്നതിന് കോടതിക്ക് നിയമ പരമായ പരിമിതികള്‍ ഉണ്ട് എന്ന് ഹൈക്കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 

പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 

February 4th, 2021

muslim-league-leader-pk-kunhalikutty-resigns-ePathram

ന്യൂഡൽഹി : പി. കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് മെംബര്‍ സ്ഥാനം രാജി വെച്ചു. ലോക്‌ സഭാ സ്പീക്കറുടെ ചേംബറില്‍ എത്തിയാണ് അദ്ദേഹം രാജി ക്കത്ത് നല്‍കി യത്. മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തില്‍ നിന്നുമാണ് പി. കെ. കുഞ്ഞാലി ക്കുട്ടി ലോക് സഭ യില്‍ എത്തിയത്.

മലപ്പുറം എം. പി. ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന്  2017 ലെ ഉപ തെരഞ്ഞെടുപ്പി ലൂടെ യാണ് കുഞ്ഞാലി ക്കുട്ടി ലോക് സഭയി ലേക്ക് ആദ്യ മായി എത്തിയത്. അന്ന് അദ്ദേഹം നിയമ സഭാംഗ മായിരുന്നു. ആ സ്ഥാനം രാജി വെച്ചിട്ടാണ് പാര്‍ലമെന്റില്‍ എത്തി യത്. തുടര്‍ന്ന് നടന്ന 2019 ലെ പൊതു തെരഞ്ഞെ ടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും വന്‍ ഭൂരി പക്ഷ ത്തില്‍ വിജയിച്ചിരുന്നു.

അടുത്തു വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തും എന്ന പ്രതീക്ഷയും അതുവഴി മന്ത്രി പദം കിട്ടും എന്നും ഉള്ള വലിയ മോഹവും വെച്ചാണ് നിയമസഭ യിലേക്ക് മത്സരിക്കുന്നതിന് വേണ്ടി എം. പി. സ്ഥാനം രാജി വെച്ചത് എന്നു രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നു.

എന്നാല്‍ യു. ഡി. എഫ്. കൂട്ടായ്മയെ ശക്തി പ്പെടുത്തു വാനും തെരഞ്ഞെടു പ്പിനെ നേരിടു വാന്‍ മുസ്ലീം ലീഗിനെ നയിക്കു വാനും കേരളത്തില്‍ എത്തുവാന്‍ പാര്‍ട്ടി യുടെ നിര്‍ദ്ദേശ പ്രകാരം എം. പി. സ്ഥാനം രാജി വെച്ചത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 

ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

December 16th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.

 * പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 * പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍   

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക്

December 10th, 2020

election-ink-mark-epathram
കൊച്ചി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് (വ്യാഴം) ആരംഭിച്ചപ്പോള്‍ വോട്ടര്‍മാര്‍ രാവിലെ ആറര മണി മുതല്‍ തന്നെ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍ മാരാണ് ഇന്ന് രണ്ടാം ഘട്ട ത്തില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗി ക്കുന്നത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാ ത്തല ത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കേരള ത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 14 തിങ്കളാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ ഗോഡ് ജില്ല കളിലെ വോട്ടര്‍മാരാണ് മൂന്നാം ഘട്ട ത്തില്‍ പോളിംഗ് ബൂത്തു കളിലേക്ക് എത്തുക.

ആദ്യഘട്ട തെരഞ്ഞെടുപ്പ് തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബർ 8 ചൊവ്വാഴ്ചയാണ് നടന്നത്. 73.12 ശതമാനം പോളിംഗ് നടന്നു എന്ന്സര്‍ക്കാര്‍ വൃത്തങ്ങള്‍  പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പ്രസ്സ് റിലീസില്‍ അറിയിച്ചു. വോട്ടെണ്ണല്‍ ബുധനാഴ്ചയാണ്.

- pma

വായിക്കുക: , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക്

Page 5 of 26« First...34567...1020...Last »

« Previous Page« Previous « ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍
Next »Next Page » കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha