തമിഴ്​നാട്ടിൽ പ്ലാസ്​റ്റിക്​ നിരോധിച്ചു

January 3rd, 2019

plastic-banned-in-tamil-nadu-2019-ePathram
ചെന്നൈ : 2019 ജനുവരി ഒന്നു മുതൽ തമിഴ് നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നു. ഒരി ക്കല്‍ ഉപ യോ ഗിച്ചു കളയുന്ന തരം പ്ലാസ്റ്റിക് ഉൽ പന്നങ്ങൾ ക്ക് തമിഴ് നാട് സര്‍ക്കാർ 2018 ജൂണിൽ ഏർ പ്പെടു ത്തിയ നിരോ ധന മാണ് 2019 ജനുവരി ഒന്നു മുതല്‍ പ്രാബല്യ ത്തില്‍ വന്നത്.

ഹോട്ടലുകളിൽ ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റ്, കപ്പുകൾ, ടേബിൾ ഷീറ്റ് തുടങ്ങി ഒറ്റത്തവണ ഉപയോ ഗിച്ച് ഉപേ ക്ഷിക്കുന്ന 14 ഇനം പ്ലാസ്റ്റിക്കു കളാണ് നിരോ ധിച്ചത്.

വ്യാപാര സ്ഥാപന ങ്ങളിലും മറ്റും സ്റ്റോക്കുള്ള ഇത്തരം പ്ലാസ്റ്റിക് ഉൽ പന്ന ങ്ങൾ ജനുവരി 15 ന് മുന്‍പായി അതാതു തദ്ദേശ സ്ഥാപന ങ്ങളെ ഏൽപിക്കണം. എന്നാൽ സർക്കാർ നടപടിക്ക് എതിരെ പ്ലാസ്റ്റിക് ഉൽപാദന കമ്പനി കളും വ്യാപാരി സംഘടന കളും പ്രതി ഷേധ വുമായി രംഗ ത്തു വന്നി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on തമിഴ്​നാട്ടിൽ പ്ലാസ്​റ്റിക്​ നിരോധിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും : കമൽഹാസൻ

December 22nd, 2018

kamal-hasan-announce-his-political-party-ePathram
ചെന്നൈ : 2019 ലെ ലോക്സഭാ തെര ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും എന്ന് കമൽ ഹാസൻ. തമിഴ് നാടിന്റെ വികസന ത്തില്‍ ആയിരിക്കും താൻ ശ്രദ്ധ ചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാർട്ടി കളു മായി സഖ്യം ചേരുവാനും തയ്യാറാണ് എന്നും കമൽ ഹാസൻ പറഞ്ഞു.

സഖ്യ ത്തിനു നേതൃത്വം നല്‍കുക യാണോ അതോ സഖ്യ ത്തിന്റെ ഭാഗ മാവുക യാണോ എന്ന കാര്യം ഇപ്പോൾ പറയുവാൻ കഴിയില്ല. തമിഴ്‌ നാടിന്റെ ഡി. എന്‍. എ. യില്‍ മാറ്റം വരു ത്തു വാന്‍ ശ്രമി ക്കുന്ന പാര്‍ട്ടി കളു മായി സഖ്യം ചേരില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ ത്ഥികളെ തെര ഞ്ഞെ ടുക്കു വാന്‍ ഉടന്‍ തന്നെ കമ്മറ്റികള്‍ രൂപീ കരിക്കും. 2018 ഫെബ്രുവരി യിലാണ് കമൽ ഹാസൻ മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി രൂപീ കരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും : കമൽഹാസൻ

മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല

September 20th, 2018

Jayalalitha-epathram
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികി ത്സ യില്‍ കഴിഞ്ഞി രുന്ന സമയത്തെ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല എന്ന് അപ്പോളോ ആശു പത്രി അധികൃതര്‍.

ജയ ലളിത ചികിത്സ യില്‍ ആയി രുന്ന 75 ദിവസ ത്തെ സി. സി. ടി. വി. ദൃശ്യ ങ്ങൾ കൈ മാറണം എന്ന് അന്വേ ഷണ കമ്മീ ഷൻ ആവശ്യ പ്പെട്ടി രുന്നു. എന്നാല്‍ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ നാൽപത്തി അഞ്ചു ദിവസങ്ങൾ മാത്രമെ സൂക്ഷിക്കാറുള്ളൂ.

മാത്രമല്ല പഴയ ദൃശ്യങ്ങൾ വീണ്ടെടു ക്കുവാ നുള്ള സാങ്കേ തിക സംവി ധാന ങ്ങള്‍ ഇല്ല. രോഗി കളുടെ സ്വകാര്യതക്ക് മുൻ ഗണന നല്‍കു ന്നതി നാല്‍ പോലീസ് നിർദ്ദേശമോ കോടതി ഉത്തരവോ മുൻ കൂട്ടി ലഭിച്ചാൽ മാത്രമെ സി. സി. ടി. വി. ദൃശ്യ ങ്ങൾ ആശു പത്രി യിൽ സൂക്ഷി ക്കാറുള്ളൂ എന്നു മാണ് ആശു പത്രി അധികൃത രുടെ വിശദീകരണം.

ജയലളിതയെ ആശു പത്രി യില്‍ പ്രവേ ശിപ്പി ച്ചത് 2016 സെപ്റ്റം ബര്‍ 22 ന് ആയിരുന്നു. ഡിസംബര്‍ അഞ്ചി ന് ജയ ലളിത മരണ പ്പെടുകയും ചെയ്തു. ഈ ദിവസ ങ്ങളിലെ ദൃശ്യ ങ്ങളാണ് അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , , ,

Comments Off on ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല

എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്

August 28th, 2018

mk-stalin-selected-dmk-president-ePathram ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസി ഡണ്ട് ആയി എം. കെ. സ്റ്റാലിൻ തെര ഞ്ഞെ ടുക്ക പ്പെട്ടു. പാർട്ടി ആസ്ഥാനമായ അണ്ണാ അറി വാലയ ത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗ മാണ് എം. കെ. സ്റ്റാലിനെ നേതൃ സ്ഥാന ത്തേക്ക് തെരഞ്ഞെടുത്തത്. ഡി. എം. കെ. യുടെ മുതിർന്ന നേതാവ് ദുരൈ മുരുകന്‍ ട്രഷറർ ആയും ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.

തമിഴ് നാട് മുന്‍ മുഖ്യ മന്ത്രിയും ഡി. എം. കെ. യുടെ പ്രസിഡണ്ടും ആയിരുന്ന എം. കരുണാ നിധി ആഗസ്റ്റ് ഏഴിനാ യിരുന്നു അന്തരിച്ചത്. കരുണാ നിധി യുടെ ഇളയ മകനായ സ്റ്റാലിൻ നിലവിൽ നിയമ സഭാ പ്രതി പക്ഷ നേതാവും പാര്‍ട്ടി യുടെ വര്‍ക്കിംഗ് പ്രസിഡണ്ടു മാണ്.

49 വർഷം പാര്‍ട്ടി പ്രസിഡണ്ടു പദവി അലങ്കരിച്ച കരുണാനിധി യുടെ പിൻഗാമി ആയിട്ടാണ് എം. കെ. സ്റ്റാലിന്‍ ഈ പദവി യിൽ എത്തുന്നത്.

 

- pma

വായിക്കുക: , , ,

Comments Off on എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്

Page 7 of 12« First...56789...Last »

« Previous Page« Previous « എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി
Next »Next Page » താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha