ദുബായ് : കൂടുതല് സംവിധാനങ്ങള് ഉള്പ്പെടുത്തി നോള് കാര്ഡ് സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടർ പേയ്മെൻ്റ് ഇനി നോൾ കാർഡ് വഴി ചെയ്യാം എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ. ടി. എ.) അറിയിച്ചു.
എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപ്പറേറ്റർ ആപ്പുകളിലും നോൽ കാർഡ് ഒരു പുതിയ പേയ്മെൻ്റ് രീതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ NFC ടെക്നോളജി വഴി അവരുടെ നോൾ കാർഡ് ലിങ്ക് ചെയ്യുക. തുടർന്ന് മണിക്കൂർ കണക്കിന്, ദിനം പ്രതിയും അല്ലെങ്കിൽ പ്രതിമാസ തലത്തിൽ വിവിധ പാക്കേജുകൾ ഇപ്പോൾ സ്വന്തമാക്കാം. ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഓപ്പറേറ്ററുടെ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും.
ബസ്സുകൾ, മെട്രോ – ട്രാമുകൾ, മറൈൻ ഗതാഗതം, ടാക്സികൾ, നഖീൽ മോണോറെയിൽ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സ്വകാര്യ ഗതാഗത സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിനും നോൽ കാർഡ് ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.
കൂടാതെ പൊതു പാർക്കിംഗ്, മ്യൂസിയങ്ങളും ക്ലബ്ബുകളും ഉൾപ്പെടെ യുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാനും നോൾ കാർഡ് ഉപയോഗിച്ച് വരുന്നു. RTA & media office