ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

November 15th, 2023

etihad-airways-ePathram

അബുദാബി : ഇത്തിഹാദ് എയര്‍ വേയ്സ് യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഏര്‍പ്പെടുത്തി. 2023 നവംബര്‍ 14 മുതല്‍ ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വ്വീസുകളും പുതിയ ടെര്‍മിനല്‍ -A യിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം നല്‍കിയിരിക്കുന്നത്.

abudhabi-air-port-city-terminal-by-morafik-aviation-ePathram

മൊറാഫിക് ഏവിയേഷന്‍റെ കീഴില്‍ അബുദാബി സീ പോര്‍ട്ട് (24 മണിക്കൂറും), അബുദാബി നാഷണൽ എക്സിബിഷൻ സെൻറർ (ADNEC – രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്-ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക്-ഇൻ ചെയ്യാം.

നിലവിൽ ഇത്തിഹാദ് എയർവേയ്സ് കൂടാതെ എയര്‍ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിറ്റി ചെക്ക്ഇന്‍ സൗകര്യം പ്രയോജന പ്പെടുത്താം. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക്-ഇന്‍ സേവനം ലഭ്യമാക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം

June 27th, 2023

department-of-transport-dot-launch-abu-dhabi-toll-gate-ePathram

അബുദാബി : 2023 ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയുള്ള ബലി പെരുന്നാൾ അവധി ദിവസ ങ്ങളിൽ അബുദാബിയിലെ പാര്‍ക്കിംഗ്, ടോള്‍ എന്നിവ സൗജന്യം ആയിരിക്കും എന്ന് സംയോജിത ഗതാഗത വകുപ്പ് (ITC) അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ജൂലായ് 1 രാവിലെ 7.59 വരെ പാര്‍ക്കിംഗ്, ടോള്‍ എന്നിവയുടെ സൗജന്യം ലഭ്യമാവുക. ഐ. ടി. സി. യുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് ജൂലായ് 3 വരെ അവധി ആയിരിക്കും.

2023 ജൂലായ് ഒന്നു മുതല്‍ ടോള്‍ പേയ്മെന്‍റ് വീണ്ടും ആരംഭിക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7  മണി വരെയും ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ ദർബ് ആപ്പിലൂടെ ടോൾ നിരക്ക് നല്‍കണം.

അവധി ദിനങ്ങളിലും റസിഡൻഷ്യൽ പാർക്കിംഗ് ഏരിയ കളില്‍ രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ബലി പെരുന്നാൾ തിരക്കുകൾ കണക്കിലെടുത്ത് പൊതു വാഹന സംവിധാനങ്ങളായ ബസ്സ് – ടാക്സി സർവ്വീസു കൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം

ടാക്സികളില്‍ സ്മാർട്ട് ബിൽ ബോർഡുകള്‍

June 12th, 2023

tawasul-taxi-billboards-in-abudhabi-by-itc-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ ടാക്സികളില്‍ നവീന രീതിയിലെ പരസ്യ പ്പലകകള്‍ സ്ഥാപിച്ചു. ഇതിന്‍റെ ആദ്യ പടിയായി ട്രയല്‍ റണ്‍ എന്ന രീതിയില്‍ തവാസുൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ 50 ടാക്സി കളില്‍ സ്മാർട്ട് ബിൽ ബോർഡ് പദ്ധതി ആരംഭിച്ചു.

എമിറേറ്റിലെ പ്രാദേശിക കമ്പനികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമുള്ള പരസ്യ ദാതാക്കളു മായി സഹകരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി ടാക്സി കാറുകള്‍ക്ക് മുകളിലായി സ്മാർട്ട് ബിൽ ബോർഡുകൾ സ്ഥാപിച്ചു.

ട്രയൽ കാലാവധി കഴിഞ്ഞാൽ അതേ കമ്പനിയിൽ നിന്ന് 100 ടാക്സി കാറുകളില്‍ ഈ നവീന പരസ്യ പലകകള്‍ സ്ഥാപിക്കും.

നൂതനവും ഉയർന്ന നിലവാരം ഉള്ളതുമായ പരസ്യങ്ങള്‍ പൊതു ജനങ്ങൾക്ക് എത്തിക്കുവാന്‍ അബുദാബി മുനിസിപ്പാലിറ്റി ആന്‍റ് ട്രാൻസ്‌ പോർട്ട് വകുപ്പിന്‍റെ (ഡി. എം. ടി.) കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐ. ടി. സി.) തുടര്‍ന്നു വരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി.

ബില്‍ ബോര്‍ഡിലെ ഉള്ളടക്കം, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാതെ ഏതു സാഹചര്യത്തിലും കാണും വിധം വ്യക്തമായി പ്രദർശിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.

മാത്രമല്ല ട്രാഫിക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ വലിയൊരു വിഭാഗം ആളുകളിലേക്ക് വളരെ ക്രിയാത്മകമായി എത്തിക്കുവാന്‍ ഡിജിറ്റൽ ബിൽ ബോർഡുകൾ ഉപയോഗിക്കുവാനും പദ്ധതിയുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ടാക്സികളില്‍ സ്മാർട്ട് ബിൽ ബോർഡുകള്‍

പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

June 4th, 2023

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റില്‍ നിരോധിത ഇടങ്ങളില്‍ പുക വലിക്കുക, മെട്രോ, ടാക്സി, ബസ്സ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവക്ക് 200 ദിർഹം പിഴ ഈടാക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) അറിയിച്ചു.

പൊതു ഗതാഗതങ്ങളിലെ പരിശോധനക്കിടെ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ അടക്കുവാനുള്ള എസ്. എം. എസ്. സന്ദേശം യാത്രക്കാരനു ലഭിക്കും. അതേ സമയം തന്നെ ആർ. ടി. എ. ഇന്‍സ്പെക്ടര്‍ വഴി പിഴ സംഖ്യ അടക്കാം. അല്ലെങ്കില്‍ ആർ. ടി. എ. വെബ് സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ്സ് സെന്‍ററുകള്‍ വഴിയോ പിഴ അടക്കുകയും ചെയ്യാം. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സെല്‍ഫ് സര്‍വ്വീസ് മെഷ്യനുകളിലും പിഴ അടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾക്കു മേൽ പിഴ ചുമത്തിയിരിക്കുന്നത് അന്യായം ആയിട്ടാണ് എങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ask @ rta.ae എന്ന ഇ-മെയിൽ, ആർ. ടി. എ. വെബ് സൈറ്റ് മുഖാന്തിരം അധികൃതരെ വിവരം അറിയിച്ചാൽ പിഴ ഒഴിവാക്കാനും കഴിയും.

- pma

വായിക്കുക: , , , , , , ,

Comments Off on പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

Page 1 of 41234

« Previous « മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം
Next Page » കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha