എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

August 2nd, 2018

mk-muneer-epathram
തിരുവനന്തപുരം: യു. ഡി. എഫ്. ഏകോപന സമിതി യിൽ നിന്ന് രാജി വെക്കുന്നതിനു മുമ്പ് വി. എം. സുധീരൻ ഘടക കക്ഷി കളു മായി ആലോചി ക്കേണ്ടി യിരുന്നു എന്ന് മുസ്ലീം ലീഗ് നിയമ സഭാ കക്ഷി നേതാവ് എം. കെ. മുനീർ.

സുധീരന്‍റെ പ്രസ്താ വന കൾ മുന്നണിയെ പ്രതി രോധ ത്തിലാക്കിയിട്ടുണ്ട്. പാർട്ടി യിൽ പറയേ ണ്ട തായ കാര്യ ങ്ങൾ പുറത്തു പറഞ്ഞ് വി. എം. സുധീ രൻ അച്ചടക്ക ലംഘനം നടത്തി എന്നും എം. കെ. മുനീർ ആക്ഷേപം ഉന്നയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത്

വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

August 2nd, 2018

vm-sudheeran-epathram
തിരുവനന്തപുരം : കെ. പി. സി. സി. മുന്‍ പ്രസി ഡണ്ട് വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാ ധി കാര സമിതി യില്‍ നിന്നും രാജി വെച്ചു. നേതൃത്വ ത്തിന് രാജി ക്കത്ത് ഇ – മെയിൽ ചെയ്യുക യായി രുന്നു.

കോൺഗ്രസ്സിന്റെ രാജ്യ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിനു നൽകിയ വിഷയ ത്തിൽ സംസ്ഥാന നേതൃ ത്വ ത്തിന് എതിരെ സുധീരൻ പരസ്യ മായ വിമർശനം ഉന്നയി ച്ചിരുന്നു. ഇത് വിവാദം ആയ തോടെ പാർട്ടി യിൽ പരസ്യ പ്രതികരണം വിലക്കു കയും ചെയ്തു.

രാജ്യസഭാ സീറ്റ് വിഷയ ത്തിൽ കോണ്‍ഗ്രസ്സ് അണി കൾ ക്ക് ഇടയിൽ ശക്ത മായ പ്രതിഷേധം ഉണ്ടായി എന്നും അതു പരി ഹരി ക്കുവാ നുള്ള നട പടി കള്‍ നേതൃത്വം സ്വീകരിച്ചില്ല എന്നും വിമർ ശിച്ച ശേഷ മാണ് സുധീരൻ രാജി വെച്ചത്

- pma

വായിക്കുക: , , ,

Comments Off on വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു

പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട്

July 30th, 2018

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
ബി. ജെ.പി. യുടെ സംസ്ഥാന അദ്ധ്യക്ഷ നായി പി. എസ്. ശ്രീധരന്‍ പിള്ള യെ തെരഞ്ഞെടുത്തു. ഇതു രണ്ടാം തവണ യാണ് പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ. പി. യുടെ കേരള ഘടകത്തിന്റെ നേതൃ സ്ഥാനത്തു വരു ന്നത്.

2003- 2006 ല്‍ ആയിരുന്നു ശ്രീധരന്‍ പിള്ള സംസ്ഥാന അദ്ധ്യക്ഷ പദവി വഹി ച്ചി രുന്നത്. കുമ്മനം രാജ ശേഖ രനെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമി ച്ച തോടെ യാണ് കേര ളത്തി ലെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാന ത്ത്‌ ഒഴിവു ണ്ടായത്.

കെ. സുരേന്ദ്രന്‍, പി. കെ. കൃഷ്ണദാസ്, എ. എന്‍. രാധാ കൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങി യവര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാന ത്തേക്ക് പരി ഗണിക്ക പ്പെട്ടിരുന്നു എന്നും അഭിപ്രായ വ്യത്യാ സ ങ്ങളെ തുടര്‍ന്നാണ് പ്രസി ഡണ്ടു പദവി യെ കുറിച്ച് തീരുമാനം എടുക്കു വാന്‍ വൈകി യത് എന്നും വാര്‍ത്ത കള്‍ ഉണ്ടായി രുന്നു.

- pma

വായിക്കുക: , ,

Comments Off on പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട്

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

July 23rd, 2018

kerala-number-one-state-in-india-public-affairs-centre-ePathram

ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.

സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.

തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.

മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.

ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

Page 31 of 40« First...1020...2930313233...40...Last »

« Previous Page« Previous « ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച
Next »Next Page » ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha