ഷാർജ : നിയമ ലംഘനത്തിന് ഷാർജ എമിറേറ്റില്‍ 2022 ജനുവരി മുതൽ ഒക്ടോബര്‍ വരെയുള്ള പത്തു മാസങ്ങളില്‍ യാചകര്‍, അനധികൃത കച്ചവടക്കാര്‍ എന്നിങ്ങനെ 1111 പേര്‍ അറസ്റ്റിലായി. ഇതിൽ 875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണ്. റമദാന്‍ മാസത്തില്‍ 169 യാചകരെയാണ് പിടികൂടിയത്.
മാറാ രോഗികള്‍ ആണെന്നും തുടർ ചികിത്സക്കു വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടുമാണ് പലരും ഭിക്ഷാടനം നടത്തിയിരുന്നത് എന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
റമദാനില്‍ യാചക നിരോധന നിയമം കടുപ്പിക്കു കയും വ്യാപകമായ പരിശോധന തുടങ്ങു കയും ചെയ്തതോടെ യാചകര്‍ അനധികൃത കച്ചവടം നടത്തുകയായിരുന്നു. കുടി വെള്ളം, സിഗരറ്റ് തുടങ്ങിയ നിത്യോപയോഗ സാധന ങ്ങള്‍ നിയമ വിരുദ്ധമായി വിൽപ്പന നടത്തി യതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയിലും 5,000 ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കുന്ന ഭിക്ഷാടന നിരോധന നിയമം പ്രാബല്യത്തിലുണ്ട്. സംഘടിത ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയുണ്ട്. സംഘടിത ഭിക്ഷാടനത്തിനായി ഈ രാജ്യത്തേക്ക് വ്യക്തികളെ കൊണ്ടു വന്നാൽ അവര്‍ക്കും അതേ പിഴ ശിക്ഷ നല്‍കും. Twitter