വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

August 22nd, 2023

ghs-manathala-global-alumni-logo-ePathram

ചാവക്കാട് : മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

logo-release-global-alumni-of-ghs-manathala-ePathram

ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്‌റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

ആര്‍. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്‌. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്‍കി.  ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന്‍ ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link

- pma

വായിക്കുക: , , , , , , ,

Comments Off on വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

global-alumni-of-ghs-manathala-logo-release-ePathram

പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

August 21st, 2023

flag-of-india-ePathram
അബുദാബി : തലസ്ഥാനത്തെ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യ അതിഥിയായിരുന്നു.

ഐ. എസ്‌. സി. പ്രസിഡണ്ട് ജോൺ വർഗ്ഗീസ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ഇസ്‌ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഐ. എല്‍. എ. ജനറൽ സെക്രട്ടറി മോന മാത്തൂർ, ഐ. എസ്. സി. ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, എന്‍റര്‍ടൈന്‍ന്മെന്‍റ് സെക്രട്ടറി കെ. കെ. അനിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്‍റർ, ഇന്ത്യൻ ലേഡീസ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വ ത്തില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി

August 21st, 2023

logo-payyanur-souhruda-vedi-epathram
അബുദാബി: സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘ഇന്ത്യൻ ബഹുസ്വരത’ എന്ന വിഷയത്തില്‍ പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സരത്തിൽ റഫീഖ് സക്കറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹാഫിസ് ഒറ്റകത്ത്, സുമ വിപിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെപ്റ്റംബർ 10 ന് ഐ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

*  പയ്യന്നൂർ സൗഹൃദ വേദി ഭാരവാഹികൾ

* സുധീർ കുമാർ ഷെട്ടിക്ക് യാത്രയയപ്പ്‌ നൽകി

- pma

വായിക്കുക: , , ,

Comments Off on ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി

സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2023

india-flag-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സെന്‍റര്‍ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി പതാക ഉയർത്തി ക്കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

islamic-center-celebrate-india-s-77-th-independence-day-flag-hosting-ePathram

സെന്‍റര്‍ എജുക്കേഷന്‍ സെക്രട്ടറി ഹൈദർ ബിൻ മൊയ്‌ദു, അബുദാബി കെ. എം. സി. സി. വൈസ് പ്രസിഡണ്ട് റഷീദ് പട്ടാമ്പി, ഭാരവാഹികളായ അഹ്മദ് കുട്ടി കുമരനെല്ലൂർ, നൗഷാദ് തൃപ്രങ്ങോട്, മറ്റു സെന്‍റര്‍ പ്രവര്‍ത്തകരും സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്വാതന്ത്ര്യ ദിന ആഘോഷം

Page 27 of 318« First...1020...2526272829...405060...Last »

« Previous Page« Previous « ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
Next »Next Page » എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha