ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

November 6th, 2017

logo-ayush-ePathram

അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ayush-conference-press-meet-ePathram

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.

ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

വിനീതി ന്റെ നൃത്ത ച്ചുവടു കളുമായി കലാഞ്ജലി അരങ്ങേറി

November 4th, 2017

kala-abudhabi-epathram അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.

എവിറ്റിസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ഡയറ ക്ടർ മാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ഭദ്ര ദീപം തെളിയിച്ച് കലാഞ്ജലി യുടെ ഉദ്‌ഘാടനം നിർവ്വ ഹിച്ചു.

ഇന്ത്യാ സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് ജയ ചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് വക്കം ജയ ലാൽ, കേരളാ സോഷ്യൽ സെന്റർ പ്രസി ഡന്റ് പി. പദ്മ നാഭൻ, ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, കല അബു ദാബി ജനറൽ സെക്ര ട്ടറി മെഹബൂബ്‌ അലി, ട്രഷറർ പ്രശാന്ത്, വനിതാ വിഭാഗം കൺവീനർ സുരേഖ സുരേഷ് എന്നിവർ സംസാരിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. എ. സലാം വിനീതിന് പൊന്നാടയും കല പ്രസി ഡന്റ് അമർ സിംഗ് വല പ്പാട് മൊമെന്റോ യും സമ്മാനിച്ചു. ബിജു കിഴക്ക നേല പരി പാടി കൾ നിയന്ത്രിച്ചു.

മികച്ച രംഗ സംവിധാനവും ദീപ വിതാനവും പരി പാടി യെ മനോഹരമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വിനീതി ന്റെ നൃത്ത ച്ചുവടു കളുമായി കലാഞ്ജലി അരങ്ങേറി

ഇന്ദിര ഗാന്ധി അനുസ്മരണം

November 2nd, 2017

indira-gandhi-epathram
അലൈൻ : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന ത്തിൽ ഇൻകാസ് അലൈൻ കമ്മറ്റി അനു സ്മ രണ സമ്മേളനം സംഘടി പ്പിച്ചു.

പ്രസിഡണ്ട്‌ ഷഫീർ നമ്പിശ്ശേരി യുടെ അദ്ധ്യ ക്ഷത യിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റ റിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബൽ കമ്മറ്റി അംഗം രാമ ചന്ദ്രൻ പേരാമ്പ്ര അനു സ്മ രണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവ സാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യ യുടെ മതേ തരത്വം കാത്തു സൂക്ഷിക്കാൻ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീര വനിത ആയി രുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു.

ഹനീഫ, മുരുകൻ, ഷിബിൻ , മുജീബ് പന്തളം, കമറുദ്ധീൻ ചാർളി തങ്കച്ചൻ തുടങ്ങിയ വർ സംസാരിച്ചു.

* അലൈൻ ഇൻകാസിന് പുതിയ നേതൃത്വം

- pma

വായിക്കുക: , ,

Comments Off on ഇന്ദിര ഗാന്ധി അനുസ്മരണം

ഇന്ദിര ഗാന്ധി അനുസ്മരണം

November 2nd, 2017

indira-gandhi-epathram
അലൈൻ : മുൻ പ്രധാ മന്ത്രി ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന ത്തിൽ ഇൻകാസ് അലൈൻ കമ്മറ്റി അനു സ്മ രണ സമ്മേളനം സംഘടി പ്പിച്ചു.

പ്രസിഡണ്ട്‌ ഷഫീർ നമ്പിശ്ശേരി യുടെ അദ്ധ്യ ക്ഷത യിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റ റിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബൽ കമ്മറ്റി അംഗം രാമ ചന്ദ്രൻ പേരാമ്പ്ര അനു സ്മ രണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവ സാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യ യുടെ മതേ തരത്വം കാത്തു സൂക്ഷിക്കാൻ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീര വനിത ആയി രുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു.

ഹനീഫ, മുരുകൻ, ഷിബിൻ , മുജീബ് പന്തളം, കമറുദ്ധീൻ ചാർളി തങ്കച്ചൻ തുടങ്ങിയ വർ സംസാരിച്ചു.

* അലൈൻ ഇൻകാസിന് പുതിയ നേതൃത്വം

- pma

വായിക്കുക: , ,

Comments Off on ഇന്ദിര ഗാന്ധി അനുസ്മരണം

ഐ. എസ്​. സി. യുവ ജനോ ത്സവം : ഭവൻസിന്​ മികച്ച സ്​കൂൾ പുരസ്​കാരം

October 31st, 2017

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവ ത്തിൽ അബു ദാബി ഭവൻസ് മികച്ച സ്കൂൾ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അപർണ്ണ മണിലാല്‍, ദുബായ് പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘു എന്നിവരെ കലാതിലകം ആയി പ്രഖ്യാപിച്ചു. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാ ദേവന്‍ കലാ പ്രതിഭ പുരസ്കാരവും കരസ്ഥ മാക്കി.

അഞ്ചു വേദി കളിലായി നടന്ന യുവ ജനോ ത്സവ ത്തിൽ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസ്സി, അര്‍ദ്ധ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം തുടങ്ങീ നൃത്ത ഇന ങ്ങളും കർണ്ണാടക സംഗീതം, ഹിന്ദു സ്ഥാനി, ലളിത ഗാനം, ചലച്ചിത്ര ഗാനം, കരോക്കെ, ഉപ കരണ സംഗീതം, തുടങ്ങീ സംഗീത ഇന ങ്ങളും മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നിങ്ങനെ 21 വ്യത്യസ്ഥ ഇന ങ്ങളി ലായി 500 ല്‍ അധികം വിദ്യാർ ത്ഥി കൾ മാറ്റു രച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്​. സി. യുവ ജനോ ത്സവം : ഭവൻസിന്​ മികച്ച സ്​കൂൾ പുരസ്​കാരം

Page 12 of 22« First...1011121314...20...Last »

« Previous Page« Previous « ഇശൽ ബാൻഡ് സിദ്ധീഖ് ചേറ്റുവ യെ ആദരിച്ചു
Next »Next Page » അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha