ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു

November 13th, 2023

amma-manamulla-kanivukal-kssp-book-ePathram
ഷാര്‍ജ : മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ് നേടിയ ‘അമ്മ മണമുള്ള കനിവുകൾ’ എന്ന പുസ്തകത്തിൻ്റെ അന്താരാഷ്ട്ര പ്രകാശനം ഷാർജ പുസ്തകോൽസവ വേദിയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ രചയിതാവ് ഇ. എൻ. ഷീജ. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അഡ്വ. ബിനി സരോജ് സംസാരിച്ചു. പത്മ ഹരിദാസ് പുസ്തകം ഏറ്റു വാങ്ങി.

kssp-book-release-at-sharjah-book-fair-2023-ePathram

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മറ്റ് മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

ഡോ. പ്രസാദ് അലക്സ് രചിച്ച ‘പയർ വള്ളികളെ സ്നേഹിച്ച പാതിരി’ എന്ന പുസ്തകം ഡോ. സിനി അച്യുതനും പ്രൊഫ. കെ പാപ്പൂട്ടി രചിച്ച ശാസ്ത്ര കല്പിത നോവൽ ‘തക്കുടു – വിദൂര ഗ്രഹത്തിൽ നിന്നൊരു സഞ്ചാരി’ എന്ന പുസ്തകം പ്രീത നാരായണനും ഡോ. വൈശാഖൻ തമ്പി രചിച്ച ‘കാലാവസ്ഥ ഭൗതികവും ഭൗമികവും’ എന്ന പുസ്തകം റൂഷ് മെഹറും പ്രകാശനം ചെയ്തു.

അഡ്വ. ശ്രീകുമാരി ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ഇ. എൻ. ഷീജ നന്ദി പ്രകാശിപ്പിച്ചു.

ഷാർജ പുസ്തകോൽസവം റൈറ്റേഴ്സ് ഫോറത്തിൽ ഇതുവരെ നടന്ന പുസ്തക പ്രകാശനങ്ങൾക്കിടയിൽ വനിതകൾ മാത്രം വേദി പങ്കിട്ടു കൊണ്ട് നടന്ന ഈ പരിപാടി വേറിട്ടതായി.

- pma

വായിക്കുക: , , , , ,

Comments Off on ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു

കുടുംബ സംഗമം സംഘടിപ്പിച്ചു

October 30th, 2023

abudhabi-pathanamthitta-kmcc-ePathram
അബുദാബി : പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ യുണീക് -23 എന്ന പേരിൽ പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘബോധം, സർഗ്ഗാത്മകത, നേതൃപാടവം അതോടൊപ്പം കുറച്ചു നല്ല ചിന്തകളും എന്ന പ്രമേയത്തിൽ ആയിരുന്നു ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ യുണീക് -23 എന്ന പരിപാടി സംഘടിപ്പിച്ചത്.

pathanamthitta-kmcc-unique-23-family-meet-ePathram

കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ ആദ്ധ്യക്ഷത വഹിച്ചു. മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ. എം. സി. സി. സെക്രട്ടറി മാരായ ഹംസാ ഹാജി പാറയിൽ, ഷാനവാസ്‌ പുളിക്കൽ, മറ്റു നേതാക്കള്‍ തൗഫീഖ് കൊച്ചു പറമ്പിൽ, റോഷനാ ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു. ഹാഷിം മേപ്പുറത്ത് സ്വാഗതവും മുഹമ്മദ്‌ ഫൈസൽ നന്ദിയും പറഞ്ഞു.

യുണീക് -23 യുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളും നടന്നു. മഷൂദ് നീർച്ചാൽ, ബഷീർ റാവുത്തർ, അൻസാദ്, അനീഷ് ഹനീഫ, അൽത്താഫ് മുഹമ്മദ്‌, നദീർ കാസിം, അൻസിൽ ടി. എ., റിയാസ് ഇസ്മായിൽ, റിയാസ് ഹനീഫ, അബ്ദുൽ അസീസ്, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on കുടുംബ സംഗമം സംഘടിപ്പിച്ചു

സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

October 27th, 2023

kmcc-palakkad-sarggolsav-2023-ePathram
അബുദാബി : പാലക്കാട്‌ ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച സർഗ്ഗോത്സവ്-2023 കലാ സാഹിത്യ മത്സരങ്ങളിൽ കോങ്ങാട്, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലം കെ. എം. സി. സി. കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചു നൂറോളം പ്രതിഭകൾ അഞ്ചോളം വേദികളിലായി മാറ്റുരച്ച പരിപാടി, മികച്ച സംഘാടനം കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും വേറിട്ടതായി. ഷൊർണൂർ, തൃത്താല, ഒറ്റപ്പാലം മണ്ഡലങ്ങളും മത്സര പങ്കാളികൾ ആയിരുന്നു.

palakkad-dist-kmcc-sargotsav-2023-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവ ഹാജി സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. പാലക്കാട്‌ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഷിഹാബ് കരിമ്പനോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. നേതാക്കളും സംസ്ഥാന – ജില്ലാ – മണ്ഡലം ഭാരവാഹികളും സെന്‍റര്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. സർഗ്ഗോത്സവ്-2023 പരിപാടിയുടെ ഭാഗമായി വനിതകൾക്ക് വേണ്ടി മെഹന്തി മത്സരവും കുട്ടികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സർഗ്ഗോത്സവ്-2023 : കോങ്ങാട് മണ്ഡലം കെ. എം. സി. സി. ജേതാക്കൾ

അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

October 25th, 2023

ahalia-medical-centre-open-new-ayurvedic-clinic-at-hamdan-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പിനു കീഴില്‍ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ആയുര്‍വ്വേദ കേന്ദ്രം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അഹല്യ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എസ്. ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ പ്രതിനിധികളും അഹല്യ ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മികച്ച ആയുര്‍വ്വേദ ചികിത്സകള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു എന്നും ഡോ. വി. എസ്. ഗോപാല്‍ അറിയിച്ചു.

പൊണ്ണത്തടി, പ്രമേഹം, രക്ത സമ്മര്‍ദ്ദം, സന്ധി വാതം, ആസ്ത്മ, ലൈംഗിക വൈകല്യങ്ങള്‍, ചര്‍മ്മ രോഗ ങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലൂടെ രോഗശാന്തി നല്‍കുക എന്നതാണ് ലക്ഷ്യം.

നിലവിൽ മുസഫ്ഫയിലെ അഹല്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് അഹല്യ മാര്‍ക്കറ്റിംഗ് മാനേജർ സൂരജ് പ്രഭാകർ പറഞ്ഞു.

ആയുര്‍വ്വേദ വിധി പ്രകാരമുള്ള പ്രസവാനന്തര പരിചരണം, നട്ടെല്ല്, ജോയിന്‍റ് കെയര്‍ പ്രോഗ്രാം, താരന്‍ നിവാരണ ചികിത്സ, ശരീര ഭാരം കുറക്കുവാന്‍ ബ്യൂട്ടി കെയര്‍ പാക്കേജുകള്‍ തുടങ്ങിയവയും അഹല്യ ആയുര്‍വ്വേദ കേന്ദ്രത്തില്‍ ലഭ്യമാണ്. Instagram

- pma

വായിക്കുക: , , , , ,

Comments Off on അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

ഗായിക റംലാ ബീഗം അന്തരിച്ചു

September 27th, 2023

singer-ramla-beegum-passes-away-ePathram
കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ആദ്യകാല കഥാപ്രസംഗ കലാകാരിയുമായ റംലാ ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗ ങ്ങളിലൂടെയും മാപ്പിള പ്പാട്ടുകളിലൂ ടെയും മാപ്പിള കലാ സാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംലാ ബീഗം.

ആലപ്പുഴ സക്കറിയ ബസാറിലെ ഹുസൈന്‍ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനനം. ഏഴു വയസ്സു മുതൽ അമ്മാവൻ സത്താർ ഖാന്‍റെ കീഴില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.

കാഥികൻ വി. സാംബ ശിവന്‍റെ തബലിസ്റ്റും ഗായകനുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുമായി വിവാഹിതയായ ശേഷം1963 മുതല്‍ കഥാപ്രസംഗ രംഗത്തേക്കും മാപ്പിള പ്പാട്ടിലും സജീവമായി.

എച്ച്‌. എം. വി. റെക്കോഡുകളിലെ പാട്ടുകള്‍ ഹിറ്റുകള്‍ ആയി. അഞ്ഞൂറോളം ഓഡിയോ കെസറ്റുകളിലും ഗള്‍ഫിലും മറ്റു ദേശങ്ങളി ലുമായി ആയിരക്കണക്കിനു വേദികളിലും പാടി. ഇസ്ലാമിക ചരിത്രം പറയുന്ന 20 കഥാ പ്രസംഗങ്ങള്‍ റംലാ ബീഗം അവതരിപ്പിച്ചു.

ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കഥാ പ്രസംഗമാണ് ഏറെ ശ്രദ്ധേയം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കൃതികളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാഡമി, ഫോക് ലോര്‍ അക്കാഡമി, മാപ്പിള കലാ അക്കാഡമിയുടേയും പുരസ്കാരങ്ങളും കെ. എം. സി. സി. ഉള്‍പ്പെടെ ഗള്‍ഫിലെ നിരവധി സംഘടനകളുടേയും പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.

- pma

വായിക്കുക: , , ,

Comments Off on ഗായിക റംലാ ബീഗം അന്തരിച്ചു

Page 9 of 56« First...7891011...203040...Last »

« Previous Page« Previous « ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്
Next »Next Page » ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha