അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന്‍ : 111 പേര്‍ക്ക് 10 ലക്ഷ്വറി കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനങ്ങള്‍

December 22nd, 2022

ahalia-exchange-winter-promotion-2022-ePathram
അബുദാബി : ആഘോഷ നാളുകളില്‍ പ്രവാസികള്‍ക്ക് സ്വര്‍ണ്ണവും കാറുകളും അടങ്ങുന്ന ഒട്ടനവധി സമ്മാന ങ്ങളു മായി അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന് തുടക്കമായി. 2022 ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെ നടക്കുന്ന വിന്‍റര്‍ പ്രമോഷനില്‍ 10 ലക്ഷ്വറി എസ്‌. യു. വി. കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനിക്കും എന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതർ അറിയിച്ചു.

ക്രിസ്തുമസ്, പുതുവത്സരം, റമദാന്‍, ഈദുൽ ഫിത്വർ അടക്കമുള്ള ആഘോഷ നാളുകൾ ഉൾപ്പെടുത്തി ഒരുക്കുന്ന പ്രൊമോഷൻ കാലത്ത് അഹല്യ എക്‌സ്‌ ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്ക പ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും.

press-meet-ahalia-exchange-winter-promotion-2022-2023-ePathram

ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അരക്കിലോ സ്വർണ്ണവും 100 വിജയികൾക്ക് ഒരു പവൻ, അരപ്പവൻ സ്വർണ്ണ സമ്മാനങ്ങളും നൽകും എന്ന് അഹല്യ എക്‌സ്‌ ചേഞ്ച് കമ്പനി സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ്, ഫിനാൻസ് മാനേജർ അതീഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം. സി. എന്നിവർ അറിയിച്ചു.

alahalia-money-exchange-winter-promotion-ePathram

മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ ഏറ്റവും മികച്ച മണി എക്‌സ്‌ ചേഞ്ചു കളില്‍ ഒന്നാണ് അഹല്യ എക്‌സ്‌ ചേഞ്ച്. 1996 ൽ ആരംഭിച്ച അഹല്യ എക്‌സ്‌ ചേഞ്ചിന് നിലവിൽ യു. എ. ഇ. യിൽ ഉട നീളം 30 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യു. എ. ഇ. , ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള പ്രവാസികള്‍ അടക്കമുള്ള ആളുകള്‍ക്ക് അഹല്യ എക്‌സ്‌ ചേഞ്ചിലുള്ള ഉന്നതമായ വിശ്വാസം തന്നെയാണ് ഇത്തരം പദ്ധതികളുമായി തങ്ങള്‍ അവരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഹല്യ എക്‌സ്‌ ചേഞ്ച് വിന്‍റര്‍ പ്രമോഷന്‍ : 111 പേര്‍ക്ക് 10 ലക്ഷ്വറി കാറുകളും ഒരു കിലോ സ്വർണ്ണവും സമ്മാനങ്ങള്‍

സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

December 8th, 2022

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ നിലവിലെ മൊബൈല്‍ ആപ്പിന്‍റെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കി. സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0′ യില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

അഭിഭാഷകര്‍ക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്ത് കോടതി നടപടികള്‍ തത്സമയം കാണാന്‍ സാധിക്കും എന്ന് ആപ്പിന്‍റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് പറഞ്ഞു.

പരിഷ്‌കരിച്ച ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഐ. ഒ. എസ്. വേര്‍ഷന്‍ ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ലഭ്യമാവും.

- pma

വായിക്കുക: , , , , ,

Comments Off on സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി

കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

November 23rd, 2022

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കെല്‍ട്രോണില്‍ ഡിജിറ്റല്‍ മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌ മെന്‍റ് സഹായം, ഇന്‍റേണ്‍ ഷിപ്പ് എന്നിവ ലഭിക്കും.

യോഗ്യത : ബിരുദം. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ഡിസംബര്‍ ആറിന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്‍ററില്‍ പരിശീലനം.

അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും ഫോണ്‍ : 95 44 95 81 82.  PRD

- pma

വായിക്കുക: , , , , ,

Comments Off on കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു : രണ്ടു മണിക്കൂര്‍ ലോകം നിശ്ചലമായി എന്ന് സോഷ്യല്‍ മീഡിയ

October 25th, 2022

logo-mark-zuckeberg-s-whats-app-social-media-chat-ePathram
ന്യൂഡല്‍ഹി : സെര്‍വറുകള്‍ തകരാറില്‍ ആയതിനെ തുടര്‍ന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയാതെ വാട്സാപ്പ് നിലച്ചത്.

രണ്ട് മണിക്കൂറിലേറെ സമയം ലോക വ്യാപകമായി വാട്സാപ്പ് നിശ്ചലമായപ്പോള്‍ ഇതിന്‍റെ അനുരണനങ്ങള്‍ മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് സഹോദര സ്ഥാപന ങ്ങളായ ട്വിറ്ററും ഫേയ്സ് ബുക്കും ആയിരുന്നു.

എന്തു കൊണ്ടാണ് വാട്സാപ്പ് നിലച്ചു പോയത് എന്നുള്ള കാരണം ഇതുവരെയും അവ്യക്തമായി തുടരുന്നു. ഫേയ്സ് ബുക്ക്, യൂ ട്യൂബ് എന്നിവക്കു തൊട്ടു പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയി നില കൊള്ളുന്ന വാട്സാപ്പിന്ന് പ്രതിമാസം 200 കോടി ഉപയോക്താക്കള്‍ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഗോള വ്യാപകമായി മുന്‍പ് പലപ്പോഴും വാട്സാപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക തകരാരുകള്‍ നേരിട്ടിരുന്നു. മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായി. കഴിഞ്ഞ സെപ്റ്റംബറിലും ലോകമെങ്ങും സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു : രണ്ടു മണിക്കൂര്‍ ലോകം നിശ്ചലമായി എന്ന് സോഷ്യല്‍ മീഡിയ

കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

October 22nd, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥത യിലുള്ള ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ യിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം.

പ്ലേ സ്റ്റോറിൽ നിന്ന് കേരള സവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്‍റേ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം.

തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. നിലവിൽ കേരള സവാരി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്.

ആപ്പ് ഉപയോഗിക്കുവാൻ ആവശ്യമായ പരിശീലന ത്തിനും കൂടുതൽ വിവരങ്ങൾക്കും : 90722 72208 എന്ന നമ്പരില്‍ ബന്ധപ്പെടാം. PRD

- pma

വായിക്കുക: , , , ,

Comments Off on കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

Page 5 of 30« First...34567...102030...Last »

« Previous Page« Previous « ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി
Next »Next Page » പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha