രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

July 17th, 2017

ram_epathram

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ യുടെ സ്ഥാനാര്‍ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യു പി എ സ്ഥാനാര്‍ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാറുമാണ് മല്‍സര രംഗത്ത്.

തെരെഞ്ഞെടുക്കപ്പെട്ട എം പിമാരും എം എല്‍ എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന വേളയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി

July 1st, 2017

narendra modi-epathram

ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ബന്ധിപ്പിച്ചതുപോലുള്ള ഒരു സാമ്പത്തിക നയമാണ് ജി.എസ്.ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിക്ക് “ഗുഡ് ആന്റ് സിമ്പിള്‍ ടാക്സ്” എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ലളിതമായ നികുതി സമ്പ്രദായമാണ് ജി എസ് ടി എന്നും മോദി പറഞ്ഞു.പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി എസ് ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി എല്ലാവരുടേയും വിജയമാണെന്നും പല തലത്തിലുള്ള നികുതി സമ്പ്രദായങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിനു സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി

മോഡിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യയിലേക്ക്

June 27th, 2017

Trump_epathram

വാഷിങ്ങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഡിയും ട്രംപും തമ്മില്‍ റോസ്ഗാര്‍ഡനില്‍ വെച്ച് നടത്തിയ കൂടിക്കഴ്ചയ്ക്കിടയിലാണ് ഇന്ത്യയിലേക്കുള്ള ക്ഷണം. എന്നാല്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയവും തീയ്യതിയും തീരുമാനിക്കുന്നതേയുള്ളൂ.

ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക സ്ഥിതിയാണ് ഇന്ത്യയിലേതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒന്നിച്ച് നടന്നു നീങ്ങി ആലിംഗനം ചെയ്താണ് പിരിഞ്ഞത്.

- അവ്നി

വായിക്കുക: , , ,

Comments Off on മോഡിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യയിലേക്ക്

റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

June 20th, 2017

rana-ayoob

ന്യൂഡല്‍ഹി : എന്‍. ഡി. എ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കോവിന്ദിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ പത്രപ്രവര്‍ത്തക റാണ അയൂബിനെതിരെ കെസെടുക്കണമെന്ന് ബി ജെ പി പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മ.

കോവിന്ദിനെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പോസ്റ്റാണ് ട്വിറ്ററിലൂടെ റാണ പങ്കുവെച്ചതെന്നാണ് നുപുറിന്റെ പരാതിയില്‍ പറയുന്നത്. പ്രതിഭാ പാട്ടീലിനെക്കാള്‍ മോശം സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദ് എന്നാണ് റാണയുടെ പോസ്റ്റ്. പട്ടികജാതിക്കാരോടുള്ള മനോഭാവമാണ് റാണയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നെതെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

- അവ്നി

വായിക്കുക: , , ,

Comments Off on റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

Page 81 of 97« First...102030...7980818283...90...Last »

« Previous Page« Previous « രജനിയുടെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍
Next »Next Page » ഈദ് ആശംസകള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha