ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു

January 21st, 2026

jaleel-ramanthali-pravasa-thudippukal-book-release-ePathram
അബുദാബി : പ്രശസ്ത എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്യുന്നു. 2026 ജനുവരി 22 വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് രാമന്തളി വടക്കുമ്പാട് ജി. എം. യു. പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കാസർഗോഡ് എം. പി. രാജ് മോഹൻ ഉണ്ണിത്താനും സേഫ് ലൈൻ ചെയർമാൻ അബൂബക്കർ കുറ്റിക്കോലും ചേർന്ന് ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്യും.

ചടങ്ങിൽ ടി. ഐ. മധു സൂദനൻ എം. എൽ. എ., രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി, ബഷീർ ആറങ്ങാടി, എ. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, വി. പി. കെ. അബ്ദുല്ല, ഉസ്മാൻ കരപ്പാത്ത്, സി. എം. വിനയ ചന്ദ്രൻ, ജമാൽ കടന്നപ്പള്ളി, പി. കെ. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി യുടെ സ്ഥാപക നേതാവും കൂടിയാണ് ദീർഘ കാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന ജലീൽ രാമന്തളി.

യു. എ. ഇ. യുടെ രാഷ്ട പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായനക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

പ്രവാസികളുടെ യഥാർത്ഥ ജീവിതം വരച്ചു കാട്ടുന്ന മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു

മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച

November 12th, 2025

stage-show-mehfil-mere-sanam-season-4-ePathram
ദുബായ് : കലാ സാംസ്കാരിക കൂട്ടായ്‌മ മെഹ്ഫിൽ ഇന്റർ നാഷണൽ സംഘടിപ്പിക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ-4’ പ്രോഗ്രാം 2025 നവംബർ 22 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, അവാർഡ് വിതരണം, കൂടാതെ കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്സ്‌, മിമിക്രി, നൃത്ത നൃത്യങ്ങൾ എന്നിവ മെഹ്ഫിൽ മേരെ സനം സീസൺ-4 കൂടുതൽ ആകർഷകമാക്കും. വിവരങ്ങൾക്ക് : 050 402 1997.

- pma

വായിക്കുക: , , , , , , , , ,

Comments Off on മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച

സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി

November 8th, 2025

st-george-orthodox-cathedral-design-new-building-ePathram

അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രലിലെ കൊയ്ത്തുത്സവം വൈവിധ്യമാർന്ന പരിപാടികളോടെ 2025 നവംബർ 9 ഞായറാഴ്ച നടക്കും. പൊതു പരിപാടിയിൽ സിനിമ താരം മനോജ് കെ. ജയൻ മുഖ്യ അതിഥിയാകും.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഉത്‌ഘാടനം നിർവഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും.

harvest-fest-2025-on-november-9-th-sunday-at-abu-dhabi-st-george-orthodox-church-ePathram

വൈകുന്നേരം നാലു മണി മുതലാണ് ഹാർ വെസ്റ്റ് ഫെസ്റ്റിന് തുടക്കമാകുക. മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്രി. പ്രദീപ് ബാബു, സുമി അരവിന്ദ് & ടീം ഒരുക്കുന്ന സംഗീത നിശ, സ്ഫടികം ടീം ഒരുക്കുന്ന ശിങ്കാരി മേളം, മറ്റു കലാ വിരുന്നു കളും അരങ്ങേറും.

അൻപതോളം വ്യത്യസ്ത തരത്തിലുള്ള സ്റ്റാളുകളിലാണ് ഫെസ്റ്റിവലിൽ ഒരുക്കുക. ലൈവ് തട്ടു കടകളിലൂടെ തനി നാടൻ വിഭവങ്ങൾ, അച്ചാറുകൾ, ഗാർഹിക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കര കൗശല വസ്തുക്കൾ തുടങ്ങിയ വഫെസ്റ്റിവെലിന്റെ സ്റ്റാളുകളിൽ ലഭ്യമാകും.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി, ഇടവക വികാരി ഫാദർ ഗീവർഗീസ് മാത്യു, സഹ വികാരി ഫാദർ മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഡാനിയേൽ തോമസ്, സെക്രട്ടറി റെജി സി. ഉലഹന്നാൻ, ജനറൽ കൺവീനർ സന്തോഷ് കെ. ജോർജ്, ഫിനാൻസ് കൺവീനർ ബിനോ ജോൺ, മീഡിയ കൺവീനർ ജിബിൻ എബ്രഹാം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. F B PAGE

- pma

വായിക്കുക: , , , , , , ,

Comments Off on സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി

വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

October 27th, 2025

vayalar-rama-varma-ePathram
തിരുവനന്തപുരം : 2025 ലെ വയലാർ രാമവർമ്മ സാഹിത്യ അവാർഡ്, വയലാറിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ. സന്തോഷ്‌ കുമാറിനു സമ്മാനിക്കും. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി യാണ് ഇ. സന്തോഷ്‌ കുമാറിനെ അവാർഡിന് അർഹനാക്കിയത്. വയലാർ ട്രസ്റ്റ് പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമർപ്പിക്കും.

‘വയലാർ വർഷം 2025-26 : 50-ാം സമൃതിയും അവാർഡും’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 50 സ്‌മൃതി ദീപങ്ങൾ തെളിയിച്ച് വയലാർ അവാർഡ് ജേതാക്കളായ പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, പ്രഭാ വർമ്മ, കെ. പി. രാമനുണ്ണി, സുഭാഷ്‌ചന്ദ്രൻ, ടി. ഡി. രാമ കൃഷ്ണൻ, വി. ജെ. ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ,  ബെന്യാമിൻ, എസ്. ഹരീഷ്, അശോകൻ ചരുവിൽ, ഇ. സന്തോഷ്‌ കുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.

12 വർഷം വയലാർ ട്രസ്റ്റ് പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. എം. കെ. സാനുവിനെ ചടങ്ങിൽ അനുസ്‌മരിക്കും.

വയലാറിൻ്റെ കവിതയെ ആസ്‌പദമാക്കി വയലാറിൻ്റെ ചെറു മകൾ രേവതി വർമ്മ നേതൃത്വം നൽകി കേരള കലാ മണ്ഡലം അവതരി പ്പിക്കുന്ന നൃത്താവിഷ്കാരവും വയലാറിൻ്റെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോ. കെ ആർ. ശ്യാമയുടെ നേതൃത്വ ത്തിൽ തിരുവനന്തപുരം ഗവണ്മെണ്ട് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത അവതരണവും ഗായകരുടെ നേതൃത്വത്തിൽ വയലാർ ഗാന സന്ധ്യയും എൻ. എസ്. സുമേഷ് കൃഷ്‌ണൻ്റെ കവിതാലാപനവും അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച

കലാഭവൻ നവാസ് അന്തരിച്ചു

August 2nd, 2025

actor-kalabhavan-navas-passes-away-ePathram

കൊച്ചി‌ : ചലച്ചിത്ര നടനും ഗായകനും മിമിക്രി താരവുമായ കലാഭവൻ നവാസ്‌ (51) അന്തരിച്ചു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു റിപ്പോർട്ടുകൾ.

മിമിക്രി വേദികളിലൂടെ രംഗത്ത് വന്ന നവാസ് കൊച്ചിൻ കലാഭവൻ സ്റ്റേജ് പരിപാടികളിലൂടെ കൂടുതൽ ശ്രദ്ധേയനാവുകയും ടെലിവിഷൻ പ്രോഗ്രാമുകളിലെ സംഗീത പരിപാടികളിലും അനുകരണ കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ചൈതന്യം (1995) എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയും ചെയ്തു.

ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം, മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചന്ദാമാമ, വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമയിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.

അവസാനം റിലീസ് ചെയ്ത ഡിക്റ്ററ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിലെ വേറിട്ട വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മുൻകാല നടൻ പരേതനായ വടക്കാഞ്ചേരി അബൂ ബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.

അഭിനേത്രി കൂടിയായ രഹ്നയാണ് ഭാര്യ. ഇവർ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ നിയാസ് ബക്കർ സഹോദരനാണ്. മക്കൾ : നഹറിൻ, റിദ്‍വാൻ, റിഹാൻ.

- pma

വായിക്കുക: , ,

Comments Off on കലാഭവൻ നവാസ് അന്തരിച്ചു

Page 1 of 2612345...1020...Last »

« Previous « വിജയരാഘവനും ഉര്‍വ്വശിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം
Next Page » പ്രൊഫ. എം. കെ. സാനു അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha