
ദുബായ് : ഡിജിറ്റൽ വൽക്കരണത്തിൻ്റെ ഭാഗമായി ദുബായ് എമിറേറ്റിൽ വാട്സ് ആപ്പ് വഴി ഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ ‘മഹ്ബൂബ്’ എന്ന പേരിൽ പുതിയ സംവിധാനം ഒരുക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി.
അറബിയിലും ഇംഗ്ലീഷിലും ആർ. ടി. എ. യുടെ ‘മഹ്ബൂബ്’ ചാറ്റ് ബോട്ട് നമ്പർ 058 800 90 90 വഴി പുതിയ സേവനം ലഭ്യമാണ്.
പുതുതായി ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുക, ടെസ്റ്റ് തീയ്യതി പുനഃക്രമീ കരിക്കുക, അനുബന്ധ ഫീസുകൾ, തുടർ നടപടി ക്രമങ്ങൾ, ആർ. ടി. എ. യുടെ അറിയിപ്പുകൾ എന്നിവയും സാധിക്കും. RTA X




ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും 2024 ജനുവരി ഒന്ന് മുതൽ ദുബായിലും നിരോധനം ഏർപ്പെടുത്തി. ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം 




















