ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബോൾ കുർബ എഫ്. സി. ദുബായ് ജേതാക്കൾ

January 17th, 2017

kurba-fc-dubai-winners-kmcc-tournament-ePathram
അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെൻറിൽ തീമ ഗ്രൂപ്പ് കുർബ എഫ്. സി. ദുബായ് ജേതാക്കളായി.

അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടന്ന വാശി യേറിയ കലാശ പോരാട്ട ത്തിൽ നില വിലെ ജേതാക്കളും യു. എ. ഇ. യിലെ സെവൻസ് ഫുട്ബോളിൽ ശക്ത രു മായ അൽ തയ്യിബ് അബു ദാബി യെ എതി രില്ലാത്ത ഒരു ഗോളിന് പരാ ജയ പ്പെടു ത്തി യാണ് കുർബ രണ്ടാമത് ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ട്രോഫി സ്വന്ത മാക്കി യത്.

ടൂർണ്ണ മെന്റിന്റെ ഔപചാരിക ഉദ്ഘാടനം യു. എ. ഇ. പൗര പ്രമുഖനായ ഈസാ അബ്ദുളള അൽ ഖൂരി നിർവ്വഹിച്ചു. യു. അബ്ദുളള ഫാറൂഖി, ലിജോ, മുഹമ്മദ് സൈദ് പാറയിൽ, കെ. ആലി ക്കോയ, അബ്ദു സമദ് നടുവണ്ണൂർ, ജഹ്ഫർ തങ്ങൾ നാദാ പുരം തുടങ്ങി വിവിധ രംഗത്തുളള പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡൻറ് ലത്തീഫ് കടമേരിയും ടൂർണ്ണ മെൻറ് പ്രായോജക പ്രതി നിധി റഷീഖ് എന്നിവർ വിജയി കൾക്കുളള ട്രോഫിയും മെഡലും പ്രൈസ് മണിയും സമ്മാനിച്ചു.

വാങ്ക അവഞ്ചെ യുടെ ജലാൽ ടൂർണ്ണമെൻറിലെ മികച്ച താര മായും മികച്ച ഗോൾ കീപ്പറായി ഷമീറും മികച്ച ഡിഫൻറ റായി ഷബീറും തെര ഞ്ഞെടു ക്കപ്പെട്ടു. അഞ്ച് ഗോളു കളു മായി അൽ തയ്യിബ് എഫ്. സി. അബു ദാബി യുടെ ജുനൈദ് ആണ് ടൂർണ്ണമെൻറിലെ ടോപ് സ്കോ റർ. ഇവർക്കുളള ട്രോഫി കൾ അബ്ദു റസാഖ് കുറ്റി ക്കടവ് ഷാഹുൽ ഹമീദ് മുറിയനാൽ സിറാജ് ബാലു ശ്ശേരി ഷംസു ദ്ധീൻ പാറമ്മൽ എന്നിവർ സമ്മാ നിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബോൾ കുർബ എഫ്. സി. ദുബായ് ജേതാക്കൾ

കബഡി : ന്യൂമാര്‍ക്ക് ചാമ്പ്യന്മാര്‍

January 15th, 2017

അബുദാബി : കല അബു ദാബി യും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവി യും സംയുക്തമായി സംഘടിപ്പിച്ച യു. എ. ഇ. തല കബഡി ടൂര്‍ണ്ണ മെന്റില്‍ ന്യൂ മാര്‍ക്ക് മാംഗ്ലൂര്‍ ചാമ്പ്യന്മാരായി. അബു ദാബി മലയാളി സമാജ ത്തില്‍ നടന്ന മത്സര ത്തില്‍ പത്ത് ടീമുകള്‍ പങ്കെടുത്തു.

എം. ഇ. എസ്. പൊന്നാനിയെ പരാജയ പ്പെടു ത്തിയാണ് ന്യൂമാര്‍ക്ക് മാംഗ്ലൂര്‍ കിരീടം ചൂടിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവി മൂന്നാംസ്ഥാനം നേടി. മികച്ച റൈഡർ : അബ്ദു റഹ്മാന്‍ പൊന്നാനി, മികച്ച കാച്ചർ : അഷ്‌റഫ് കല്ലൂരാവി, ബെസ്റ്റ് ആള്‍ റൗണ്ടർ : സുഹൈൽ.

സമാപന ചടങ്ങില്‍ വെച്ച മലയാളി സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാർ, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ ട്രോഫി കള്‍ സമ്മാനിച്ചു.

ന്യൂമാര്‍ക്ക് ക്യാപ്റ്റന്‍ യാക്കൂബ്, പൊന്നാനി എം. ഇ. എസ്. ക്യാപ്റ്റൻ ഫഹീം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാപ്റ്റന്‍ അഷ്‌റഫ് കല്ലൂ രാവി എന്നിവര്‍ ടീമു കള്‍ക്ക് വേണ്ടി ട്രോഫികൾ ഏറ്റു വാങ്ങി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കബഡി : ന്യൂമാര്‍ക്ക് ചാമ്പ്യന്മാര്‍

രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ഫുട്ബോൾ വെള്ളി യാഴ്ച

January 12th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ ടി. അബ്ദു റഹ്മാൻ  എന്ന ഫുട് ബോള്‍  ഇതി ഹാസത്തിന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട് ബോള്‍ ടൂർണ്ണ മെൻറ് 2017 ജനുവരി 13 വെള്ളി യാഴ്ച 3 മണി മുതൽ അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രമുഖരായ പതിനാറു ടീമു കൾ ടൂർണ്ണ മെൻറിൽ മാറ്റുരക്കും.

അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി ഇത് രണ്ടാം തവണ യാണ് ഒളിമ്പ്യൻ റഹ്‌മാന്റെ സ്മരണാർത്ഥം ഫുട് ബോള്‍ ടൂർണ്ണ മെന്റ് സംഘടിപ്പി ക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ഫുട്ബോൾ വെള്ളി യാഴ്ച

വടംവലി മത്സരം കെ. എസ്. സി. യില്‍

January 11th, 2017

vadam-vali-epathram
അബുദാബി : കേരള സോഷ്യൽ സെന്ററിൽ ചിറയിൻ കീഴ് അൻസാർ മെമ്മോറിയൽ യു. എ. ഇ. തല ഓപ്പൺ വടം വലി മത്സരം സംഘടി പ്പിക്കുന്നു. 2017 ജനുവരി 27 ന് നടക്കുന്ന വടംവലി മല്‍സര ത്തില്‍ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന ടീമു കൾ ഈ മാസം 25 നകം പേര് റജിസ്‌റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു.

വിവര ങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വടംവലി മത്സരം കെ. എസ്. സി. യില്‍

ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

January 8th, 2017

footballer-bhaichung-bhutia-release-logo-ePathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പി ക്കു ന്ന ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ പങ്കെടുക്കുന്ന ടീമു കളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ യിൽ നിന്നും നെല്ലറ ഷംസുദ്ധീൻ ലോഗോ ഏറ്റു വാങ്ങി.

സൗഫീദ് കുറ്റിക്കാട്ടൂർ, ഷാഹുൽ മുറിയനാൽ, അബ്ദു റസാഖ് കുറ്റിക്കടവ്, ഷംസുദ്ധീൻ പാറമ്മൽ, എ. എം. അൽത്താഫ് തുടങ്ങി യവർ സംബ ന്ധിച്ചു.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

1956ലെ മെൽബൺ ഒളിംമ്പിക്സിൽ എക്കാല ത്തെയും മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ ഫുട്ബോൾ ടീമി ന്റെ പ്രതി രോധ നിര യിലെ വൻമതിൽ എന്ന വിളി പ്പേരുളള ഒളിമ്പ്യൻ റഹ്മാന്റ സ്മരണാർത്ഥം കേരള ത്തിന് പുറത്ത് ആദ്യ മായി ഒരു ഫുട്ബോൾ മത്സരം അബുദാബി കുന്ദ മംഗലം നിയോ ജക മണ്ഡലം കെ. എം. സി. സി. യാണ്.

ജനുവരി 13 വെളളി യാഴ്ച വൈകുന്നേരം 3 മണി ക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്റിൽ നില വിലെ ജേതാ ക്കളായ അൽ തയ്യിബ് എഫ്. സി. അബു ദാബി, വാങ്ക അവഞ്ചെ ദുബായ്, കുർബ ദുബായ്, ഹെക്സ അബു ദാബി, സ്‌പോർട്ടിംഗ് എഫ്. സി. അബു ദാബി, ഗ്ലോബ് ട്രക്കേഴ്സ്, റിവേര വാട്ടർ, ഏഴി മല എഫ്. സി. ഉൾ പ്പെടെ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ രായ പതിനാറ് ടീമു കളാണ് കള ത്തിൽ ഇറങ്ങുന്നത്.

 

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

Page 4 of 36« First...23456...102030...Last »

« Previous Page« Previous « സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി
Next »Next Page » സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ഫേസ്‌ബുക്കിന് അധികം ആയുസി...
ഉള്ളൂര്‍. എസ്. പരമേശ്വരയ്...
പ്രകൃതിസംരക്ഷണം ജീവന്‍ സം...
റഷ്യ സിറിയയെ പിന്തുണക്കുന...
ഇസ്രായേല്‍ അന്തര്‍വാഹിനിക...
വിവാഹച്ചടങ്ങില്‍ നൃത്തമാട...
ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷ...
പരിസ്ഥിതി: മനുഷ്യന്‍ പഠിക...
അണ്ണാ ഹസാരെ – ബാബാ രാംദേവ...
വ്യോമ സേനയ്ക്കായുള്ള അകാശ...
അസാന്‍ജിനെ സ്വീഡനിലേക്ക്‌...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha