കേരള സോഷ്യൽ സെന്ററിൽ ‘വേനൽത്തുമ്പികൾ’ ക്കു തുടക്കമായി

July 18th, 2016

ksc-summer-camp-2014-closing-ePathram
അബുദാബി : വേനലവധി ക്കു നാട്ടിൽ പോകുവാൻ കഴിയാത്ത കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന‘വേനൽ ത്തുമ്പികൾ’സമ്മർ ക്യാമ്പി ന് വർണ്ണാഭ മായ തുടക്കം.

എം. എസ്. മോഹനൻ, ക്യാംപ് ഉദ്‌ഘാടനം ചെയ്‌തു. ബാലവേദി പ്രസിഡന്റ് അനാമിക ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ക്യാംപ് ഡയറക്‌ടർ മധു പരവൂർ, കൃഷ്‌ണൻ വേട്ടമ്പമ്പള്ളി, ബാലവേദി ജോയിന്റ് സെക്രട്ടറി ദേവിക രമേശ്, വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഓഗസ്‌റ്റ് 12 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്, ദിവസവും വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ യാണു നടക്കുക. കൃഷ്‌ണൻ വേട്ടമ്പള്ളി, ശോഭ, കോട്ടയ്ക്കൽ എം. എസ്. മോഹനൻ എന്നിവ രുടെ നേതൃത്വ ത്തിലാണു ക്യാംപ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കേരള സോഷ്യൽ സെന്ററിൽ ‘വേനൽത്തുമ്പികൾ’ ക്കു തുടക്കമായി

സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

July 13th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.

കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.

ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.

ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.

ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

വേനല്‍ ത്തുമ്പികള്‍ ജൂലായ് 15 മുതല്‍

June 30th, 2016

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകര്‍ന്നു നല്‍കുന്നതിനായി കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍ 2016’ ജൂലായ് 15 ന് ആരംഭി ക്കും.

കളി കളി ലൂടെയും പാട്ടു കളി ലൂടെയും കുട്ടികളിലെ സര്‍ഗ വാസനകള്‍ പുറത്ത് കൊണ്ടു വരിക എന്ന ലക്ഷ്യത്തോ ടെയുള്ള ക്യാമ്പ് ആഗസ്റ്റ് 12 വരെ നീളും

എം. എസ്. മോഹനന്‍ മാസ്റ്റര്‍, ശോഭ ടീച്ചര്‍, കൃഷ്ണന്‍ വേട്ടമ്പള്ളി എന്നിവരാണ് ക്യാമ്പ് ഡയറക്ടര്‍മാര്‍.

വിവരങ്ങള്‍ക്ക്: 050 691 4501, 02 631 44 55, 02 631 44 56

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on വേനല്‍ ത്തുമ്പികള്‍ ജൂലായ് 15 മുതല്‍

സംഗീത സദസ്സ് വേറിട്ട അനുഭവമായി

February 24th, 2016

അബുദാബി : പ്രമുഖ സിത്താർ വാദകൻ സമീപ് കുൽക്കർണി യും തബലിസ്റ്റ് അരവിന്ദ് പരഞ്ജ്പേ യും ചേർന്ന് മുസ്സഫ ഭവൻസ് സ്കൂ ളിൽ ഒരുക്കിയ സംഗീത സദസ്സ് പ്രവാസി വിദ്യാർത്ഥി കൾക്ക് വേറിട്ട അനുഭവ മായി.

സിത്താ റിലും തബല യിലു മായി സമീപ് കുൽക്കർണി യും അരവിന്ദ് പരഞ്ജ്പേ യും സൃഷ്ടിച്ച നാദലയം, തനതു സംഗീത ശാഖ യെ കുറിച്ചു കൂടുതൽ പഠി ക്കു വാനും കുട്ടി കൾക്ക് അവസരം ഒരുക്കി.

ഭവൻസ് സ്കൂൾ ഡയരക്ടർ സൂരജ് രാമചന്ദ്ര മേനോൻ, പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

ഭാരത ത്തിന്റെ പാരമ്പര്യ സംഗീത – നൃത്ത ശാഖ കൾ കുട്ടി കൾക്ക് പരിചയ പ്പെടു ത്തുവാനായി പ്രവർത്തി ക്കുന്ന ‘സ്പിക്ക് മാക്കേ’ എന്ന കൂട്ടായ്മ യാണ് അന്താ രാഷ്‌ട്ര തല ത്തിൽ ശ്രദ്ധേയ രായ കലാ കാര ന്മാരുടെ ഈ സംഗീത സദസ്സ് സംഘടി പ്പിച്ചത്.

അദ്ധ്യാപകരും വിദ്യാ ർത്ഥി കളും അടക്കം നിരവധി പേർ സംഗീത സദസ്സിൽ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on സംഗീത സദസ്സ് വേറിട്ട അനുഭവമായി

ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു

February 22nd, 2016

efia-school-8th-anniversary-celebration-ePathram

അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) എട്ടാം വാർഷിക ആഘോഷ ങ്ങൾ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു.

ഇഫിയ ചെയർമാൻ ഡോക്ടർ ഫ്രാൻസിസ് ക്ലീറ്റസ്, മുഖ്യാതിഥി യായി ചടങ്ങിൽ സംബ ന്ധിച്ച തിരുവിതാം കൂർ രാജ കുടുംബാംഗം പ്രിൻസ് മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ യും അബുദാബി എഡ്യൂക്കേ ഷൻ കൌൺ സിൽ പ്രതിനിധി നവാൽ അൽ അമീരി, മറ്റു അതിഥി കളും ചേർന്ന് നില വിളക്ക് തെളിയിച്ചു പരിപാടി ഉത്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡണ്ട് രമേശ്‌ പണിക്കർ, ഇഫിയ വിദ്യാഭ്യാസ വിഭാഗം ചീഫ് ഗാരി എസ്. ഓ നീൽ, പ്രിൻസിപ്പൽ കെ. ജി. വിനായകി, ഗോപാല കൃഷ്ണൻ, മഞ്ജു സെൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇഫിയ സ്കൂൾ മാഗസിൻ പ്രകാശനം മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ നിർവ്വഹിച്ചു. തുടർന്ന് കെ. ജി. വിഭാഗ ത്തിലെ വിദ്യാർ ത്ഥി കൾക്ക് പുരസ്കാരവും സാക്ഷ്യ​ ​പത്രവും സമ്മാനിച്ചു. വിവിധ പരീക്ഷ കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. ആകർഷ ക ങ്ങ ളായ സംഗീത – നൃത്ത പരി പാടി കൾ അരങ്ങേറി. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥി കളും അടക്കം നൂറു കണ ക്കിന് പേർ പരി പാടി കളിൽ സംബന്ധിച്ചു.

* ഇഫിയ ‘​ഗ്രാജു വേഷൻ സെറി മണി​’​ ശ്രദ്ധേയ മായി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു

Page 20 of 74« First...10...1819202122...304050...Last »

« Previous Page« Previous « ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ
Next »Next Page » കബഡി ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha