റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

July 15th, 2018

france-win-fifa-world-cup-2018-ePathram

ഫിഫ ലോക കപ്പ് ഫുട്‌ബോള്‍- 2018  കലാശ ക്കളിയിൽ ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് കപ്പ് സ്വന്തമാക്കി. രണ്ടിന് എതിരെ നാലു ഗോളു കള്‍ ക്കാണ് ഫ്രഞ്ച് പട ലോക കപ്പില്‍ മുത്തമിട്ടത്.

ഇത് രണ്ടാം തവണ യാണ് ഫ്രാന്‍സ് ലോക കപ്പ് ജേതാ ക്കള്‍ ആവുന്നത്.  1998 ലാണ് ഫ്രാന്‍സ് ഇതിനു മുമ്പ് ലോക കപ്പ് നേടി യിരുന്നത്.

പൊരുതി കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനവു മായി മട ങ്ങേ ണ്ടി വന്നു. ആരാധ കരുടെ ഹൃദയം കവർന്ന പ്രകടന ത്തോടെ യാണ് മോഡ്രിച്ചും സംഘവും തിരിച്ചു പോകുന്നത്.

ലോക കപ്പിലെ വ്യക്തിഗത നേട്ടങ്ങൾ :

ഗോൾഡൻ ബോൾ – ലുക്കാ മോഡ്രിച് (ക്രൊയേഷ്യ),

ഗോൾഡൻ ബൂട്ട് : ഹാരി കെയ്ൻ (ഇംഗ്ലണ്ട്),

ഗോള്‍ കീപ്പര്‍ : തൈഭൂട്ട് കോറിട്ടോസ് (ബെല്‍ജിയം),

യംഗ് പ്ലെയര്‍ : കലിയന്‍ എംബപ്പെ (ഫ്രാന്‍സ്).

തയ്യാറാക്കിയത് : – ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

 

- pma

വായിക്കുക: , , , ,

Comments Off on റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

Comments Off on കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

ഈജിപ്തിനു വേണ്ടി സലാഹ് കളി ക്കള ത്തിലിറങ്ങും

June 19th, 2018

egyptian-foot-ball-player-mohamed-salah-ePathram
വേൾഡ് കപ്പ്‌ 2018 ൽ ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് – എ. യിലെ മത്സരം ഏറെ ശ്രദ്ധേയ മാകുന്നത് മുഹമ്മദ്‌ സലാഹ് എന്ന അനു ഗ്രഹീത പ്രതിഭ ഈജിപ്തിനു വേണ്ടി ബൂട്ട് കെട്ടുന്നു എന്നുള്ളത് കൊണ്ട് മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റിയൽ മാഡിഡ് ഡിഫൻഡർ റാമോസി ന്റെ അതി ശക്ത മായ ടാക്ലിംഗി നു വിധേ യനായി കളം വിടേണ്ടി വന്ന സലാഹ്, നിർണ്ണായക പോരാട്ട ത്തിൽ റഷ്യക്ക് എതിരെ ഈജിപ്തി നു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് കളി പ്രേമി കളുടെ പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും പേരു കേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ പൂൾ ക്ലബ്ബിനു വേണ്ടി റെക്കോർഡ് ഗോൾ വേട്ട തന്നെ നടത്തിയ സലാഹ്, സ്വന്തം നാടിനു വേണ്ടി ആതിഥേയർക്ക് എതിരെ തന്റെ തകർപ്പൻ ഫോം കണ്ടെ ത്തും എന്ന് പ്രതീക്ഷിക്കാം.

– ഹുസൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

- pma

വായിക്കുക: , ,

Comments Off on ഈജിപ്തിനു വേണ്ടി സലാഹ് കളി ക്കള ത്തിലിറങ്ങും

ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം

November 19th, 2017

manushi-chhillar_epathram

ചണ്ഡീഗഡ്: പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സുന്ദരിക്ക് ലോകസുന്ദരിപ്പട്ടം. ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലർ ആണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 2000 ൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയുടെ ആറാമത്തെ ലോക കിരീടമാണിത്. 21 വയസ്സുകാരിയായ മാനുഷി മെഡിക്കൻ വിദ്യാർഥിനിയാണ്.

മാനുഷിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൽസരത്തിനിടെ വിധികർത്താക്കൾ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മാനുഷിക്ക് കിരീടനേട്ടം സമ്മാനിച്ചത്. ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി ഏതെന്നായിരുന്നു ചോദ്യം. അതിനുത്തരമായി “അമ്മ” എന്നാണ് മാനുഷി പറഞ്ഞത്.അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല മറിച്ച് സ്നേഹവും ബഹുമാനവുമാണ് പ്രതിഫലം എന്ന് മാനുഷി വ്യക്തമാക്കി. ഇതിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം

Page 3 of 3123

« Previous Page « പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ഭരണ സമിതി
Next » വിളവെടുപ്പുത്സവം ആഘോഷിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha