ന്യൂയോര്‍ക്ക് : മുബൈ ഭീകരാ ക്രമണ ത്തിൻറെ സൂത്ര ധാരൻ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റു ചെയ്യണം എന്ന് പാകി സ്ഥാന് അമേരിക്ക യുടെ മുന്ന റിയിപ്പ്. ഇതി നുള്ള നട പടി കള്‍ സ്വീകരി ക്കാത്ത പക്ഷം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധ ത്തില്‍ ഉലച്ചില്‍ ഉണ്ടാവും എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
2008 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ സൂത്ര ധാര നായ ഹാഫിസ് സയീദ് ജനു വരി മുതല്‍ വീട്ടു തടങ്ക ലില്‍ ആയി രുന്നു. കഴിഞ്ഞ വെള്ളി യാഴ്ച യാണ് മോചിത നായത്.
തീവ്രവാദി കള്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കുന്ന തിലൂടെ ഭീകര വാദ ത്തിന് എതിരായ പാകി സ്ഥാന്റെ വാദ ങ്ങള്‍ പൊള്ളത്തരം ആണെ ന്നും ഭീകര വാദ ത്തിന് എതിരായ പോരാട്ട ത്തെക്കുറിച്ചുള്ള അസ്വസ്ഥ ജനക മായ സന്ദേശ മാണ് നൽകുന്നത് എന്നും വൈറ്റ് ഹൗസ് വൃത്ത ങ്ങള്‍ ആരോപിച്ചു.
നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിന് ഉത്തര വാദിയായ ഹാഫിസ് സയീദിനെ വീട്ടു തടങ്ക ലില്‍ നിന്നും മോചിപ്പി ച്ചതിൽ കടുത്ത അമര്‍ഷം രേഖ പ്പെടു ത്തുന്ന തായി അമേരിക്ക വ്യക്തമാക്കി.