ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു

September 7th, 2013
jet-airways-abudhabi-cochin-flight-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും ഇന്ത്യ യിലേക്കുള്ള  ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു.

കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം വിമാന ത്താവള ങ്ങളിലേ ക്കാണ് ജെറ്റ്‌ എയര്‍ വേയ്സ്‌ കൂടുതൽ സര്‍വീസുകൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ മെയ്‌ മാസ ത്തിലാണ് കൊച്ചി യിലേക്ക് ജെറ്റ്‌ എയര്‍ വേയ്സ്‌ വിമാന സര്‍വീസ്‌ ആരംഭിച്ചത്.

മൂന്ന് വര്‍ഷ ത്തിനകം അബുദാബി – ഇന്ത്യന്‍ റൂട്ടില്‍ വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ അര ലക്ഷമായി ഉയർത്തുമെന്നും  അബുദാബി യില്‍ നിന്ന് ഇന്ത്യ യിലെ അഞ്ച് വിമാന ത്താവള ങ്ങളിലേക്ക്  കൂടുതൽ സര്‍വീസുകൾ ഉടൻ ആരംഭിക്കും എന്നും ജെറ്റ്‌ എയര്‍ വേയ്സ്‌ അധികൃതര്‍  അറിയിച്ചു. നവംബര്‍ മാസം മുതൽ പുതിയ സര്‍വീസുകൾ ആരംഭിക്കും.

ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിട ങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. താമസി യാതെ  ജെറ്റ് എയര്‍വേസിന്‍െറ ഇന്ത്യ യിലേക്കുള്ള പ്രതിവാര സര്‍വീസു കളുടെ എണ്ണ ത്തില്‍ നാലിരട്ടിയോളം വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ 13700 സീറ്റു കളാണ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ളത്. ഈ വര്‍ഷം തന്നെ ഇത് 24700 ആയി ഉയർത്തും എന്നും 2014ല്‍ 12800 സീറ്റും 2015ല്‍ 12870 സീറ്റും ആയി വര്‍ദ്ധിപ്പിക്കും എന്നും അവർ അറിയിച്ചു.

അവധി ദിവസ ങ്ങളില്‍  കൂടിയ നിരക്ക് കൊടുത്ത് യാത്ര ചെയ്യുകയും ടിക്കറ്റ് കിട്ടാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസി കൾക്കും ജെറ്റ് എയര്‍വേസിന്‍െറ പുതിയ സര്‍വീസുകള്‍ ഒരു പരിധി വരെ പരിഹാരമാക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു

പത്താം തരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ നീട്ടി

September 5th, 2013

അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ വകുപ്പിന്റെയും ആഭിമുഖ്യ ത്തില്‍ നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ രണ്ടാംബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ സപ്തംബര്‍ 13 വരെ നീട്ടിയതായി സാക്ഷരതാ മിഷന്‍ അസിസ്റ്റന്‍റ് ഡയരക്ടര്‍ അറിയിച്ചു.

പൂരിപ്പിച്ച അപേക്ഷാ ഫോറം സപ്തംബര്‍ 13 ന് മുമ്പായി അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ സമര്‍പ്പിക്കണം. ഏഴാംക്ലാസ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു ഉള്ളവര്‍ക്ക് എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നേടാന്‍ പറ്റുന്ന ഈ പാഠ്യ പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 642 44 88, 056 31 77 987 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on പത്താം തരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ നീട്ടി

എം. എ. യൂസഫലി അവാര്‍ഡുകള്‍ക്കുപിറകെ പോകുന്ന ആളല്ല : ഒ. ഐ. സി. സി.

September 3rd, 2013

oicc-logo-ePathram
അബുദാബി : എം. എ. യൂസഫലി അവാര്‍ഡു കള്‍ക്ക് പിറകെ പോകുന്ന ആളാണ് എന്നും ജീവ കാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന ആളാണ് എന്നുമുള്ള ഒ. ഐ. സി. സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് എം. ജി. പുഷ്പാകരന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണ് എന്ന് ഒ. ഐ. സി. സി. അബുദാബി പ്രസിഡന്‍റ് ഡോ. മനോജ് പുഷ്‌കര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

ദുബായ് പോലീസിന്റെ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് നേടിയ എം. ജി. പുഷ്പാകരന്‍ ഷാര്‍ജയില്‍ നല്‍കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

ലോക മലയാളി കളുടെ അംബാസഡര്‍ ആയി അറിയപ്പെടുകയും പ്രവാസി കളുടെയും കേരളത് തിന്റെ പൊതുവായ വികസനത്തിനും ക്രിയാത്മക മായി ഇടപെടുന്ന യൂസഫലിയെ ക്കുറിച്ച് ഒ. ഐ. സി. സി. ക്ക് ഒരിക്കലും ഇത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതില്‍ ഭിന്നാഭിപ്രായം ഉണ്ടാകില്ല എന്ന് മനോജ് പുഷ്‌കര്‍ പറഞ്ഞു.

ഉത്തരവാദപ്പെട്ട ഒരു വ്യക്തി യില്‍നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടായതിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on എം. എ. യൂസഫലി അവാര്‍ഡുകള്‍ക്കുപിറകെ പോകുന്ന ആളല്ല : ഒ. ഐ. സി. സി.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച : സിമ്പോസിയം

September 3rd, 2013

അബുദാബി : ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ പ്രവാസി യുടെ ആശങ്കയും പ്രതീക്ഷയും ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സത്യധാര അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു.

‘ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കയും പ്രതീക്ഷയും’ എന്ന വിഷയ ത്തില്‍ സെപറ്റംബര്‍ 6 വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന പരിപാടി യില്‍, മൂല്യത്തകര്‍ച്ച യിലും ഉയര്‍ച്ച യിലും പ്രവാസി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത്, രൂപയുടെ മൂല്യത്തില്‍ വരാവുന്ന വ്യതിയാനങ്ങള്‍, നാട്ടിലും ഗള്‍ഫിലുമുള്ള നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യും.

ബാങ്ക് ഓഫ് ബറോഡ അബുദാബി ചീഫ് മാനേജര്‍ പരംജിത്ത്‌സിങ് ഭാട്ടിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് പ്രമോദ് മാങ്ങാട്ട്, ഐ. ബി. എം. സി. ഡയറക്ടര്‍ സജിത്കുമാര്‍, ബര്‍ജീല്‍ ജിയോജിത്ത് സെക്യൂരിറ്റി അബുദാബി ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ് പ്രഭു എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്ത് സംസാരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച : സിമ്പോസിയം

എയര്‍ കേരള വിഷുവിന്‌

October 9th, 2012

air-kerala-epathram
തിരുവന്തപുരം : കേരള ത്തിന്റെ സ്വന്തം വിമാന ക്കമ്പനിയായ എയര്‍ കേരള 2013 ഏപ്രില്‍ 14 വിഷുവിന് ആദ്യ ടേക്ഓഫ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര സര്‍വീസാണോ അതോ രാജ്യാന്തര ഫ്ലൈറ്റാണോ ആദ്യം പറന്നുയരുക എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ. എ. എന്‍. എസിന് നല്‍കിയ അഭിമുഖ ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

100 കോടി പ്രാഥമിക മൂലധനവു മായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ മുമ്പാകെ എയര്‍ കേരള അടുത്ത മാസം അപേക്ഷ നല്‍കും. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കൂ. കൂടാതെ ഇരുപതു വിമാന ങ്ങളുമാണ് രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ ആവശ്യം. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തു ന്നതിന് നിയമ ത്തില്‍ കേന്ദ്രം ഇളവ് നല്‍കി. എയര്‍ ഇന്ത്യ യുടെ ഉപ കമ്പനി എന്ന പേരിലാണ് അന്ന് നിയമ ത്തില്‍ ഇളവ് നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയ അതേ ഇളവ് എയര്‍ കേരളയ്ക്കും അനുവദിക്കണം എന്നാണ് കേരളവും ആവശ്യപ്പെടുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളി കളായ പ്രവാസി വ്യവസായികള്‍ പലരും എയര്‍ കേരള യുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു. ആയിര ക്കണക്കിന് തൊഴിലാളി കളാണ് പ്രവാസി വ്യവസായി കളായ മലയാളി കളുടെ കമ്പനി കളില്‍ ജോലി ചെയ്യുന്നത്. അവിടങ്ങളിലെ ജീവനക്കാരെ ക്കൊണ്ട് ഓഹരി എടുപ്പിക്കാം എന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ 500 കോടി രൂപ മൂലധനമായി സമാഹരിക്കുക ബുദ്ധിമുട്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. 10,000 രൂപയാണ് ഓഹരിത്തുക യായി നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവള ത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഹാങ്ങര്‍ സ്ഥാപിച്ചിരുന്നു. എയര്‍ ഇന്ത്യ യുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അറ്റകുറ്റപ്പണിയുടെ നിരക്ക് നല്‍കി എയര്‍ കേരളയ്ക്ക് ഇവിടത്തെ ഹാങ്ങര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയു മെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് എയര്‍ ഇന്ത്യ ഹാങ്ങര്‍ സ്ഥാപിച്ചത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എയര്‍ കേരള വിഷുവിന്‌

Page 307 of 307« First...102030...303304305306307

« Previous Page « ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍
Next » മഞ്ജുവാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha