കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

November 23rd, 2022

kunhali-marakkar-foundation-dubai-team-with-kanathil-jameela-mla-ePathram
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടയിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതി നിധികൾ ചർച്ച നടത്തി നിവേദനം നൽകി.

ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്‍റെ പേരിൽ, പയ്യോളി നഗര സഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണം എന്ന് നിവേദക സംഘം എം. എൽ. എ. യോട് ആവശ്യപ്പെട്ടു.

മരക്കാരുടെ അധിനിവേശ പോരാട്ടചരിത്ര സംഭവ ങ്ങളൊക്കെയും ഭാവി തലമുറ യിലേക്കു പകരാൻ ആ ധീര നാവിക സേനാനി യുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നും നിവേദക സംഘം എം. എൽ. എ. യോട് അഭ്യർത്ഥിച്ചു.

കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തു കാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്ത്യയിൽ അധിനിവേശത്തിന് എതിരെ ആദ്യം പടനയിച്ചു ജീവ ത്യാഗം വരിച്ച മഹാന്‍ എന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനം ഉള്ളതെന്നു എം. എൽ. എ. പറഞ്ഞു.

സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമ സഭാ സമ്മേളനത്തിൽ ഉന്നയിക്കാം എന്നും മരക്കാർ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്യും എന്നും കാനത്തിൽ ജമീല എം. എൽ. എ. ഉറപ്പു നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

October 21st, 2022

online-gambling-banned-in-tamil-nadu-by-law-ePathram
ചെന്നൈ : ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ് നാട്ടില്‍ നിരോധിച്ചു. ഓണ്‍ ലൈന്‍ റമ്മി അടക്കം ചൂതാട്ടങ്ങളുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധം ആക്കി ക്കൊണ്ടാണ് ഓണ്‍ ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമ സഭ പസ്സാക്കിയത്.

ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ബാങ്കുകളും ധന കാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റു കളിലേക്കും ആപ്പുകളിലേക്കും പണം കൈ മാറരുത് എന്നും നിയമം വ്യക്തമാക്കുന്നു.

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം : ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രീം കോടതി

October 10th, 2022

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ന്യൂഡല്‍ഹി : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണം എന്ന ഹർജി തള്ളി സുപ്രീം കോടതി. ഇതാണോ കോടതിയുടെ ജോലി എന്ന് ചോദിച്ചു കൊണ്ട് രൂക്ഷമായി സുപ്രീം കോടതി ഹർജിക്കാരനെ വിമർശിച്ചു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന പൊതു താത്പര്യ ഹർജിയുമായി ഗോവൻഷ് സേവ സദൻ എന്ന എൻ. ജി. ഒ. യാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പിഴ ഈടാക്കാൻ കോടതിയെ നിർബ്ബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലിക അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്‍റെ ചോദ്യവും പിഴ ചുമത്തും എന്നുള്ള മുന്നറിയിപ്പും കാരണം അഭിഭാഷകൻ ഹർജി പിൻ വലിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം : ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രീം കോടതി

മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

September 14th, 2022

madras-high-court-in-chennai-ePathram
ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.

രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചു

August 26th, 2022

ghulam-nabi-azad-epathram
ന്യൂഡൽഹി : മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം എല്ലാ പദവികളും രാജി വെച്ചു എന്നും ഗുലാം നബി ആസാദ് അറിയിച്ചു.

മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അടക്കം നിരവധി പേര്‍ക്ക് പിന്നാലെയാണ് മുന്‍ കേന്ദ്ര മന്ത്രിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും  കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചു

Page 6 of 32« First...45678...2030...Last »

« Previous Page« Previous « വ്യക്തി നിയമം : മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തിൽ ഇടപെടാന്‍ കഴിയില്ല
Next »Next Page » സമാജം ഓണാഘോഷം സെപ്റ്റംബർ നാല് ഞായറാഴ്ച തുടക്കമാവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha